US Baltimore Bridge Accident : ഇന്ത്യൻ സംഘം ഓടിച്ച കപ്പൽ ഇടിച്ച് അമേരിക്കയിൽ പാലം തകർന്നു; നിരവധി കാറുകൾ വെള്ളത്തിനടിയിൽ

US Baltimore Bridge Accident Video : അപകടത്തെ തുടർന്ന് 20 ഓളം പേരാണ് പാലത്തിൽ നിന്നും പുഴയിലേക്ക് വീണത്

Written by - Zee Malayalam News Desk | Last Updated : Mar 27, 2024, 06:55 AM IST
  • അപകടത്തിൽ 20 ഓളം പേർ പാറ്റപ്സ്കോ നദിയിലേക്ക് വീണു.
  • 300 മീറ്റർ നീളമുള്ള കൂറ്റൻ കണ്ടെയ്നർ കപ്പൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ ഒരു കാലിൽ വന്നിടിക്കുകയായിരുന്നു.
  • ശ്രീലങ്കയിലെ കൊളംബോയിൽ നിന്നും ബാൾട്ടിമോറിലേക്ക് പോയ കപ്പലാണ് അപകടത്തിൽ പെട്ടത്
US Baltimore Bridge Accident : ഇന്ത്യൻ സംഘം ഓടിച്ച കപ്പൽ ഇടിച്ച് അമേരിക്കയിൽ പാലം തകർന്നു; നിരവധി കാറുകൾ വെള്ളത്തിനടിയിൽ

വാഷിങ്ടൺ ഡിസി : ഇന്ത്യൻ സംഘം ഓടിച്ച കപ്പൽ ഇടിച്ച് യുഎസിലെ ബാൾട്ടിമോറിൽ പാലം തകർന്ന് നദിയിൽ വീണു. പാലത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. 20 ഓളം പേർ അപകടത്തെ തുടർന്ന് പുഴയിലേക്ക് വീണതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിയന്ത്രണം വിട്ട കപ്പലിൽ നിന്നും അപകട മുന്നറയിപ്പ് ലഭിച്ചതിന് ശേഷം സമയോചിത ഇടപെടൽ നടത്തി. ഇതോടെ അപകടത്തെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്ന വൻ ദുരന്തം ഒഴിവായി. ഡാലി എന്ന സിംഗപൂർ കമ്പനിയുടെ കപ്പലാണ് നിയന്ത്രണം വിട്ട് പാലം ഇടിച്ച് തകർത്തത്. നാലുവരിപാത അടങ്ങിയ ബാൾട്ടിമോർ തുറമുഖത്തിന് സമീപത്തെ പാലമാണ് അപകടത്തിൽ തകർന്നത്.

അപകടത്തിൽ 20 ഓളം പേർ പാറ്റപ്സ്കോ നദിയിലേക്ക് വീണു. 300 മീറ്റർ നീളമുള്ള കൂറ്റൻ കണ്ടെയ്നർ കപ്പൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ ഒരു കാലിൽ വന്നിടിക്കുകയായിരുന്നു. ശ്രീലങ്കയിലെ കൊളംബോയിൽ നിന്നും ബാൾട്ടിമോറിലേക്ക് പോയ കപ്പലാണ് അപകടത്തിൽ പെട്ടത്. 22 ഇന്ത്യൻ സംഘങ്ങളായിരുന്നു കപ്പിലിനുള്ളിൽ ഉണ്ടായിരുന്നത്. കപ്പിലിനുള്ളിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ലയെന്ന് വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. കപ്പൽ ഇടിച്ച് പാലം തകരുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.

ALSO READ : Moscow Terror Attack: മോസ്‌കോയിൽ ഭീകരാക്രമണം; 60 മരണം, 145 പേർക്ക് പരിക്ക്

കപ്പൽ ജീവനക്കാരുടെ സമയോചിത ഇടപെടലാണ് അപകടത്തിന്റെ തീവ്രത കുറയ്ക്കാൻ ഇടയായത്. ജീവനക്കാർ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് അധികാരികൾ പാലത്തിലേക്കുള്ള ഗതാഗതം നിയന്ത്രണമേർപ്പെടുത്തി. ഇത് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുയെന്ന് മേരിലാൻഡ് ഗവർണർ പറഞ്ഞു. പുഴയിലേക്ക് വീണ ഏഴോളം പേർക്കായി തിരിച്ചൽ നടക്കുകയാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

അതേസമയം അപകടത്തിന്റെ പ്രധാന കാരണമെന്താണെന്നുള്ള ശാസ്ത്രീയ പരിശോധന നടന്നു വരികയാണ്. വാഷിങ്ടൺ ഡിസിയിൽ തൊട്ടുപുറത്ത് സ്ഥിതി ചെയ്യുന്ന പ്രധാന തുറമുഖ നഗരമാണ് ബാൾട്ടിമോർ. അപകടത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡണിനെ വിവരമറിയിച്ചതായ വൈറ്റ് ഹൗസ് അറിയിച്ചു.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News