New Year 2024: പുതു വര്‍ഷത്തില്‍ ഇക്കാര്യം ചെയ്തോളൂ, വര്‍ഷം മുഴുവന്‍ ഐശ്വര്യം

New Year 2024 Tips: നിങ്ങളുടെ ജീവിതത്തിലെ  എല്ലാ പ്രശ്‌നങ്ങളും നീങ്ങും. ഇത്തവണ വർഷത്തിലെ ആദ്യ ദിനം തിങ്കളാഴ്ചയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ ദിവസം ഭഗവാന്‍ ശിവനെ ആരാധിച്ച ശേഷം ദരിദ്രർക്ക് ദാനം ചെയ്യുന്നത് വളരെ ശുഭമാണ്‌

Written by - Zee Malayalam News Desk | Last Updated : Dec 31, 2023, 06:45 AM IST
  • ജ്യോതിഷം അനുസരിച്ച് പുതുവർഷം പിറക്കുന്നതിനുമുന്‍പ് ദരിദ്രർക്കും പാവപ്പെട്ടവര്‍ക്കും ദാനം ചെയ്യുന്നത് ജീവിതത്തിൽ മംഗളകരമായ ഫലങ്ങൾ നൽകുന്നു.
New Year 2024: പുതു വര്‍ഷത്തില്‍ ഇക്കാര്യം ചെയ്തോളൂ, വര്‍ഷം മുഴുവന്‍ ഐശ്വര്യം

New Year 2024 Tips: പുതുവർഷം ആരംഭിക്കാൻ പോകുന്നു. പുതുവർഷം എന്നും സന്തോഷം നിറഞ്ഞതായിരിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഈ വര്‍ഷം സന്തോഷം നിറഞ്ഞതായിരിക്കാന്‍ ജ്യോതിഷത്തില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതായത്, ഈ വര്‍ഷം സന്തോഷത്തോടെ മുന്നോട്ടു നീങ്ങാന്‍ സഹായിയ്ക്കുന്ന ഈ ഒരു കാര്യം ഏറ്റവും പ്രധാനമാണ്.  

Also Read:  Horoscope Today, December 31: ഈ രാശിക്കാര്‍ ഇന്ന് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും!! ഇന്നത്തെ രാശിഫലം അറിയാം   
 
ജ്യോതിഷം അനുസരിച്ച് പുതുവർഷം പിറക്കുന്നതിനുമുന്‍പ് ദരിദ്രർക്കും പാവപ്പെട്ടവര്‍ക്കും ദാനം ചെയ്യുന്നത് ജീവിതത്തിൽ മംഗളകരമായ ഫലങ്ങൾ നൽകുന്നു, നിങ്ങളുടെ ജീവിതത്തിലെ  എല്ലാ പ്രശ്‌നങ്ങളും നീങ്ങും. ഇത്തവണ വർഷത്തിലെ ആദ്യ ദിനം തിങ്കളാഴ്ചയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ ദിവസം ഭഗവാന്‍ ശിവനെ ആരാധിച്ച ശേഷം ദരിദ്രർക്ക് ദാനം ചെയ്യുന്നത് വളരെ ശുഭമാണ്‌.

Also Read:   Luckiest Women Zodiacs 2024:  പുതുവര്‍ഷത്തില്‍  ഈ രാശിക്കാരായ സ്ത്രീകൾ ഭാഗ്യശാലികള്‍!! ആഗ്രഹിച്ച പുരോഗതിയും പണവും ഉറപ്പ്   
 
പുതുവർഷത്തിൽ ദാനധര്‍മ്മത്തിനുള്ള പ്രാധാന്യം അറിയാം...

1. പുതുവർഷത്തിന്‍റെ തുടക്കത്തിൽ ദാനം ചെയ്യുന്നതിന് പ്രാധാന്യം ഏറെയാണ്‌. വിശ്വാസമനുസരിച്ച്, പുതുവർഷത്തിന്‍റെ ആദ്യ ദിവസം ദാനം ചെയ്യുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ ശുഭകരമായ ഫലങ്ങൾ ലഭിക്കും. 
 
2. വരുന്ന വർഷം വീട്ടിൽ നിങ്ങളുടെ സന്തോഷവും സമാധാനവും നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, പുതുവർഷത്തിന്‍റെ ആദ്യ ദിവസം നിങ്ങളുടെ ശേഷി അനുസരിച്ച് പാവപ്പെട്ടവർക്കും ദരിദ്രർക്കും സാധനങ്ങൾ ദാനം ചെയ്യുക. 

3. നിങ്ങളുടെ വീട്ടിൽ എപ്പോഴും കലഹമോ തർക്കമോ പോലുള്ള സാഹചര്യമുണ്ടെങ്കിൽ, പുതുവർഷത്തിന്‍റെ ആദ്യ ദിവസം ദരിദ്രർക്ക് ധാന്യങ്ങളും അവശ്യവസ്തുക്കളും ദാനം ചെയ്യുക. ഇത് വീട്ടിൽ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. 

4. പുതുവർഷം ഐശ്വര്യപ്രദവും ഫലദായകവുമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പുതുവർഷത്തിന്‍റെ ആദ്യ ദിവസം ഏതെങ്കിലും ഗോശാലയില്‍ കാലിത്തീറ്റ ദാനം ചെയ്യുക. ഇത് സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീദേവിയെ പ്രസാദിപ്പിക്കാന്‍ ഇടയാക്കും, കൂടാതെ, ദേവി പ്രസാദിക്കുകയും വര്‍ഷം മുഴുവന്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകുകയും ചെയ്യും. 

5. ജ്യോതിഷ പ്രകാരം, നിങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ അത് സംഭവിക്കുന്നത് ശനി ദേവന്‍റെ കോപം കൊണ്ടാണ്. അത്തരമൊരു സാഹചര്യത്തിൽ, പുതുവർഷത്തിന്‍റെ ആദ്യ ദിവസം നിങ്ങൾ ശനിദേവിന് കറുത്ത വസ്തുക്കൾ സമര്‍പ്പിക്കുക, ഇത് ശനിദേവനെ പ്രീതിപ്പെടുത്തുകയും വര്‍ഷം മുഴുന്‍ കൃപ ചൊരിയുകയും ചെയ്യും. 

ദാന ധര്‍മ്മത്തിന്‍റെ മതപരമായ പ്രാധാന്യം

ഹിന്ദുമത ഗ്രന്ഥങ്ങളിൽ ദാനധര്‍മ്മത്തെ വളരെ പുണ്യകരമായ ഒരു പ്രവൃത്തിയായി വിശേഷിപ്പിച്ചിരിക്കുന്നു. അതിനാൽ, എപ്പോഴും ദാനധർമ്മങ്ങൾ ചെയ്യുന്ന വ്യക്തി എല്ലായ്പ്പോഴും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനായി തുടരുന്നു, അതിനാൽ ആ വ്യക്തിയുടെ ജീവിതം സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞതായിരിയ്ക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News