New Year 2024 Vastu Tips: ജീവിതത്തില്‍ പുരോഗതി വേണോ? പുതുവർഷത്തിന് മുമ്പ് ഈ 5 സാധനങ്ങള്‍ വീട്ടിൽ നിന്ന് നീക്കം ചെയ്തോളൂ

New Year 2024 Vastu Tips:  ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുകയും അത് വീടിന്‍റെ അഭിവൃദ്ധി തടയുകയും ചെയ്യുന്നു. നിങ്ങളുടെ വീടിന്‍റെ സന്തോഷവും സമാധാനവും ഐശ്വര്യവും ഇല്ലാതാക്കുന്ന ഈ സാധനങ്ങള്‍ പുതുവത്സരം പിറക്കുന്നതിനു മുന്‍പ് തന്നെ ഒഴിവാക്കാം. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2023, 08:31 AM IST
  • ചിലപ്പോള്‍ നാം വീട്ടില്‍ സൂക്ഷിക്കുന്ന പല വസ്തുക്കളും നമ്മുടെ ജീവിതത്തില്‍ പുരോഗതിയ്ക്കും സാമ്പത്തിക ഉന്നതിയ്ക്കും തടസമാകാറുണ്ട്.
New Year 2024 Vastu Tips: ജീവിതത്തില്‍ പുരോഗതി വേണോ? പുതുവർഷത്തിന് മുമ്പ് ഈ 5 സാധനങ്ങള്‍ വീട്ടിൽ നിന്ന് നീക്കം ചെയ്തോളൂ

New Year 2024 Vastu Tips: പുതുവർഷം സന്തോഷകരമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. അതിനായി, പല പുതിയ തീരുമാനങ്ങളും കൈകൊണ്ടിട്ടുണ്ടാവും പലരും. പുതുവര്‍ഷത്തില്‍ മാത്രമല്ല എന്നും നമ്മുടെ വീട്ടില്‍ സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാവണം എന്ന് ആഗ്രഹിക്കന്നവരാണ് നാമെല്ലാവരും. 

Also Read:  Horoscope Today, December 31: ഈ രാശിക്കാര്‍ ഇന്ന് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും!! ഇന്നത്തെ രാശിഫലം അറിയാം  

എന്നാല്‍, നമ്മുടെ പുതിയ തീരുമാനങ്ങളും നാം കൈക്കൊള്ളുന്ന മാറ്റങ്ങളും ഒരു പക്ഷെ നമ്മുടെ ജീവിതത്തില്‍ നാം ആഗ്രഹിക്കുന്ന ഫലങ്ങള്‍ നല്‍കാറില്ല. അതിനു കാരണം ഒരു പക്ഷേ വാസ്തു ദോഷമാകാം. ചിലപ്പോള്‍ നാം വീട്ടില്‍ സൂക്ഷിക്കുന്ന പല വസ്തുക്കളും നമ്മുടെ ജീവിതത്തില്‍ പുരോഗതിയ്ക്കും സാമ്പത്തിക ഉന്നതിയ്ക്കും തടസമാകാറുണ്ട്. 

Also Read:  New Year 2024: പുതു വര്‍ഷത്തില്‍ ഇക്കാര്യം ചെയ്തോളൂ, വര്‍ഷം മുഴുവന്‍ ഐശ്വര്യം  
 
ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുകയും അത് വീടിന്‍റെ അഭിവൃദ്ധി തടയുകയും ചെയ്യുന്നു. നിങ്ങളുടെ വീടിന്‍റെ സന്തോഷവും സമാധാനവും ഐശ്വര്യവും ഇല്ലാതാക്കുന്ന ഈ സാധനങ്ങള്‍ പുതുവത്സരം പിറക്കുന്നതിനു മുന്‍പ് തന്നെ ഒഴിവാക്കാം. ഏതൊക്കെ വസ്തുക്കളാണ് വീട്ടിൽ നിന്ന് നീക്കം ചെയ്യേണ്ടതെന്ന്  നോക്കാം. 

ഉണങ്ങി വരണ്ട ചെടികൾ 

ഇന്ന് ഭംഗിയ്ക്കായി ഉണങ്ങിയ ചെടികള്‍ വീട്ടില്‍ സൂക്ഷിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ഉണങ്ങി വരണ്ട ചെടികൾ വീട്ടിൽ സൂക്ഷിക്കുന്നത് വളരെ അശുഭകരമാണ്. പുതുവത്സരം സന്തോഷകരമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉടൻ തന്നെ വീട്ടിൽ നിന്ന് ഇത്തരത്തില്‍ ഉണങ്ങിയതും വരണ്ടതുമായ ചെടികൾ നീക്കം ചെയ്യുക. അതേ സമയം, നിങ്ങളുടെ വീട്ടിൽ മുള്ളുള്ള ചെടികൾ ഉണ്ടെങ്കിൽ, അവയും വീട്ടിൽ നിന്ന് നീക്കം ചെയ്യുക. ഇവ രണ്ടും വീട്ടിൽ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു.   

നിലച്ചുപോയ ക്ലോക്ക്

നിലച്ച ക്ലോക്ക് വീട്ടി വയ്ക്കുന്നത് നിങ്ങളുടെ സമയവും നിശ്ചലമാക്കും എന്ന് പറയപ്പെടുന്നു. അതിനാല്‍, നിങ്ങളുടെ വീട്ടില്‍ ഇത്തരത്തില്‍  നിശ്ചലമായ ക്ലോക്കുകള്‍ ഉണ്ട് എങ്കില്‍ അത് എത്രയും പെട്ടെന്ന് നന്നാക്കുകയോ അല്ലെങ്കില്‍ കളയുകയോ ചെയ്യുക. നിലച്ചുപോയ ക്ലോക്കുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭകരമാണ്. ഇത് ജീവിതത്തിൽ നിഷേധാത്മകത വർദ്ധിക്കാൻ ഇടയാക്കുന്നു. 
 
തകർന്നതും പഴകിയതുമായ ഫോട്ടോകള്‍

വീടിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ നാം സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ഫോട്ടോകള്‍. എന്നാല്‍ ഇത്തരം ഫോട്ടോകളിലും നമ്മുടെ ശ്രദ്ധ വേണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. അതായത്, പഴകിയതും കേടായതുമായ ഫോട്ടോകള്‍ വീട്ടിൽ സൂക്ഷിക്കുന്നത് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. അതുകൂടാതെ, ഒരിക്കലും തകർന്ന ചിത്രമോ ഫോട്ടോ ഫ്രെയിമോ വീട്ടിൽ സൂക്ഷിക്കരുത്. ഇത് വീട്ടിൽ കലഹത്തിനും അസമാധാനത്തിനും വഴി തെളിയ്ക്കുന്നു.   

തകർന്ന ഗ്ലാസ്

വാസ്തു പ്രകാരം, പൊട്ടിയ ഗ്ലാസ് അല്ലെങ്കിൽ കണ്ണാടി വീട്ടിൽ സൂക്ഷിക്കുന്നതും വളരെ അശുഭകരമാണ്. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു. അതിനാല്‍ നിങ്ങളുടെ വീട്ടില്‍ പൊട്ടിയ ഗ്ലാസ് അല്ലെങ്കിൽ കണ്ണാടി ഉണ്ട് എങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യാം.. 

കീറിയതും പഴകിയതുമായ വസ്ത്രങ്ങൾ

പലരും പലപ്പോഴും തങ്ങളുടെ പഴയതും കീറിയതുമായ വസ്ത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നു. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം ഇത്തരത്തില്‍ മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് വാസ്തു ദോഷങ്ങൾക്ക് കാരണമാകുന്നു. അതുകൂടാതെ, ഇത് സൂര്യദോഷത്തിനും കാരണമാകുന്നു. അതിനാല്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് പഴയതും കീറിയതുമായ വസ്ത്രങ്ങൾ എത്രയും വേഗം ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കുക.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News