Fire Accident: കുട്ടനാട്ടിൽ കാർ കത്തി സീറ്റിലിരുന്നയാൾ വെന്തുമരിച്ചു

Car and driver burnt in Alappuzha: ഇന്ന് പുലര്‍ച്ചെ ഏതാണ്ട് 3 മണിയോടെയാണ് കാര്‍ കത്തുന്നത് പ്രദേശവാസികൾ കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിക്കുകയും തുടർന്ന് അഗ്നിശമന സേനയെത്തി നാലേകാലോടെ തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 10:34 AM IST
  • കുട്ടനാട്ടിലെ തായങ്കരയിൽ കാറിന് തീപിടിച്ച് ഒരാള്‍ വെന്തു മരിച്ചു
  • കാറും മൃതദേഹവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്
  • ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
Fire Accident: കുട്ടനാട്ടിൽ കാർ കത്തി സീറ്റിലിരുന്നയാൾ വെന്തുമരിച്ചു

ആലപ്പുഴ: കുട്ടനാട്ടിലെ തായങ്കരയിൽ കാറിന് തീപിടിച്ച് ഒരാള്‍ വെന്തു മരിച്ചു. എടത്വാ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്.  കാറും മൃതദേഹവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read: ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം: വിനായകന്‍റെ ഫോൺ സ്വിച്ച് ഓഫ്; ഒരാഴ്ചയ്ക്കകം ഹാജരാകാൻ നോട്ടീസ് നൽകും

ഇന്ന് പുലര്‍ച്ചെ ഏതാണ്ട് 3 മണിയോടെയാണ് കാര്‍ കത്തുന്നത് പ്രദേശവാസികൾ കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിക്കുകയും തുടർന്ന് അഗ്നിശമന സേനയെത്തി നാലേകാലോടെ തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു. തീയണഞ്ഞതിനു പിന്നാലെയാണ് ഉള്ളില്‍ മൃതദേഹം ഉണ്ടായിരുന്നത് കണ്ടെത്തിയത്.  തായങ്കര ബോട്ട് ജെട്ടിയിലേക്കു പോകുന്ന ഒഴിഞ്ഞ പ്രദേശത്താണ് കാർ കത്തിയതെന്നും ഇവിടെ കാറുകൾ പാർക്ക് ചെയ്യുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു.

Also Read: Shani Dev Favourite Zodiac Sign: ഇവർ ശനിയുടെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വൈശ്വര്യങ്ങളും!

സംഭവത്തില്‍ എടത്വാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കത്തിക്കരിഞ്ഞ കാർ എടത്വാ സ്വദേശി ജെയിംസ്‌കുട്ടിയുടേതാണെന്നാണ് റിപ്പോർട്ട്.  അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കാറിനു തീ കൊടുത്ത ശേഷം വ്യക്തി അകത്തിരുന്നതാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ട് കാർ കത്തിയതാണോ എന്ന് കണ്ടെത്താനുള്ള  ശ്രമത്തിലാണെന്ന് പോലീസ്. കാർ റോഡരികിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയതിനാൽ ആത്മഹത്യാ ശ്രമമാണോ എന്ന സംശയവും പോലീസിനുണ്ട്. അതേസമയം മറ്റെേതെങ്കിലും രീതിയിൽ കാറിനേയും യാത്രക്കാരനേയും അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്നുള്ള കാര്യത്തിലും വ്യക്തത വരാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾ നടത്തിയശേഷമുള്ള ഫലം ലഭിച്ചാൽ മാത്രമേ കാറിനു തീപിടിക്കാനുണ്ടായ കാരണത്തിൽ വ്യക്തത വരികയുള്ളു. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്.

കോട്ടയം സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. കോട്ടയം കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 3:30 ഓടെ സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Also Read: Manipur Violence: മണിപ്പൂരിൽ ബലാത്സംഗക്കൊലയും; 2 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മരണമടഞ്ഞ ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സായി ജോലി ചെയ്യുകയാണ്. 1992 ലാണ് സണ്ണിയും കുടുംബവും അമേരിക്കയിലേക്ക് താമസം മാറ്റിയത്.  കുടുംബസമേതം അവിടെ താമസിക്കുന്ന സണ്ണി 2019 ലാണ് അവസാനമായി നാട്ടിലെത്തിയത്. ജ്യോതി, ജോഷ്യ, ജാസ്മിൻ എന്നിവരാണ് മരണമടഞ്ഞ ജാക്സന്റെ സഹോദരങ്ങൾ. സംസ്കാരം യുഎസിൽത്തന്നെ നടത്തുമെന്നാണ് ബന്ധുക്കൾക്ക്  ലഭിച്ച വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News