കൊച്ചി: മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശനാക്കിയ മകൻ അറസ്റ്റിൽ. മൂവാറ്റുപുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവിയെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. മദ്യ ലഹരിയിൽ ഇയാൾ ഗ്ലാസ് കൊണ്ട് അമ്മയുടെ മുഖത്തിടിച്ച് പല്ല് തകർത്തതായി പോലീസ് പറഞ്ഞു. സമാന രീതിയിൽ മദ്യപിച്ച് അച്ഛനെ മർദിച്ചതിന് നേരത്തെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Also Read: ചാവക്കാട് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ വ്യാപക മയക്കുമരുന്ന് വേട്ട
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പോലീസ് പിടിക്കൂടിയത്. മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്ഐമാരായവിഷ്ണു രാജു, മാഹിൻ സലിം, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റെനീഷ് റെഹ്മാൻ, ബിബിൽ മോഹൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Also Read: ത്രിഗ്രഹ യോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തുറക്കും, പേരും പ്രശസ്തിയും ലഭിക്കും!
പത്തുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും!
പത്തുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് മുപ്പതുവര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായിട്ടാണ് ശിക്ഷ വിധിച്ചത്.
വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടില്‍ മഞ്ജുവെന്ന് വിളിക്കുന്ന ബിനിതയെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവും. രണ്ടു പോക്സോ വകുപ്പുകളിലായിട്ടാണ് പത്തുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2013 ലാണ്. വീട്ടിലേക്ക് കളിക്കാന്‍ വന്ന കുട്ടിയെ പ്രതി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വഴിക്കടവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി. അബ്ദുല്‍ ബഷീറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരനാണ് ഹാജരായത്. വിധിക്കു ശേഷം പ്രതിയെ കണ്ണൂര്‍ ജയിലിലേക്കു മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...