ബ്രെസ്റ്റ് പമ്പുയോഗിച്ച് ഫോട്ടോ ഷൂട്ടിനെത്തിയ താരത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ഫാഷന്‍ മാഗസിനായ 'ഗേള്‍സ് ഗേള്‍സ് ഗേള്‍സി'ന്‍റെ സ്ഥാപകയായ ക്ലെയര്‍ റോത്ത്സ്റ്റെയിനാണ് ആദ്യമായി റേച്ചല്‍ മക്ആഡംസിന്‍റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതും അഭിനന്ദിച്ചതും.   

Last Updated : Dec 22, 2018, 04:15 PM IST
ബ്രെസ്റ്റ് പമ്പുയോഗിച്ച് ഫോട്ടോ ഷൂട്ടിനെത്തിയ താരത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ബ്രെസ്റ്റ് പമ്പുയോഗിച്ച് ഫോട്ടോഷൂട്ടിനെത്തിയ ഹോളിവുഡ് താരം റേച്ചല്‍ മക്ആഡംസിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. രണ്ട് മാറിലും ബ്രെസ്റ്റ് പമ്പ് ധരിച്ചാണ് താരം ഷൂട്ടിനെത്തിയത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മുലപ്പാല്‍ ശേഖരിച്ച് വയ്ക്കാനുപയോഗിക്കുന്നതാണ് ബ്രെസ്റ്റ് പമ്പ്.

താരത്തിന് കുഞ്ഞ് ജനിച്ച് ആറ് മാസമേ ആയിട്ടുള്ളൂ. ഫാഷന്‍ മാഗസിനായ 'ഗേള്‍സ് ഗേള്‍സ് ഗേള്‍സി'ന്‍റെ സ്ഥാപകയായ ക്ലെയര്‍ റോത്ത്സ്റ്റെയിനാണ് ആദ്യമായി റേച്ചല്‍ മക്ആഡംസിന്‍റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതും അഭിനന്ദിച്ചതും. 

 

 

ഇതിന്‍റെ വിശദീകരണവും ക്ലെയര്‍ നല്‍കിയിട്ടുണ്ട്, ''ഫോട്ടോഷൂട്ടിനെത്തുമ്പോള്‍ റേച്ചലിന് കുഞ്ഞ് ജനിച്ച് ആറ് മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിനിടയില്‍ തന്നെ പലതവണ അവര്‍ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ചിരുന്നു. ലോകത്തെ എല്ലാ കാര്യങ്ങളെയും പോലെ തന്നെ സ്വാഭാവികമാണ് മുലയൂട്ടലും. എന്നാല്‍, ചിലര്‍ അതിനോട് മുഖം ചുളിക്കുന്നതിന് കാരണം എന്താണെന്നറിയില്ലയെന്നും ക്ലെയര്‍ പറഞ്ഞു.

ഇതിന് കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് കരുതുന്നില്ലെന്നും മുലയൂട്ടല്‍ സാധാരണ കാര്യമാണെന്ന ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായിക്കൂടിയാണ് അവര്‍ ബ്രെസ്റ്റ് പമ്പ് ധരിച്ചെത്തിയതെന്നും, അത് കണ്ട് മുലയൂട്ടലിനെ കുറിച്ച് ഒരാളുടെയെങ്കിലും കാഴ്ചപ്പാടില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ അത് വലിയ കാര്യമാണെന്നും, അതിനാലാണ് ഫോട്ടോ പങ്കുവെച്ചതെന്നും ക്ലെയര്‍ പറയുന്നു. 

നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ റേച്ചലിനെ അഭിനന്ദിച്ചത്. മുലയൂട്ടല്‍ വളരെ സ്വാഭാവികമായ കാര്യമാണെന്നും എന്തുകൊണ്ടാണ് സമൂഹം പൊതുസ്ഥലത്ത് മുലയൂട്ടുന്നതിനെ എതിര്‍ക്കുന്നതെന്നും പലരും പ്രതികരിച്ചു. 

Trending News