സുനാമി ദുരന്തം ഇന്ന് 18 വയസ്

 2004 ഡിസംബർ 26നാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം സുമാത്ര ദ്വീപുകളെ പിടിച്ചുലച്ചത്

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 11:13 AM IST
  • കടലിനുള്ളില്‍ ഉണ്ടാകുന്ന ഭൂചലനത്തിന്‍റെ ഫലമായി തിരമാലകള്‍ കുത്തനെ ഉയരുന്നതാണ് സുനാമി
  • ആകസ്മികമായി കടല്‍ത്തറയില്‍ ഉണ്ടാകുന്ന ഭൂചലനം തിരമാലകളെ കുത്തനെ ഉയര്‍ത്തും
  • ഇതിന്‍റെ ഫലമായുണ്ടാകുന്ന സമ്മര്‍ദ്ദമാണ് കടല്‍ വെള്ളത്തെ കരയിലെത്തിക്കുന്നത്
സുനാമി ദുരന്തം ഇന്ന് 18 വയസ്

രാക്ഷസത്തിരമാലകൾ 14 രാജ്യങ്ങളെ കവർന്നെടുത്ത ആ ദുരന്തത്തിന് 18 വയസ് . 2004 ഡിസംബർ 26നാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം സുമാത്ര ദ്വീപുകളെ പിടിച്ചുലച്ചത് . റിക്ടർ സ്കെയിൽ 8.3 രേഖപ്പെടുത്തിയ ഭൂകമ്പം പിന്നീട് സുനാമി ആയി മാറി . ക്രിസ്മസ് ആഘോഷത്തിന്റെ ആലസ്യം തീരും മുന്‍പേ ആഞ്ഞടിച്ച രാക്ഷസത്തിരമാലകള്‍ 14 രാജ്യങ്ങളില്‍ നിന്നായി കവര്‍ന്നെടുത്തത് മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകളാണ് . 

2004ലെ അവസാന ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യോനേഷ്യയില്‍ കടല്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഇന്ത്യാക്കാര്‍ അടക്കമുള്ളവര്‍ ആഘോഷത്തിന്‍റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നിരുന്നില്ല. തലേന്നത്തെ ക്രിസ്മസ് ദിനത്തിലെ ഓര്‍മകളിലായിരുന്നു അവര്‍. സുനാമി എന്ന പേര് പോലും അന്യമായിരുന്നു . കടലിനുള്ളില്‍ ഉണ്ടാകുന്ന ഭൂചലനത്തിന്‍റെ ഫലമായി തിരമാലകള്‍ കുത്തനെ ഉയരുന്നതാണ് സുനാമി. ആകസ്മികമായി കടല്‍ത്തറയില്‍ ഉണ്ടാകുന്ന ഭൂചലനം തിരമാലകളെ കുത്തനെ ഉയര്‍ത്തും. ഇതിന്‍റെ ഫലമായുണ്ടാകുന്ന സമ്മര്‍ദ്ദമാണ് കടല്‍ വെള്ളത്തെ കരയിലെത്തിക്കുന്നത്. അതിശക്തമായ ഭൂചലനവും തുടര്‍ ചലനവുമാകാം ഇതിന് കാരണം.

ഇന്ത്യോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്തീരത്തുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണമായി കണ്ടെത്തിയത്. ഇന്തോനേഷ്യ, തായ്ലന്റ്, ഇന്ത്യ, ശ്രീലങ്ക, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം നാശം വിതച്ചിരുന്നു. ഇന്ത്യയില്‍ സുനാമി ആദ്യമെത്തിയത് തമിഴ്നാടിന്‍റെ തീരത്താണ്. വേളാങ്കണ്ണി പള്ളിയിലും അടയാറിലെ അഷ്ട ലക്ഷ്മി ക്ഷേത്രത്തിലും തിരമാലകള്‍ ഇരമ്പിക്കയറി.കേരളത്തിൽ മാത്രം 236 പേരുടെ ജീവൻ കടലെടുത്തു. അതിൽ ഏറിയപങ്കും കൊല്ലം ജില്ലയിലെ അഴീക്കലുകാരായിരുന്നു. 143 മനുഷ്യരെയാണ് ആ നാട്ടിൽ നിന്ന് രാക്ഷസത്തിരമാല കവർന്നത്. അഴീക്കലിലെ 8 കിലോമീറ്റർ ഓളം പൂർണമായും കടലെടുത്തു. പരുക്കേറ്റ് ആയിരങ്ങൾ ചികിത്സ തേടി.ഇന്ത്യയിൽ കേരളം കൂടാതെ കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ തെക്കൻ തീരങ്ങളിലും സുനാമി ദുരന്തം വിതച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News