വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ഇന്ന് പതിനാറ് വയസ്സ്

വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണത്തിന് ഇന്ന് പതിനാറ് വയസ്സ് തികയുന്നു. ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു സെപ്റ്റംബർ 11ൽ നടന്നത്. 

Updated: Sep 11, 2017, 01:03 PM IST
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ഇന്ന് പതിനാറ് വയസ്സ്

വാഷിങ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണത്തിന് ഇന്ന് പതിനാറ് വയസ്സ് തികയുന്നു. ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു സെപ്റ്റംബർ 11ൽ നടന്നത്. 

2001 സെപ്റ്റംബര്‍ 11ന് രാവിലെ 8:46നാണ് 110 നിലകളാണുണ്ടായിരുന്ന കെട്ടിടത്തിലേക്ക് അല്‍ഖ്വയ്ദ ഭീകരര്‍ വിമാനം ഇടിച്ചു കയറ്റി തകര്‍ത്തത്. 'ഓപ്പറേഷന്‍ പെന്റ് ബോട്ടം' എന്നായിരുന്നു ഈ ഭീകരാക്രമണത്തിന് നല്‍കിയിരുന്ന രഹസ്യപേര്.

നാല് യുഎസ് വിമാനങ്ങള്‍ റാഞ്ചി നടത്തിയ ആക്രമണത്തില്‍ 2999 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 16 വര്‍ഷങ്ങള്‍ക്കിപ്പുറവും സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല.