Saturn Transit: ബിസിനസിൽ ലാഭം, സാമ്പത്തിക പുരോ​ഗതി; ശനി സംക്രമം ഇവർക്ക് ഭാ​ഗ്യം

ഓഗസ്റ്റ് 18 വരെ ശനി പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ തുടരും. ഇത് 5 രാശികൾക്ക് ഭാഗ്യം കൊണ്ടുവരും.

Written by - Zee Malayalam News Desk | Last Updated : May 10, 2024, 03:27 PM IST
  • മിഥുനം രാശിക്കാർക്ക് ശനിയുടെ സംക്രമണ കാലയളവിൽ ജോലിയിൽ പുരോഗതിയുണ്ടാകും.
  • ബിസിനസിലും മികച്ച നേട്ടമുണ്ടാകും.
Saturn Transit: ബിസിനസിൽ ലാഭം, സാമ്പത്തിക പുരോ​ഗതി; ശനി സംക്രമം ഇവർക്ക് ഭാ​ഗ്യം

ജ്യോതിഷത്തിൽ പ്രത്യേക സ്ഥാനമാണ് ശനിക്കുള്ളത്. എല്ലാവരും ശനിയുടെ ദോഷഫലങ്ങളെ ഭയപ്പെടുന്നു. ശനി അശുഭസ്ഥാനത്താകുമ്പോൾ ഒരു വ്യക്തിക്ക് ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. മെയ് 12ന് ശനിയുടെ ചലനത്തിൽ മാറ്റം സംഭവിക്കാൻ പോകുകയാണ്. രാവിലെ 8:08 ന് ശനി പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ പ്രവേശിക്കും. 

ഓഗസ്റ്റ് 18 വരെ ശനി ഈ നക്ഷത്രത്തിൽ തുടരും.ശനിയുടെ നക്ഷത്ര മാറ്റം സംഭവിക്കുമ്പോൾ ചില രാശികൾക്ക് അത് ശുഭകരമായ ഫലങ്ങൾ നൽകും. 

മേടം: മേടം രാശിക്കാർക്ക് ഈ സമയം ബിസിനസിലുള്ള ലാഭം വർധിക്കും. ഇവർക്ക് ആത്മവിശ്വാസം വർധിക്കുകയും മനസ്സിൽ സമാധാനവും സന്തോഷവും ഉണ്ടാകുകയും ചെയ്യും. മേടം രാശിക്കാരുടെ ആരോ​ഗ്യം തൃപ്തികരമായിരിക്കും. വിദ്യാഭ്യാസ രം​ഗത്തും നേട്ടം കൈവരിക്കും. 

മിഥുനം: മിഥുനം രാശിക്കാർക്ക് ശനിയുടെ സംക്രമണ കാലയളവിൽ ജോലിയിൽ പുരോഗതിയുണ്ടാകും. ബിസിനസിലും മികച്ച നേട്ടമുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ഇവർക്ക് എപ്പോഴും ലഭിക്കും. വരുമാനം വർധിക്കും. ഈ കാലയളവിൽ ഇവർക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.

Also Read: Shani Nakshatra Gochar: ശനി സംക്രമണം; മെയ് 12 മുതൽ ഈ 6 രാശിക്കാരെ രോഗങ്ങൾ വേട്ടയാടും!

 

ചിങ്ങം: നിക്ഷേപം നടത്തുന്നവരാണ് നിങ്ങളെങ്കിൽ ഈ കാലയളവിൽ അത് ​ഗുണം ചെയ്യും. ലക്ഷ്മീ ദേവിയുടെ കൃപയാൽ സമ്പത്ത് വർധിക്കും. ബിസിനസിലും കാര്യങ്ങൾ അനുകൂലമായിരിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്തും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.

കന്നി: വരുമാനം മെച്ചപ്പെടും. പുതിയ ബിസിനസ് ഓഫറുകൾ തേടിയെത്തും. ജോലിയിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.

ധനു: ഈ രാശിക്കാർക്ക് ബിസിനസിൽ ലാഭകരമായ അവസരങ്ങൾ വന്നുചേരും. മാതാപിതാക്കളുടെ പിന്തുണ ഇവർക്ക് എപ്പോഴും ലഭിക്കും. സന്തോഷം വർധിക്കും. ബിസിനസിലും കാര്യങ്ങൾ അനുകൂലമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News