ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം യോഷിനോരി ഓഷുമിക്ക്

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജപ്പാന്‍കാരനായ യോഷിനോരി ഒഷുമിയാണ് പുരസ്കാരത്തിന് അര്‍ഹനായത്. ശരീരകോശങ്ങളുടെ സ്വയംനാശത്തെ കുറിച്ചുള്ള പഠനമാണ് യോഷിനോരിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 718,000 യൂറോയാണ് പുരസ്‌കാരത്തുക.

Last Updated : Oct 3, 2016, 05:34 PM IST
ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം യോഷിനോരി ഓഷുമിക്ക്

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജപ്പാന്‍കാരനായ യോഷിനോരി ഒഷുമിയാണ് പുരസ്കാരത്തിന് അര്‍ഹനായത്. ശരീരകോശങ്ങളുടെ സ്വയംനാശത്തെ കുറിച്ചുള്ള പഠനമാണ് യോഷിനോരിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 718,000 യൂറോയാണ് പുരസ്‌കാരത്തുക.

ശരീരത്തിലെ കോശം നശിച്ചശേഷം പുതിയത് രൂപപ്പെടുന്ന പ്രക്രിയ ഒാേട്ടാഫജി എന്നാണറിയപ്പെടുന്നത്. 1963ല്‍ വൈദ്യ ശാസ്ത്രജ്ഞനായ ക്രിസ്ത്യന്‍ ഡേ ഡ്യൂവ് ആണ് ഇത്തരം പ്രക്രിയക്ക് ഓട്ടോഫജി എന്ന പേര് നല്‍കിയത്. 1960കളിലാണ് ജീവശാസ്ത്രകാരന്‍മാര്‍ക്കിടയില്‍ ഈ ആശയം വികസിച്ചത്.

യൊഷിനോരിയുടെ പഠനങ്ങള്‍ ഇതുസംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങളിലേക്ക് വഴിതുറന്നെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റി വിലയിരുത്തി. കൃത്യമായ ഇടവേളകളില്‍ ആവശ്യമില്ലാത്ത കോശങ്ങളെ നശിപ്പിക്കുന്ന ശരീരത്തിന്‍്റെ പ്രതിഭാസത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് ഒഷുമിയുടെ പഠനത്തില്‍ കണ്ടെത്തിയത്.

അര്‍ബുദം മുതല്‍ ഞരമ്പുകളെ ബാധിക്കുന്ന രോഗം വരെയുള്ള ശാരീരികാവസ്ഥകളെ കുറിച്ചുള്ള പഠനത്തിന് സഹായമാകുന്നതാണ് ഒഷുമിയുടെ കണ്ടെത്തലുകള്‍. ഈസ്റ്റ് കോശങ്ങളിലാണ് യൊഷിനോരി ഇതേക്കുറിച്ച് പഠനം നടത്തിയത്. നിലവില്‍ ടോകിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറാണ് ഇദ്ദേഹം.

 

 

Trending News