Biden പ്രസിഡൻ്റായതിന് ശേഷമുള്ള ആദ്യ G-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് യുകെയുടെ ക്ഷണം

ജൂണിൽ നടക്കാനിരിക്കുന്ന G-7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചു. യുഎസ് പ്രസിഡൻ്റായതിന് ശേഷം ജോ ബൈഡൻ മറ്റു രാജ്യങ്ങളെ കാണുന്ന ആദ്യ അവസരമാണിത്.

Written by - Zee Malayalam News Desk | Last Updated : Jan 17, 2021, 02:13 PM IST
  • ജൂണിൽ നടക്കാനിരിക്കുന്ന G-7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചു
  • യുഎസ് പ്രസിഡൻ്റായതിന് ശേഷം ജോ ബൈഡൻ മറ്റു രാജ്യങ്ങളെ കാണുന്ന ആദ്യ അവസരമാണിത്.
  • ഓസ്‌ട്രേലിയയ്ക്കും സൗത്ത് കൊറിയക്കും ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്
  • ബ്രിട്ടനിലെ കോൺവാൾ മേഖലയിലാണ് ഇത്തവണ G-7 ഉച്ചകോടി നടക്കുന്നത്
Biden പ്രസിഡൻ്റായതിന് ശേഷമുള്ള ആദ്യ G-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് യുകെയുടെ ക്ഷണം

ജൂണിൽ നടക്കാനിരിക്കുന്ന G-7 ഉച്ചകോടിയിലേക്ക് യുകെ ഇന്ത്യയെ ക്ഷണിച്ചു. ബ്രിട്ടനാണ് 2021-ൽ G-7 ഉച്ചകോടിയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയയ്ക്കും സൗത്ത് കൊറിയയ്ക്കുമാണ് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. യുഎസ് പ്രസിഡൻ്റായതിന് ശേഷം ജോ ബൈഡൻ മറ്റു രാജ്യങ്ങളെ കാണുന്ന ആദ്യ അവസരമാണ് G-7 ഉച്ചകോടി.

ALSO READ: Joe Bidenന്റെ സ്ഥാനാരോഹണം: കലാപത്തിന് സാധ്യയെന്ന് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്

ഇത്തവണ ബ്രിട്ടനിലെ കോൺവാൾ മേഖലയിൽ  നടക്കുന്ന സമ്മേളനത്തിൽ Covid 19 മഹാമാരി, കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര വ്യാപാരം എന്നിവയാണ് പ്രധാന ചർച്ച വിഷയമാകുക. യുഎസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രമ്പിന്റെ നിര്ബന്ധപ്രകാരം Covid മഹാമാരിയുടെ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ G-7 ഉച്ചകോടി മാറ്റിവച്ചിരുന്നു.

ALSO READ: ഇന്ത്യാക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന് യു‌എന്‍ റിപ്പോര്‍ട്ട്

യുകെയിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇന്ത്യ യുകെയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുകയും റിപ്പബ്ലിക്ക് ദിനത്തിൽ നടത്താനിരുന്ന യുകെ പ്രധാനമന്ത്രി Boris Johnsonന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News