നവാസ് ഷെരീഫിന്‍റെ സ്വത്തുവകകള്‍ കണ്ടുകെട്ടി

അഴിമതി കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും നിയമനടപടികള്‍ നേരിടുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നാഷണല്‍ അക്കൗണ്ടബിലിറ്റി ബൂറോ (എന്‍എബി) അധികൃതര്‍ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. 

Last Updated : Sep 23, 2017, 09:31 AM IST
നവാസ് ഷെരീഫിന്‍റെ സ്വത്തുവകകള്‍ കണ്ടുകെട്ടി

ലാഹോര്‍: അഴിമതി കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും നിയമനടപടികള്‍ നേരിടുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നാഷണല്‍ അക്കൗണ്ടബിലിറ്റി ബൂറോ (എന്‍എബി) അധികൃതര്‍ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. 

പാനമ പേപ്പര്‍ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് നേരത്തെ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പദവിയില്‍ നിന്നും രാജിവെയ്ക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ നവാസ് ഷെരീഫിനെതിരേയും അദ്ദേഹത്തിന്‍റെ മകള്‍ക്കും മരുമകനുമെതിരെയുമാണ് എന്‍.എ.ബി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂവരും സെപ്തംബര്‍ 26-ന് വീണ്ടും ഹാജരാവണമെന്ന് എന്‍എബി ഉത്തരവിട്ടു. അതേസമയം അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നവാസ് ഷെരീഫിന്‍റെ ഭാര്യ കുല്‍സൂമിനെ കാണാന്‍ നവാസ് ഷെരീഫും മക്കളും ലണ്ടനിലാണുള്ളത്. സ്വത്തു വകകള്‍ കണ്ടുകെട്ടിയത് അറിയിച്ചു കൊണ്ടുള്ള നോട്ടീസ് റായ് വിന്‍ഡിലെ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നില്‍ പതിപ്പിച്ചിട്ടുണ്ട്. 

തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്‍റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.

Trending News