മദ്യപിച്ച് ഭാര്യയെയും മകനെയും ആക്രമിച്ചയാളെ പിടികൂടാൻ എത്തിയ പോലീസ് ജീപ്പിന്റെ ചില്ല് പ്രതി അടിച്ചു തകർത്തു

ബാലരാമപുരം തലയലില്‍ സതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് പ്രതി അടിച്ചു തകര്‍ത്തത്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 11:30 PM IST
  • ഒരു മണിക്കൂറോളം നടത്തിയ മല്‍പ്പിടിത്തത്തിനൊടുവില്‍ പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടി.
  • ബാലരാമപുരം തലയലില്‍ സതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
  • ബാലരാമപുരം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് പ്രതി അടിച്ചു തകര്‍ത്തത്.
മദ്യപിച്ച് ഭാര്യയെയും മകനെയും ആക്രമിച്ചയാളെ പിടികൂടാൻ എത്തിയ പോലീസ് ജീപ്പിന്റെ ചില്ല് പ്രതി അടിച്ചു തകർത്തു

വീട്ടില്‍ പരക്രമം കാണിക്കുന്നത് തടയാനെത്തിയ പോലീസ് ജീപ്പ് തകഡത്ത് പ്രതി. ജീപ്പിന്റെ ഗ്ലാസ് പ്രതി അടിച്ചു തകര്‍ക്കുകയായിരുന്നു. ഭാര്യയെയും മകനെയും ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടനാണ് പോലീസെത്തിയത്. ഒരു മണിക്കൂറോളം നടത്തിയ മല്‍പ്പിടിത്തത്തിനൊടുവില്‍ പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടി. ബാലരാമപുരം തലയലില്‍ സതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് പ്രതി അടിച്ചു തകര്‍ത്തത്.

മദ്യപിച്ച് വീട്ടിലെത്തിയ സതീഷ് ഭാര്യയെ വീടിനുള്ളില്‍ അടച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ച് അവശനിലയിലാക്കിയിരുന്നു. ആശുപത്രിയില്‍ അമ്മയെ കൊണ്ടുപോകുവാന്‍ സതീഷ് സമ്മതിക്കാതെ വന്നപ്പോഴാണ് പ്രതിയുടെ മകൻ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദിക്കുന്ന വിവരം അറിയിച്ചത്. പോലീസ് സംഘം വീട്ടിലെത്തുമ്പോള്‍ പ്രതി ഭാര്യയെ അക്രമിക്കുന്നതാണ് കണ്ടത്.

ALSO READ : Crime News: മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശനാക്കിയ മകൻ പിടിയിൽ

ആദ്യഘട്ടത്തില്‍ പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിനെയും അക്രമിക്കാന്‍ ശ്രമിച്ച് വീട്ടു സാധനങ്ങള്‍ നശിപ്പിക്കുകയായിരുന്നു. കത്തികാണിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. കത്തിവീശി വീടിനുളളില്‍ നിലയുറപ്പിച്ചു .പോലീസ് അനുനയിപ്പിക്കാന്‍ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും വീണ്ടും പ്രകോപനവുമായി നിന്ന്  ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീ കത്തിക്കുന്നതിനുള്ള ശ്രമം നടക്കുമ്പോഴാണ് പൊലീസ് സംഘം അതിസാഹസികമായി വീടിനുള്ളില്‍ കയറി മല്‍പ്പിടിത്തത്തിലൂടെ സതീശിനെ കീഴ്‌പ്പെടുത്തി .

ജീപ്പിലേക്ക് പോലീസ് സതീഷിനെ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് ജീപ്പിന്റെ പിന്‍വശത്തെ ഗ്ലാസ് കൈകൊണ്ട് അടിച്ച് തകര്‍ത്ത് പ്രതി വീണ്ടും അക്രമാസക്തമായി ഓടുവാന്‍ ശ്രിക്കവെ പൊലീസ് കീഴ്‌പ്പെടുത്തിയത്.ബാലരാമപുരം പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.വിജയകുമാര്‍,ഗ്രോഡ് എസ്.ഐ.സജിലാല്‍,ഡ്രൈവര്‍ സന്തോഷ് പൊലീസുകാരയ സന്തോഷ്,ജിതിന്‍ എന്നിവരുടെ സംഘം പ്രതിയെ കീഴ്‌പ്പെടുത്തിയത്. പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി വാഹനം നശിപ്പിച്ചതിനും.വീട്ടില്‍ ആക്രമം നടത്തിയതിനും കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News