Double Rajayoga: 30 വർഷത്തിന് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണകാലം!

Shash Malavya Rajyog: ജ്യോതിഷമനുസരിച്ച് പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നാണ് മാളവ്യ യോഗം. ഇത് ശരിക്കും ഒരു അടിപൊളി രാജയോഗമാണ്. 

Written by - Ajitha Kumari | Last Updated : May 16, 2024, 10:20 AM IST
  • ജ്യോതിഷമനുസരിച്ച് പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നാണ് മാളവ്യ യോഗം
  • ശുക്രനുമായി ബന്ധപ്പെട്ടതാണ് ഈ യോഗം
  • ശാശ് രാജയോഗം ശനിയുമായി ബന്ധപ്പെട്ടതാണ്
Double Rajayoga: 30 വർഷത്തിന് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണകാലം!

Double Rajyog: ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ രാശി മാറാറുണ്ട് അതിലൂടെ നിരവധി ശുഭകരമായ യോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കുന്നു. അത് മനുഷ്യ ജീവിതത്തെയും ലോകത്തേയും നേരിട്ട് ബാധിക്കാറുമുണ്ട്. നിലവിൽ ശനി സ്വന്തം രാശിയായ കുംഭത്തിലാണ്.

Also Read: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യാനുഭവങ്ങൾ, തൊട്ടതെല്ലാം പൊന്നാകും

 

മെയ് 19 ന് ശുക്രനും സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിക്കും. അതിലൂടെ ശശ്, മാളവ്യ രാജയോഗം രൂപപ്പെടും. 30 വർഷങ്ങൾക്ക് ശേഷമാണ് ഈ രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നത്. ഇത് മൂലം ചില രാശിക്കാർക്ക് ഭാഗ്യം തെളിഞ്ഞേക്കാം. സമ്പത്തിൽ വർദ്ധനവും ഉണ്ടായേക്കാം. ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!

 

ഇടവം (Taurus):  മാളവ്യ ശശ് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ ജോലി സ്ഥലത്തെ നിങ്ങളുടെ മികച്ച പെർഫോമൻസിന് അഭിനന്ദനം ലഭിക്കും. ബിസിനസ്സിൽ ധാരാളം പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ഈ സമയത്ത് ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ബിസിനസിൽ നല്ല ലാഭം, വിദേശയാത്രയ്ക്ക് യോഗം, പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവസരം എന്നിവ ലഭിക്കും.  ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും,  പിതാവിൽ നിന്നും പൂർണ്ണ പിന്തുണയുണ്ടാകും.  

മകരം (Capricorn): മാളവ്യ ശശ് രാജയോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് ഇവർക്ക് ലഭിക്കും  അപ്രതീക്ഷിത ധനലാഭം, പുതിയ പ്രോജക്ടുകൾ ലഭിക്കും, അധിക വരുമാനത്തിൻ്റെ സാധ്യത, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ധനലാഭം, ജോലിയുള്ളവർക്ക് ഈ കാലയളവിൽ പ്രമോഷനും ഇൻക്രിമെൻ്റും ലഭിച്ചേക്കാം,  ഈ സമയത്ത് നിങ്ങളുടെ ആശയവിനിമയം മെച്ചപ്പെടും. 

Also Read: ആർമി ക്യാന്റീനിൽ സാധനങ്ങൾക്ക് ഇത്രയും വിലക്കുറവ് എങ്ങനെ? അറിയാം വാങ്ങുന്നതിനുള്ള പരിധികൾ

തുലാം (Libra): മാളവ്യ ശശ് രാജയോഗത്തിലൂടെ ഇ രാശിക്കാർക്കും അടിപൊളി നേട്ടങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ ഇവർക്ക് ബിസിനസിൽ ധനനേട്ടം,  ജോലിയുള്ളവർക്ക് സാമ്പത്തിക നേട്ടങ്ങൾ, സ്ഥാനക്കയറ്റം എന്നിവ ലഭിക്കും,  ഈ കാലയളവിൽ നിങ്ങൾക്ക് വസ്തുവകകളും വാഹനങ്ങളും വാങ്ങാണ് യോഗം, ഈ സമയത്ത് നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, സിനിമ മേഖല, മീഡിയ, മോഡലിംഗ്, ഫാഷൻ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്താൽ ഇവർക്ക് വൻ ലാഭം നേടാൻ കഴിയും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News