Russia: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ച് Vladimir Putin; വോട്ടെടുപ്പിൽ വ്യാപക തിരിമറി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം

യു​ണൈ​റ്റ​ഡ്​ റ​ഷ്യ​ക്ക്​ ക​ഴി​ഞ്ഞ ത​വ​ണ 54 ശ​ത​മാ​നം വോ​ട്ടു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 50 ശതമാനമായി കു​റ​ഞ്ഞു

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 02:37 AM IST
  • കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യ 334 സീറ്റുകളാണ് നേടിയത്
  • ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യു​ൾ​പ്പെ​ടെ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ തു​ട​ർ​ന്നും പു​ടി​ന്​ സ​മ​ഗ്രാ​ധി​കാ​രം ഉണ്ടുകുന്ന വിധത്തിലാണ് വിജയം
  • പ്രതിപക്ഷ നേ​താ​ക്ക​ളെ കൂ​ട്ട​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെയുള്ള നടപടികളുമായാണ് കഴിഞ്ഞ തവണ പുടിൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്
  • 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​മ​റി ആ​രോ​പ​ണ​മു​യ​ർ​ത്തി​യ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ല​ക്​​സി നാ​വ​ൽ​നിയെ അറസ്റ്റ് ചെയ്തിരുന്നു
Russia: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ച് Vladimir Putin; വോട്ടെടുപ്പിൽ വ്യാപക തിരിമറി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം

മോ​സ്​​കോ: റഷ്യയിൽ മൂ​ന്നി​ൽ ര​ണ്ട്​ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും അ​ധി​കാ​ര​മു​റ​പ്പി​ച്ച്​ പു​ടി​ൻ ന​യി​ക്കു​ന്ന 'യു​ണൈ​റ്റ​ഡ്​ റ​ഷ്യ' പാ​ർ​ട്ടി. പാർലമെന്റിന്റെ അധോസഭയായ ഡ്യൂ​മ​യി​ൽ 450 സീ​റ്റു​ക​ളി​ൽ 315 സീറ്റും യുണൈറ്റഡ് റഷ്യ (United Russia) ​സ്വ​ന്ത​മാ​ക്കി. എന്നാൽ യു​ണൈ​റ്റ​ഡ്​ റ​ഷ്യ​ക്ക്​ ക​ഴി​ഞ്ഞ ത​വ​ണ 54 ശ​ത​മാ​നം വോട്ടു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 50 ശതമാനമായി കു​റ​ഞ്ഞു. 68കാ​ര​നാ​യ പു​ടി​ൻ​ റ​ഷ്യ​യി​ൽ ജനപ്രീതിയുള്ള നേതാവാണ്.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യ 334 സീറ്റുകളാണ് നേടിയത്. സീറ്റുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യു​ൾ​പ്പെ​ടെ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ തു​ട​ർ​ന്നും പു​ടി​ന്​ സ​മ​ഗ്രാ​ധി​കാ​രം ഉണ്ടുകുന്ന വിധത്തിലാണ് വിജയം. പ്രതിപക്ഷ നേ​താ​ക്ക​ളെ കൂ​ട്ട​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെയുള്ള നടപടികളുമായാണ് കഴിഞ്ഞ തവണ പുടിൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ALSO READ: Russian University Shooting: റഷ്യൻ സർവകലാശാലയിലെ വെടിവയ്പിൽ 8 മരണം: രക്ഷപ്പെടാൻ ജനാലയിലൂടെ ചാടി വിദ്യാര്‍ഥികള്‍

2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​മ​റി ആ​രോ​പ​ണ​മു​യ​ർ​ത്തി​യ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ല​ക്​​സി നാ​വ​ൽ​നിയെ അറസ്റ്റ് ചെയ്തിരുന്നു. തി​രി​ച്ചു​വ​ര​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റ് പാർട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ​ 13.3 ശ​ത​മാ​നം വോ​ട്ടു​നേ​ടി. ഓൺലൈൻ വോ​ട്ടി​ങ്​, തെ​ര​ഞ്ഞെ​ടു​പ്പ്​ നി​രീ​ക്ഷ​ക​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ നി​യ​​ന്ത്ര​ണ​ങ്ങ​ൾ, മൂ​ന്നു ദി​വ​സ​ത്തേ​ക്ക്​ ​വോട്ടെടുപ്പ്​ നീ​ട്ട​ൽ തു​ട​ങ്ങി തി​രി​മ​റി​ക്ക്​ അ​വ​സ​രം ഒ​രു​ക്കു​ന്ന നി​യ​മ​ങ്ങ​ൾ പ​ല​തും ന​ട​പ്പാ​ക്കി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ തെ​​ര​ഞ്ഞെ​ടു​പ്പ്. വ്യാപകമായ തിരിമറിയാണ് വോട്ടെടുപ്പിൽ നടന്നിരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News