ഗജകേസരി രാജയോഗം: ചൈത്ര നവരാത്രിയുടെ ഒമ്പാതം നാളിൽ സിദ്ധിദാത്രിയെ ആരാധിക്കുന്നു. കൂടാതെ, ഈ ദിവസം ശ്രീരാമന്റെ ജന്മദിനമായ രാമനവമിയും ആഘോഷിക്കുന്നു. ഈ വർഷം ഏപ്രിൽ 17ന് ആണ് രാമനവമി ആഘോഷിക്കുന്നത്. ഈ വർഷം രാമനവമി ദിനത്തിൽ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അപൂർവ സംഗമം നടക്കുന്നു. ഇത് വിവിധ രാശിക്കാർക്ക് നിരവധി അനുഗ്രഹങ്ങൾ നൽകും.
ഇന്ന് ചന്ദ്രൻ സ്വന്തം രാശിയായ കർക്കടകത്തിലും വ്യാഴം മേട രാശിയിലും നിൽക്കുന്നതിനാൽ ചന്ദ്രനും വ്യാഴവും രാമനവമി നാളിൽ ഗജകേസരി യോഗം രൂപീകരിക്കുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ജനനസമയത്ത് രാമനവമിയിലാണ് ഈ ശുഭകരമായ യോഗങ്ങളുടെ അപൂർവ സംഗമം ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. രാമനവമി ദിനത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമായ കാര്യങ്ങൾ സംഭവിക്കുന്നതെന്ന് നോക്കാം.
മേടം: മേടം രാശിക്കാർക്ക് ഇന്ന് ശുഭദിനമാണ്. സമ്പത്ത് വർധിക്കും. ബിസിനസിൽ നല്ല സമയമാണ്. ബിസിനസിൽ ലാഭം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടും.
ALSO READ: അക്ഷയതൃതീയ ദിനത്തിൽ ധനയോഗം; ഈ രാശിക്കാർക്ക് വൻ സമ്പത്ത് കൈവരും
കർക്കടകം: എല്ലാ വെല്ലുവിളികളെയും വിജയിക്കാൻ കർക്കടക രാശിക്കാർക്കാകും. ലക്ഷ്യം നേടുന്നതിൽ വിജയം കൈവരിക്കും. പുതിയ വസ്ത്രങ്ങൾ വാങ്ങും. മതപരമായ കാര്യങ്ങളിൽ സമയം ചിലവഴിക്കും. പ്രശസ്തി വർധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. വീട്ടിൽ സന്തോഷം ഉണ്ടാകും.
തുലാം: തുലാം രാശിക്കാർക്ക് പണം സമ്പാദിക്കാൻ നിരവധി അവസരങ്ങൾ വന്നുചേരും. സമ്പത്ത് വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മതപരമായ കാര്യങ്ങളിൽ മനസ് മുഴുകും. ജീവിതത്തിൽ പുരോഗതിയുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം ഉണ്ടാകും. വീട്ടിൽ സന്തോഷം നിറയും.
മകരം: മകരം രാശിക്കാർക്ക് സന്തോഷകരമായ ദിവസം ആയിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങൾ ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സന്താനങ്ങൾക്ക് പുരോഗതിയുണ്ടാകും. ജോലി മാറുന്നതിന് ശ്രമിക്കാൻ സാധ്യതയുണ്ട്. ദാനധർമ്മങ്ങൾ ചെയ്യുക.
ALSO READ: രാമനവമി ദിനത്തിലെ പൂജാവിധികളും മുഹൂർത്തവും അറിയാം
മീനം: മീനം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിവസമാണ്. എതിരാളികൾക്ക് മേൽ വിജയം കൈവരിക്കും. ജോലിയിൽ വിജയം ഉണ്ടാകും. ഇന്നത്തെ ദിവസം ഊർജ്ജവും ആത്മവിശ്വാസവും നിറഞ്ഞതായിരിക്കും. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാമാക്കിയുള്ളാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.