Shani Margi 2023: ശനി നേർരേഖയിലേക്ക്; ഈ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ ഒപ്പം ധനനേട്ടവും!

Shani Margi 2023 in Kumbh: 30 വർഷങ്ങൾക്ക് ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിക്കുകയാണ്. നിലവിൽ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്.  ഉടൻ തന്നെ നേരേഖയിലൂടെ സഞ്ചരിക്കാൻ തുടങ്ങും.  ഇത്  പലർക്കും ആശ്വാസം നൽകും.

Written by - Ajitha Kumari | Last Updated : Jul 22, 2023, 12:20 PM IST
  • 30 വർഷങ്ങൾക്ക് ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിൽ
  • നിലവിൽ ശനി വക്രഗതിയിലാണ്
  • നവംബർ 4 മുതൽ ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും
Shani Margi 2023: ശനി നേർരേഖയിലേക്ക്; ഈ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ ഒപ്പം ധനനേട്ടവും!

Margi Shani 2023 in Kumbh: ജ്യോതിഷ പ്രകാരം നീതിയുടെ ദേവനായ ശനി രണ്ടര വർഷത്തിനുള്ളിലാണ് രാശി മാറുന്നത്.  അതിനാൽ ശനി വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ ഏകദേശം 3 പതിറ്റാണ്ടുകൾ എടുക്കും. കുംഭ രാശിയുടെ അധിപനായ ശനി 30 വർഷങ്ങൾക്ക് ശേഷം സ്വരാശിയിൽ എത്തിയിരിക്കുകയാണ്.  അതുകൊണ്ടുതന്നെ കുംഭ രാശിയിലെ ശനിയുടെ സംക്രമണം വളരെ പ്രധാനപ്പെട്ട ഒന്നാണ്.  നിലവിൽ ശനി വക്രഗതിയിലാണ്. 2023 നവംബർ 4 വരെ ശനി ഇതേ അവസ്ഥയിൽ തുടരും ശേഷം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  ശനി കർമ്മങ്ങൾക്ക് അനുസരിച്ചു ഫലം നൽകുന്ന ഒരു ദേവനാണ്.  എന്നാൽ ശനിയുടെ ദുഷ്ട ദൃഷ്ടി പതിഞ്ഞാൽ വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ശനിയുടെ വക്രഗതി നല്ലതായി കണക്കാക്കുന്നില്ല. നവംബർ 4 മുതൽ ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും ഇതുമൂലം ചില രാശിക്കാർക്ക് വളരെയധികം ആശ്വാസം ലഭിക്കും.  ഇതിലൂടെ ഈ 3 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും.

Also Read: Shani Dev Favourite Zodiac Sign: ഇവർ ശനിയുടെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വൈശ്വര്യങ്ങളും!

ഇടവം (Taurus): ശനിയുടെ നേർരേഖയിലൂടെയുള്ള ചലനം ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാരുടെ ഭാഗ്യം തെളിയും. ശക്തമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വലിയ സ്ഥാനവും ബഹുമാനവും ശമ്പളവും ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. ഏത് വലിയ ആഗ്രഹവും നിറവേറ്റപ്പെടും. നിങ്ങൾക്ക് വിവാഹം കഴിക്കാണ് യോഗം. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. ശനിയുടെ നേരിട്ടുള്ള ചലനം നിങ്ങളുടെ ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ടുവരും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് നവംബറിൽ ശനിയുടെ നേരിട്ടുള്ള സഞ്ചാരം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. തൊഴിൽരംഗത്ത് വന്നിരുന്ന പ്രശ്‌നങ്ങൾ മാറും. പിരിമുറുക്കം അവസാനിക്കും. അതിനാൽ നിങ്ങൾക്ക് വലിയ ആശ്വാസം അനുഭവപ്പെടും.  നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും ഇതിലൂടെ പ്രതീക്ഷിക്കാത്ത ധനനേട്ടം ഉണ്ടാകും.  വരുമാനം വർദ്ധിക്കും.  കുടുംബജീവിതം സന്തോഷകരമായിരിക്കും. ഏത് തർക്കത്തിലും നിങ്ങൾക്ക് വിജയിക്കാൻ അവസരം.

Also Read: കുട്ടനാട്ടിൽ കാർ കത്തി സീറ്റിലിരുന്നയാൾ വെന്തുമരിച്ചു

മകരം (Capricorn):  നവംബർ മുതലുള്ള ശനിയുടെ സഞ്ചാരം മകരം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഇതിലൂടെ നിങ്ങൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഒരു പ്രത്യേക പദ്ധതിയിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ പരിശ്രമങ്ങൾ വിജയിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News