Video: ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനം!

''പ്രകൃതിയും പ്രൊഫഷണല്‍ വൈദഗ്ധ്യവും നേര്‍ക്ക് നേര്‍ വരുമ്പോള്‍'' 

Last Updated : Oct 16, 2018, 04:39 PM IST
Video: ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനം!

ക്തമായ കാറ്റില്‍ ഭീകരമാം വിധം ആടിയുലഞ്ഞ വിമാനം സാഹസിക ലാന്‍ഡി൦ഗ് നടത്തി. ലാന്‍ഡി൦ഗിന് ശ്രമിക്കുന്നതിനിടെ വീശിയടിച്ച കാറ്റില്‍ വിമാനത്തിന്‍റെ ഗതി തെറ്റുമായിരുന്നെങ്കിലും പൈലറ്റിന്‍റെ സാഹസികത അപകടം ഒഴിവാക്കി. 

വിമാനം കാറ്റില്‍ ആടിയുലയുന്നതും സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്യുന്നതുമെല്ലാം ഉള്‍പ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.  

''പ്രകൃതിയും പ്രൊഫഷണല്‍ വൈദഗ്ധ്യവും നേര്‍ക്ക് നേര്‍ വരുമ്പോള്‍'' എന്ന ക്യാപ്ഷനോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

എതിര്‍ദിശയിലേക്ക് വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് വിമാനത്തെ റണ്‍വേയില്‍ തന്നെ ഇറക്കിയത്. ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്‍റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757-200 എയര്‍ലൈനര്‍ ഈ പ്രതികൂല കാലാവസ്ഥയെ മറികടക്കുന്നതെന്നാണ് വീഡിയോയിലുള്ളത്. 

 

Trending News