ഊര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

ഊര്‍ജ്ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പങ്കിട്ടു. റെയ്നര്‍ വെസ്, ബാറി ബറിഷ്, കിപ് തോണ്‍ എന്നിവരെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പ്രപഞ്ചപഠനത്തില്‍ നൂറ്റാണ്ടിന്റെ കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. 

Last Updated : Oct 3, 2017, 04:08 PM IST
ഊര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്ഹോം: ഊര്‍ജ്ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പങ്കിട്ടു. റെയ്നര്‍ വെസ്, ബാറി ബറിഷ്, കിപ് തോണ്‍ എന്നിവരെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പ്രപഞ്ചപഠനത്തില്‍ നൂറ്റാണ്ടിന്റെ കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. 

നൂറുവര്‍ഷംമുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രവചിക്കുകയും, ഇത്രകാലവും പ്രപഞ്ചപഠനത്തില്‍ ഏറ്റവും വലിയ സമസ്യയായി തുടരുകയും ചെയ്ത ഒന്നാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍. ഇവയെ കണ്ടുപിടിക്കാനായി 24 വര്‍ഷം മുമ്പ് അമേരിക്കയില്‍ സ്ഥാപിച്ച 'ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി' അഥവാ ലിഗോ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്  ഈ മൂവര്‍ സംഘമാണ്. ചരിത്രത്തിൽ ആദ്യമായി ഗുരുത്വാകർഷണ തരംഗങ്ങളെ നേരിട്ട് നിരീക്ഷിക്കപ്പെട്ട വിവരം 2015 സപ്തംബറില്‍ ശാസ്ത്രലോകം വെളിപ്പെടുത്തി. 

ഗാലക്‌സികൾ കൂട്ടിയിടിക്കുക, തമോഗർത്തങ്ങൾ കൂട്ടിയിടിച്ച് ഒന്നാവുക തുടങ്ങിയ അത്യന്ത്യം പ്രക്ഷുബ്ധമായ പ്രാപഞ്ചികസംഭവങ്ങൾ നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ സ്ഥലകാല ജ്യാമിതിയിൽ ഓളങ്ങളായി സഞ്ചരിക്കുമെന്നാണ് ഐൻസ്‌റ്റൈന്റെ സിദ്ധാന്തം പറയുന്നത്. അതിനാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പറയുന്നത്. ഏതാണ്ട് 130 കോടി വർഷംമുമ്പ് രണ്ട് വിദൂര തമോഗർത്തങ്ങൾ അത്യന്തം സംഘർഷഭരിതമായി കൂടിച്ചേർന്നപ്പോൾ, സ്ഥലകാലജ്യാമിതിയിലുണ്ടാക്കിയ പ്രകമ്പനം ഭൂമിയെ കടന്നുപോയത് അടുത്തയിടെയാണ്. അഞ്ചുമാസംമുമ്പ് നടന്ന ആ കടന്നുപോകൽ രേഖപ്പെടുത്താനും, അവ ഗുരുത്വതരംഗങ്ങളാണെന്ന് തിരിച്ചറിയാനും ലിഗോ പരീക്ഷണത്തിൽ സാധിച്ചു. പ്രപഞ്ച സമസ്യയെ കുറിച്ചുള്ള അന്വേഷണത്തില്‍ വലിയ മുന്നേറ്റമായാണ് ഈ കണ്ടുപിടുത്തത്തെ വിശേഷിപ്പിക്കുന്നത്. 

Trending News