Omicron | ഒമിക്രോൺ വേ​ഗത്തിൽ വ്യാപിക്കും; വാക്സിന്റെ ഫലം കുറയ്ക്കുമെന്നും ലോകാരോ​ഗ്യ സംഘടന

ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വേ​ഗത്തിൽ ഒമിക്രോൺ ആളുകളിലേക്ക് പടരുമെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 13, 2021, 12:37 PM IST
  • ഒമിക്രോൺ വകഭേദം കോവിഡ് വാക്സിന്റെ ഫലം കുറയ്ക്കും
  • എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ​ഗുരുതരമായ രോ​ഗലക്ഷണങ്ങൾ കുറവാണ്
  • ഇതുവരെ 63 രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് ലോകാരോ​ഗ്യ സംഘടന അറിയിക്കുന്നത്
  • നവംബർ ഒൻപതിന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്
Omicron | ഒമിക്രോൺ വേ​ഗത്തിൽ വ്യാപിക്കും; വാക്സിന്റെ ഫലം കുറയ്ക്കുമെന്നും ലോകാരോ​ഗ്യ സംഘടന

ജെനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വേ​ഗത്തിൽ പടരുമെന്ന് ലോകാരോ​ഗ്യ സംഘടന. ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വേ​ഗത്തിൽ ഒമിക്രോൺ ആളുകളിലേക്ക് പടരുമെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

ഒമിക്രോൺ വകഭേദം കോവിഡ് വാക്സിന്റെ ഫലം കുറയ്ക്കും. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ​ഗുരുതരമായ രോ​ഗലക്ഷണങ്ങൾ കുറവാണ്. ഇതുവരെ 63 രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് ലോകാരോ​ഗ്യ സംഘടന അറിയിക്കുന്നത്.

ALSO READ: Omicron COvid Variant : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 35 കേസുകൾ

നവംബർ ഒൻപതിന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയിലും ബ്രിട്ടണിലും വളരെ വേ​ഗത്തിൽ ഒമിക്രോൺ വ്യാപിക്കുന്നുണ്ട്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയിലും ഒമിക്രോൺ വ്യാപിക്കുന്നുണ്ട്. ആന്ധ്ര പ്രദേശ്, ചണ്ഡി​ഗഢ്, കേരളം എന്നിവിടങ്ങളിൽ ഓരോരുത്തർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീരിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെയും ആദ്യ കേസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 35 പേർക്കാണ് ഇതുവരെ രാജ്യത്ത് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ALSO READ: Omicron | ഡൽഹിയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് ആകെ 33 കേസുകൾ

മഹാരാഷ്ട്രയിൽ ഏഴ് പേർക്കും ​ഗുജറാത്തിൽ രണ്ട് പേർക്കും കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നേരത്തെ രാജസ്ഥാനിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇവരെ ഡൽഹിയിലെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ സാംപിൾ ജെനോം സീക്വൻസിംഗിനായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News