റഷ്യയെ ദുരന്തത്തില്‍ നിന്നും രക്ഷിച്ചതിന് ട്രംപിന് നന്ദി അറിയിച്ച് പുടിന്‍

  

Last Updated : Dec 18, 2017, 01:19 PM IST
റഷ്യയെ ദുരന്തത്തില്‍ നിന്നും രക്ഷിച്ചതിന് ട്രംപിന് നന്ദി അറിയിച്ച് പുടിന്‍

വാഷിംഗ്ടൺ : റഷ്യ നേരിടേണ്ടിയിരുന്ന ഒരു വലിയ ഭീകരാക്രമണത്തിൽ നിന്ന് രക്ഷിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നന്ദി അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയിലെ പ്രധാനനഗരമായ സെന്റ് പീറ്റേഴ്സ്ബർഗ് ലക്ഷ്യമിട്ട ഭീകരാക്രമണത്തെ കുറിച്ച് സിഐഎ വിവരം കൊടുത്തിരുന്നു.   ആ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റഷ്യൻ ഭരണകൂടത്തിന് ഭീകരാക്രമണത്തെ തടയാന്‍ കഴിഞ്ഞത്.

ഇത്തരത്തിൽ റഷ്യയിലെ ജനങ്ങളുടെ ജീവൻ രക്ഷിച്ചതിന് വ്ളാഡിമിർ പുടിൻ നന്ദി അറിയിച്ചുവെന്ന് വൈറ്റ് ഹൗസ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.  ഇത് സംബന്ധിച്ച പ്രസ്താവന റഷ്യയും പുറത്തിറക്കിയിരുന്നു.  അമേരിക്കയുടെ സിഐഎ നൽകിയ രഹസ്യ വിവരം അനുസരിച്ച് ചാവേർ ആക്രമണത്തിനു പദ്ധതിയിട്ട ഭീകരരെ റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) അറസ്റ്റ് ചെയ്തിരുന്നു. സിഐഎ മേധാവി മൈക്ക് പോംപിയോയ്ക്കും പുടിൻ നന്ദി അറിയിച്ചിട്ടുണ്ട്.  ഇതിന്‍റെ പിന്നാലെ ട്രംപും പോംപിയോയെ വിളിച്ച് അഭിനന്ദനം അറിയിച്ചു.

Trending News