മു​ഫ്തി നൂ​ര്‍ വാ​ലി മെഹ്സൂദ് പാ​ക് താ​ലി​ബാ​ന്‍ ത​ല​വന്‍

മു​ഫ്തി നൂ​ര്‍ വാ​ലി മെ​ഹ്സൂ​ദി​നെ പാ​ക് താ​ലി​ബാ​ന്‍ ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 

Last Updated : Jun 24, 2018, 06:26 PM IST
മു​ഫ്തി നൂ​ര്‍ വാ​ലി മെഹ്സൂദ് പാ​ക് താ​ലി​ബാ​ന്‍ ത​ല​വന്‍

കാ​ബൂ​ള്‍: മു​ഫ്തി നൂ​ര്‍ വാ​ലി മെ​ഹ്സൂ​ദി​നെ പാ​ക് താ​ലി​ബാ​ന്‍ ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 

അ​മേ​രി​ക്ക​യു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​മാ​ന്‍​ഡ​ര്‍ മു​ല്ല ഫ​സ​ലു​ള്ള​യ്ക്കു പ​ക​ര​ക്കാ​ര​നായാണ്‌ മെ​ഹ്സൂ​ദി​നെ തെരഞ്ഞെടുത്തത്. താ​ലി​ബാ​ന്‍ കൗ​ണ്‍​സി​ല്‍ ചേ​ര്‍​ന്നാ​ണ് സൗ​ത്ത് വ​സീ​രി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ മെ​ഹ്സൂ​ദി​നെ തെരഞ്ഞെടുത്തത്.  

2014ല്‍, എ​ട്ട് താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ന്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ​നി​ന്നും ര​ക്ഷ​പെ​ട്ട​യാളാണ് മു​പ്പ​ത്തി​യൊ​ന്‍​പ​തു​കാ​ര​നാ​യ മെ​ഹ്സൂദ്. നി​ല​വി​ല്‍ മെ​ഹ്സൂ​ദ് എ​വി​ടെ​യാ​ണ​ന്ന​തു സം​ബ​ന്ധി​ച്ച്‌ അ​റി​വി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് സൂചന. 

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കു​നാ​ര്‍ പ്ര​വി​ശ്യ​യി​ല്‍ അ​മേ​രി​ക്ക ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ലാ​ണ് മു​ല്ല ഫ​സ​ലു​ള്ള കൊ​ല്ല​പ്പെ​ട്ട​ത്. ഫ​സ​ലു​ള്ള​യും മ​റ്റു ക​മാ​ന്‍​ഡ​ര്‍​മാ​രും ഇ​ഫ്താ​ര്‍ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കു​മ്പോ​ഴാ​യി​രു​ന്നു യു​എ​സ് ആ​ക്ര​മ​ണം.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ത്തി​നാ​യി ശ​ബ്ദ​മു​യ​ര്‍​ത്തി​യ പാക് വി​ദ്യാ​ര്‍​ഥി​നി​യും, സാമൂഹ്യ പ്രവര്‍ത്തകയും പി​ന്നീ​ട് നൊ​ബേ​ല്‍ സമ്മാന ജേ​താ​വു​മാ​യ മ​ലാ​ല യൂ​സ​ഫ് സാ​യി​യെ കൊല​പ്പെ​ടു​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട​ത് ഫ​സ​ലു​ള്ള​യാ​യി​രു​ന്നു. 

132 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 151 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ 2014ലെ ​പെ​ഷ​വാ​ര്‍ സൈ​നി​ക സ്കൂ​ള്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തും ഫ​സ​ലു​ള്ള​യാ​യിരു​ന്നു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. മു​ഫ്തി ഹ​സ്ര​ത്തുള്ള​യാണ് പുതിയ ഡ​പ്യൂ​ട്ടി ക​മാ​ന്‍​ഡര്‍.  

 

 

Trending News