Rama Navami: ഈ ദിനം ശ്രീരാമനെ ഭജിക്കുന്നത് ഉത്തമം

ശ്രീരാമൻ ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ്.  ഈ ആഘോഷത്തെ ചൈത്രനവമി എന്നും വസന്തോത്സവമെന്നും പറയാറുണ്ട്.   

Written by - Ajitha Kumari | Last Updated : Apr 18, 2021, 02:47 PM IST
  • ശ്രീരാമനവമി വരുന്നത് ഏപ്രില്‍ 21 ബുധനാഴ്ചയാണ്.
  • ദശരഥന്റെയും കൗസല്യയുടെയും മകനായി ശ്രീരാമദേവന്‍ അയോധ്യയില്‍ ജനിച്ചദിവസം
  • ശ്രീരാമൻ ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ്.
Rama Navami: ഈ ദിനം ശ്രീരാമനെ ഭജിക്കുന്നത് ഉത്തമം

രാമ നവമി എന്നു പറയുന്നത് ദശരഥന്റെയും കൗസല്യയുടെയും മകനായി ശ്രീരാമദേവന്‍ അയോധ്യയില്‍ ജനിച്ചദിവസമാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  ഈ വര്‍ഷത്തെ ശ്രീരാമനവമി വരുന്നത് ഏപ്രില്‍ 21 ബുധനാഴ്ചയാണ്.

ശ്രീരാമൻ ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ്.  ഈ ആഘോഷത്തെ ചൈത്രനവമി എന്നും വസന്തോത്സവമെന്നും പറയാറുണ്ട്.  ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ ചൈത്ര മാസത്തിലെ ഒന്‍പതാം ദിവസത്തില്‍ ശുക്ല പക്ഷത്തിലാണ് ശ്രീരാമ നവമി ആഘോഷിക്കുന്നത്.

ഈ സമയം നീണ്ട ഒന്‍പത് ദിവസത്തെ ആഘോഷങ്ങളാണ് ഉള്ളത്.  ഈ ദിനങ്ങളിൽ വിവിധ മന്ത്രങ്ങളാല്‍ പൂജകളും അര്‍ച്ചനകളും നടത്തുകയും ക്ഷേത്രങ്ങളും പരിസരങ്ങളും വളരെ വര്‍ണാഭമായി അലങ്കരിക്കുകയും ഒപ്പം ശ്രീരാമന്റെ ശിശുരൂപത്തിലുള്ള വിഗ്രഹങ്ങള്‍ ഉണ്ടാക്കി അതിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 

Also Read: ഈ ഗായത്രി മന്ത്രങ്ങൾ ശ്രദ്ധാപൂർവ്വം ജപിക്കൂ, ഫലസിദ്ധി ഉറപ്പ്

ഈ ആഘോഷത്തിൽ പൂര്‍ണ്ണമായ അനുഗ്രഹസിദ്ധി ലഭിക്കുന്നതിനായി ഈ ഒന്‍പത് ദിവസങ്ങളിലോ അല്ലെങ്കില്‍ ആദ്യത്തേയും അവസാനത്തെയും ദിവസങ്ങളിലോ ഉപവാസം അനുഷ്ഠിക്കുകയാണ് പതിവ്.  ഈ ഉപവാസത്തിലൂടെ മക്കള്‍ക്ക് നല്ല ഭാവിയുണ്ടാകുമെന്നാണ് വിശ്വാസം.

ഈ ദിനങ്ങളിൽ ആദ്യം സൂര്യനെ വന്ദിച്ചുവേണം തുടങ്ങാൻ. കൂടാതെ ഈ ദിനങ്ങളിൽ രാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ തുടങ്ങിയവരെ ധ്യാനിക്കുന്നതും രാമായണവും അതുപോലെ മറ്റ് വേദഗ്രന്ഥങ്ങളോ വായിക്കുന്നതും ഉത്തമമാണ്. 

Also Read: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ പ്രധാന വഴിപാടിനെക്കുറിച്ച് അറിയുമോ?

ഈ ദിനങ്ങളില്‍ പ്രാർത്ഥനകൾ വ്രതശുദ്ധിയോടെ വേണം നടത്താന്‍.  ചിലയിടങ്ങളിൽ ഈ ദിനത്തെ ശ്രീരാമ-സീത  വിവാഹ ദിനമായിട്ടും കണക്കാക്കുന്നു.  അതുകൊണ്ടുതന്നെ  ഈ ദിനം വിവാഹം നടത്തുന്നത് ഉത്തമമാണെന്നും അതുപോലെ ഭാര്യ ഭര്‍ത്താക്കന്മാര്‍ ഈ ദിനത്തില്‍ പ്രാര്‍ഥനയും ഉപവാസവുമായി കഴിയുന്നത് ഐശ്വര്യദായകമാണെന്നുമാണ് കണക്കാക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News