Money Gain Tips: ഏതു വലിയ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാം, ബുധനാഴ്ച ഈ നടപടികള്‍ സ്വീകരിയ്ക്കൂ

Money Gain Tips:  ഏറെ കഠിനാധ്വാനത്തിന് ശേഷവും പലപ്പോഴും വിജയം ലഭിക്കാത്ത സാഹചര്യമാണ് എങ്കിൽ ബുധനാഴ്ച സ്വീകരിയ്ക്കുന്ന നടപടികൾ അവരുടെ ജീവിതത്തിലെ എല്ലാ ക്ലേശങ്ങളും മാറാൻ സഹായിയ്ക്കും.  

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 10:38 AM IST
  • ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നത് കൂടാതെ ബുധനെയും ആരാധിക്കുന്ന ദിവസം കൂടിയാണ്. അതായത്, ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധന് ശക്തമായ സ്ഥാനം ഉണ്ടെങ്കില്‍ ആ വ്യക്തിയ്ക്ക് ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല.
Money Gain Tips: ഏതു വലിയ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാം, ബുധനാഴ്ച ഈ നടപടികള്‍ സ്വീകരിയ്ക്കൂ

Money Gain Tips: നമുക്കറിയാം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവീ ദേവതകൾക്കായി പ്രത്യേകം സമർപ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് ബുധനാഴ്ച്ച വിഘ്ന ഹർത്താവായ ഗണപതിയ്ക്ക് സമർപ്പിച്ചിരിയ്ക്കുന്നു. ഹൈന്ദവ വിശ്വാസത്തിൽ ഗണപതിയെ ജ്ഞാനത്തിന്‍റെ ദൈവം എന്നാണ് വിളിയ്ക്കുന്നത്. ഗണപതിയുടെ അനുഗ്രഹം ഉള്ള വ്യക്തി ജീവിതത്തിൽ എല്ലാ മേഖലയിലും വിജയം കൈവരിയ്ക്കും എന്നാണ് വിശ്വാസം.  

Also Read:  Footwear and Vastu: ഈ ദിവസങ്ങളില്‍ ചെരിപ്പുകള്‍ വാങ്ങരുത്... ദൗര്‍ഭാഗ്യം ഫലം  

ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നത് കൂടാതെ ബുധനെയും  ആരാധിക്കുന്ന ദിവസം കൂടിയാണ്.  അതായത്, ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധന് ശക്തമായ സ്ഥാനം ഉണ്ടെങ്കില്‍ ആ വ്യക്തിയ്ക്ക് ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല. ജാതകത്തിൽ ബുധന്‍റെ ശക്തമായ സ്ഥാനമുള്ള വ്യക്തി തന്‍റെ ജോലിയിൽ ഒരു തടസ്സവും നേരിടുന്നില്ല. ഒരു വ്യക്തി ജീവിതത്തിൽ പരാജയവും ജോലിയിൽ തടസ്സങ്ങളും നേരിടുന്നുണ്ടെങ്കിൽ, അവൻ ബുധനാഴ്ച ചില നടപടികൾ സ്വീകരിക്കണമെന്ന് ജ്യോതിഷത്തിൽ പറയുന്നു.

Also Read:  Sun Transit 2023: അഖണ്ഡ സാമ്രാജ്യ രാജയോഗം നല്‍കും ഈ രാശിക്കാര്‍ക്ക് ഇരട്ടി സന്തോഷം, പണം വര്‍ഷിക്കും
 
ജ്യോതിഷം അനുസരിച്ച് ബുധനാഴ്ച സ്വീകരിക്കുന്ന ചില നടപടികൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ പണത്തിന്‍റെ അഭാവം ഇല്ലാതാക്കുന്നു, കൂടാതെ, ഏറെ കഠിനാധ്വാനത്തിന് ശേഷവും പലപ്പോഴും വിജയം ലഭിക്കാത്ത സാഹചര്യമാണ് എങ്കിൽ ബുധനാഴ്ച സ്വീകരിയ്ക്കുന്ന നടപടികൾ അവരുടെ ജീവിതത്തിലെ എൽ ക്ലേശങ്ങളും മാറാൻ സഹായിയ്ക്കും.  

സാമ്പത്തിക ബുദ്ധിമുട്ടും തടസങ്ങളും മാറിക്കിട്ടാൻ ബുധനാഴ്ച സ്വീകരിക്കേണ്ട നടപടികൾ 

ജ്യോതിഷ പ്രകാരം ജാതകത്തിൽ ബുധന്‍റെ സ്ഥാനം ശക്തമായാൽ മാത്രമേ ഒരു വ്യക്തിയ്ക്ക് ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കൂ. ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധൻ ബലഹീനനാണെങ്കിൽ, കഠിനാധ്വാനത്തിന് ശേഷവും പരാജയം നേരിടേണ്ടിവരും. അത്തരമൊരു സാഹചര്യത്തിൽ ബുധനാഴ്ച പച്ച വസ്ത്രം ധരിക്കുന്നതും പച്ച വസ്ത്രങ്ങൾ ദാനം ചെയ്യുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ബുധൻ ഗ്രഹത്തെ ശക്തിപ്പെടുത്തുന്നു.

കഠിനാധ്വാനത്തിന് ശേഷവും നിങ്ങൾ വീണ്ടും വീണ്ടും പരാജയം നേരിടുന്നുണ്ടെങ്കിൽ, ഈ നടപടി സ്വീകരിയ്ക്കുന്നത് നിങ്ങളുടെ ഭാഗ്യം മാറ്റും. അതിനായി ബുധനാഴ്ച ഗണപതിയ്ക്ക് സിന്ദൂരം കൊണ്ട് തിലകം ചാർത്തുന്നത് ഉചിതമാണ്. ഇത്, നിങ്ങൾ ജോലിയിലും ബിസിനസ്സിലും നേരിടുന്ന പ്രശ്നങ്ങൾ മാറിക്കിട്ടാൻ സഹായിയ്ക്കും. 

ഓരോ വ്യക്തിയും ജീവിതത്തിൽ ഏറെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നു, സമ്പത്ത് നേടിയാൽ മാത്രമേ ഒരു വ്യക്തിക്ക് എല്ലാ സുഖസൗകര്യങ്ങളും നേടുവാൻ സാധിക്കൂ. എന്നാൽ, പലപ്പോഴും കഠിനാധ്വാനത്തിനു തുല്യമായ ഫലം ലഭിക്കാറില്ല. എത്ര ശ്രമിച്ചിട്ടും പണത്തിന്‍റെ അഭാവം നിലനിൽക്കുന്ന സാഹചര്യത്തിൽ   ബുധനാഴ്ച ഈ  ചെറിയ നടപടി സ്വീകരിക്കാം. അതായത്, ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുക. ഇത് സാധ്യമല്ലെങ്കിൽ, ഗോശാലയിൽ കാലിത്തീറ്റ ദാനം ചെയ്യാം. ഈ നടപടി  നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി മാറിക്കിട്ടാൻ സഹായിയ്ക്കും.  

ജാതകത്തിൽ ബുധന്‍റെ  അവസ്ഥ മോശമാണ് എങ്കിൽ, അതിൽ നിന്ന് മുക്തി നേടണമെങ്കിൽ ബുധനാഴ്ച ദുർഗ്ഗ മാതാവിനെ ആരാധിക്കണം. ഇത് ബുധന്‍റെ ദോഷഫലം ഒരു പരിധി വരെ കുറയ്ക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാൻ, ബുധനാഴ്ച ഗണപതിയുടെ ക്ഷേത്രത്തിൽ ശർക്കര നിവേദിക്കുക. ജ്യോതിഷ പ്രകാരം, ഇത് ചെയ്യുന്നതിലൂടെ ഗണപതി പ്രസാദിക്കുകയും സമ്പത്ത് ലഭിക്കാൻ അനുഗ്രഹിക്കുകയും ചെയ്യുന്നു.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News