Sun Transit 2023: വേദജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യന്‍ കണക്കാക്കപ്പെടുന്നത്. സൂര്യന്‍ എല്ലാ മാസവും അതിന്‍റെ രാശി മാറുന്നു. ജ്യോതിഷം അനുസരിച്ച് ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, എല്ലാ 12 രാശികൾക്കും ശുഭവും എന്നാല്‍, ചിലപ്പോള്‍ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകാം.
ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്‍ ആധിപത്യം പുലര്‍ത്തിയാല്‍ ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. സൂര്യ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ ഏറെ ശുഭ കാര്യങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ ചിലര്‍ക്ക് ഇത് ഏറെ മോശം സമയമാവാം. സൂര്യ സംക്രമം മൂലം ആളുകൾക്ക് ധനലാഭം മുതൽ തൊഴിൽ പുരോഗതി വരെയുള്ള നിരവധി നേട്ടങ്ങൾ ലഭിക്കും.
ജ്യോതിഷം അനുസരിച്ച്, ആഗസ്റ്റ് 17 ന് സൂര്യന്‍ ചിങ്ങം രാശിയില്‍ സംക്രമിച്ചു. ഈ സൂര്യ സംക്രമണം മറ്റൊരു പ്രധാന യോഗം കൂടി സൃഷ്ടിച്ചിരിയ്ക്കുകയാണ്. അതായത്, സൂര്യ സംക്രമണം സൃഷ്ടിച്ച ഇരട്ട അഖണ്ഡ സാമ്രാജ്യ രാജയോഗം ഈ സമയത്ത് 3 രാശിക്കാർക്ക് അപാര സമ്പത്തും പുരോഗതിയും സമ്മാനിയ്ക്കുന്നു....
മേടം രാശി (Aries Zodiac Sign) ജ്യോതിഷ പ്രകാരം, സൂര്യ സംക്രമണം മൂലം, ഇരട്ട അഖണ്ഡ സാമ്രാജ്യ രാജയോഗം സൃഷ്ടിക്കപ്പെട്ടു, ഇത് മേടം രാശിക്കാര്‍ക്ക് ഏറെ ഐശ്വര്യപ്രദമായിരിക്കും. ഈ രാശിക്കാര്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. പെട്ടെന്നുള്ള ധന ലാഭത്തിന് സാധ്യതയുണ്ട്. നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയം ഈ രാശിക്കാര്‍ക്കൊപ്പം ഭാഗ്യം എപ്പോഴും ഉണ്ടാകും. ഇവരുടെ ധൈര്യവും ശക്തിയും വർദ്ധിക്കും.
കർക്കിടക രാശി ( Cancer Zodiac Sign) ഈ സമയത്ത്, രൂപപ്പെടുന്ന ഇരട്ട അഖണ്ഡ സാമ്രാജ്യ രാജയോഗം ഈ രാശിക്കാർക്ക് വളരെ അനുകൂലമാണെന്ന് തെളിയിക്കും. ഈ സമയം, മുന്‍പ് നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഏറെ ഫലം നല്‍കും. ഈ കാലയളവ് ബിസിനസുകാർക്ക് ഏറെ അത്ഭുതകരമായിരിക്കും. നല്ല ഓർഡറുകൾ ലഭിക്കുന്നതിലൂടെ ധാരാളം ലാഭം ഉണ്ടാകും. ഈ സമയത്ത് ഭൂമിയോ, വാഹനമോ വാങ്ങാനുള്ള അവസരം ലഭിക്കും. ദീര്‍ഘയാത്ര ചെയ്യാനുള്ള അവസരവും ഉണ്ടാകുന്നുണ്ട്.
തുലാം രാശി ( Libra Zodiac Sign) തുലാം രാശിക്കാർക്ക് ഈ സമയത്ത് രൂപപ്പെട്ടിരിയ്ക്കുന്ന ഇരട്ട അഖണ്ഡ സാമ്രാജ്യ രാജയോഗം ഐശ്വര്യപ്രദവും ഗുണകരവുമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. അത് മാത്രമല്ല, ചിലർക്ക്സന്താന ഭാഗ്യവും ലഭിക്കാം. ഈ കാലയളവിൽ ഈ രാശിക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കാം. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകാം. തൊഴിൽ രഹിതർക്ക് പുതിയ ജോലി വാഗ്‌ദാനം ലഭിച്ചേക്കാം. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)