ഡല്‍ഹിയെ ആക്രമിക്കാന്‍ നിമിഷനേരം മതിയെന്ന്‍ പാക്ക് ആണവ ശാസ്ത്രജ്ഞന്‍ ഡോ:അബ്ദുള്‍ ഖദീര്‍ ഖാന്‍

ഇന്ത്യയെ നിമിഷനേരം കൊണ്ട് ആക്രമിക്കാനുളള ആണവശക്തി തങ്ങള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞെന്ന് പാകിസ്താന്‍ ആണവോര്‍ജ പദ്ധതിയുടെ പിതാവ് ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍. ആണവോര്‍ജ രംഗത്ത് വന്‍ ശക്തിയായി മാറിയ പാകിസ്താന്‍ റാവല്‍പിണ്ടിയ്ക്ക് സമീപമുളള കഹൂട്ടയില്‍ നിന്ന് ഡല്‍ഹിയെ ആക്രമിക്കാന്‍ ഇനി നിമിഷനേരം മതിയെന്നും ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ പറഞ്ഞു. 

Last Updated : May 29, 2016, 12:21 PM IST
ഡല്‍ഹിയെ ആക്രമിക്കാന്‍ നിമിഷനേരം മതിയെന്ന്‍ പാക്ക് ആണവ ശാസ്ത്രജ്ഞന്‍ ഡോ:അബ്ദുള്‍ ഖദീര്‍ ഖാന്‍

ഇസ്‌ലാമാബാദ്: ഇന്ത്യയെ നിമിഷനേരം കൊണ്ട് ആക്രമിക്കാനുളള ആണവശക്തി തങ്ങള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞെന്ന് പാകിസ്താന്‍ ആണവോര്‍ജ പദ്ധതിയുടെ പിതാവ് ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍. ആണവോര്‍ജ രംഗത്ത് വന്‍ ശക്തിയായി മാറിയ പാകിസ്താന്‍ റാവല്‍പിണ്ടിയ്ക്ക് സമീപമുളള കഹൂട്ടയില്‍ നിന്ന് ഡല്‍ഹിയെ ആക്രമിക്കാന്‍ ഇനി നിമിഷനേരം മതിയെന്നും ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ പറഞ്ഞു. 

പാകിസ്താന്‍ 1984 ല്‍ തന്നെ ആണവ ശക്തി കൈ വരിക്കുമായിരുന്നെന്നും എന്നാല്‍ അന്ന്‍ പ്രസിഡണ്ട്‌ ആയിരുന്ന ജെനറല്‍ സിയാവുല്‍ ഹഖ് ഈ നീക്കത്തെ എതിര്‍ത്തുവെന്നും ഖാന്‍ വ്യക്തമാക്കി. അങ്ങനെ ആണവ ശക്തി നേടുന്ന ആദ്യത്തെ മുസ്ലീം രാജ്യമെന്ന നേട്ടം തങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നും ഖാന് പറഞ്ഞു  1998 ല്‍ അബ്ദുള്‍ ഖദീര്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന പാകിസ്താന്റെ ആദ്യ ആണവപരീക്ഷണത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.

ഇറാന്‍ ,സിറിയ ,ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് നിയമ വിരുദ്ധമായി പാക്ക് ആണവ രഹസ്യം ചോര്‍ത്തി നല്‍കി എന്ന്‍ ആരോപിക്കപെട്ട ഖാന്‍ 2004 മുതല്‍ ഭാഗികമായ വീട്ട് തടങ്കലില്‍ കഴിയുകയാണ് 

Trending News