ജീവനക്കാരുടെ സമരം: ജര്‍മ്മന്‍ എയര്‍പോര്‍ട്ടുകള്‍ സ്തംഭിച്ചു; നൂറോളം വിമാനങ്ങള്‍ റദ്ദാക്കി

ജര്‍മ്മനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ വെര്‍ദയുടെ നേതൃത്വത്തിലാണ് സമരം.

Last Updated : Apr 10, 2018, 05:46 PM IST
ജീവനക്കാരുടെ സമരം: ജര്‍മ്മന്‍ എയര്‍പോര്‍ട്ടുകള്‍ സ്തംഭിച്ചു; നൂറോളം വിമാനങ്ങള്‍ റദ്ദാക്കി

ഫ്രാന്‍ങ്ക്ഫര്‍ട്ട്: വേതന വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് ജര്‍മ്മന്‍ എയര്‍പോര്‍ട്ടുകള്‍ സ്തംഭിച്ചു. എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് സ്റ്റാഫ് അടക്കം പണി മുടക്കില്‍ പങ്ക് ചേര്‍ന്നത് മൂലം വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ വലഞ്ഞു. നൂറുകണക്കിന് വിമാന സര്‍വീസുകള്‍ ഇതുമൂലം റദ്ദാക്കി. 

പൊതുമേഖലയിലെ ജീവനക്കാരാണ് വേതന വര്‍ധനവിനായി സമര രംഗത്തുള്ളത്. ജര്‍മ്മനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ വെര്‍ദയുടെ നേതൃത്വത്തിലാണ് സമരം. ഏപ്രില്‍ 15ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് ഇന്ന് തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടു നിന്നത്.

സ്വകാര്യ മേഖലയിലെ കുതിച്ചുയരുന്ന ശമ്പളത്തിനൊപ്പം തങ്ങള്‍ക്കും വേതനവര്‍ധന വേണമെന്നാണ് ഇവരുടെ ആവശ്യം. 

Trending News