Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്

ഇതോടെ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം.

Written by - Zee Malayalam News Desk | Last Updated : May 22, 2024, 10:37 AM IST
  • ഒപ്പം നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ, മിഖായേൽ ഹോഫ്മാനും പുരസ്കാരമുണ്ട്.
Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്

ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ജെന്നിയുടെ ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഇതോടെ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം. ഒപ്പം നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ, മിഖായേൽ ഹോഫ്മാനും പുരസ്കാരമുണ്ട്.

കിഴക്കൻ ജർമനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലമാക്കി എഴുതിയ മനോഹരവും സങ്കീർണ്ണവുമായ പ്രണയകഥയാണ് ജെന്നി കെയ്റോസ് എന്ന നോവലിലൂടെ വരച്ചു കാണിക്കുന്നത്. സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണകൂടങ്ങൾ വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവുമെല്ലാം നോവലിന്റെ മാറ്റ് കൂട്ടുന്നു. കെയ്റോസ് ബുക്കർ പ്രൈസ് നേടിയത് ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 149 നോവലുകളിൽ നിന്നാണ്. 

ALSO READ:  മഴ, മിന്നൽ പ്രളയം; അഫ്​ഗാനിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 300 കടന്നു

സമ്മാനത്തുകയായി ലഭിക്കുക 50,000 പൗണ്ട് അഥവാ 64,000 ഡോളർ ആണ്. ഈ തുക എഴുത്തുകാരിയും വിവർത്തകനും പങ്കുവയ്ക്കും. ബെർലിൻ മതിലിൻ്റെ പതനത്തിലേക്ക് നയിക്കുന്ന ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ അവസാന നാളുകളുടെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളെ വിവരിക്കുന്ന മികച്ച രചനയാണ് കെയ്റോസെന്ന് ജഡ്ജിം​ഗ് പാനൽ വിലയിരുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News