Astrology Tips: ശുഭകാര്യങ്ങള്‍ക്ക് തടസം നേരിടുന്നുവോ? ബുധനാഴ്ച ഗണപതിയെ ആരാധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Astrology Tips: നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയോ  ജോലികൾക്ക് ആഗ്രഹങ്ങള്‍ക്ക് തടസം നേരിടുകയോ ആണെങ്കിൽ, ബുധനാഴ്ച വിഘ്നഹർത്താവ് ഗണപതിയെ ആരാധിക്കുക. 

Written by - Zee Malayalam News Desk | Last Updated : May 31, 2023, 10:47 AM IST
  • ഹൈന്ദവ വിശ്വാസമനുസരിച്ച് ഏതൊരു ശുഭകാര്യത്തിനും മുന്‍പ് ഗണപതിയുടെ ആരാധന പ്രധാനമായി കണക്കാക്കപ്പെടുന്നു. ഇത് എല്ലാ പ്രവൃത്തികളും ഐശ്വര്യപ്രദമാക്കുമെന്നാണ് വിശ്വാസം.
Astrology Tips: ശുഭകാര്യങ്ങള്‍ക്ക് തടസം നേരിടുന്നുവോ? ബുധനാഴ്ച ഗണപതിയെ ആരാധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Astrology Tips: ഹിന്ദുമതത്തിൽ, ഗണപതിക്ക്  ഏറെ ഗണ്യമായ സ്ഥാനമാണ് ഉള്ളത്. ഏത് ശുഭകാര്യവും ഗണപതിയുടെ ആരാധനയോടെ, അല്ലെങ്കില്‍ ഗണപതിയ്ക്ക് സമര്‍പ്പിച്ചാണ് ആരംഭിക്കുക. 

ഗണപതിയ്ക്ക് സമര്‍പ്പിച്ച് ആരംഭിക്കുന്ന കാര്യങ്ങള്‍ ശുഭമായി പര്യവസാനിക്കും എന്നാണ് വിശ്വാസം. കാരണം, വിഘ്ന ഹര്‍ത്താവാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നത് ഭക്തരുടെ ജീവിതത്തില്‍ നിന്ന് എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും അകറ്റുന്നു. ഇതോടൊപ്പം, ബുധനാഴ്ച സ്വീകരിയ്ക്കുന്ന ചില പ്രത്യേക നടപടികൾ നിങ്ങളുടെ  ശുഭ കാര്യങ്ങളുടെ ഇടയില്‍ വന്നു ചേരുന്ന എല്ലാ തടസ്സങ്ങളും നീക്കും. 

Also Read:  Lakshmi Yoga: കർക്കടക രാശിയിൽ ശുക്രന്‍റെ സംക്രമം, ഈ 5 രാശിക്കാരുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും!!
 
ഹൈന്ദവ വിശ്വാസമനുസരിച്ച് ഏതൊരു ശുഭകാര്യത്തിനും മുന്‍പ് ഗണപതിയുടെ ആരാധന പ്രധാനമായി കണക്കാക്കപ്പെടുന്നു. ഇത് എല്ലാ പ്രവൃത്തികളും ഐശ്വര്യപ്രദമാക്കുമെന്നാണ് വിശ്വാസം. ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നതിന് വളരെ വിശേഷപ്പെട്ട ദിവസമാണ്, കാരണം ഹൈന്ദവ വിശ്വാസത്തില്‍ ഈ ദിവസം ഗണപതിക്ക് സമർപ്പിച്ചിരിക്കുന്നു. 

Also Read:  June Horoscope 2023:  ഈ രാശിക്കാർക്ക് ജൂണ്‍ മാസത്തില്‍ എല്ലാ രംഗത്തും വിജയം!!  

നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയോ  ജോലികൾക്ക് ആഗ്രഹങ്ങള്‍ക്ക് തടസം നേരിടുകയോ ആണെങ്കിൽ, ബുധനാഴ്ച വിഘ്നഹർത്താവ് ഗണപതിയെ ആരാധിക്കുക. എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും. ബുധനാഴ്ച സ്വീകരിയ്ക്കുന്ന ചില പ്രത്യേക നടപടികള്‍ നിങ്ങള്‍ക്ക് ഏറെ ശുഭകരമായിരിയ്ക്കും. 

 നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ അകലാന്‍ ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്ന അവസരത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

1.  ബുധനാഴ്ച ആചാരാനുഷ്ഠാനങ്ങളോടെ ഗണപതിയെ ആരാധിക്കുക. പൂജാ വേളയില്‍ ഗണപതിയ്ക്ക്   കറുകപ്പുല്ല് സമര്‍പ്പിക്കാന്‍ മറക്കരുത്. കാരണം കറുകപ്പുല്ല് ഗണപതിയ്ക്ക് ഏറെ പ്രിയമാണ്. പൂജാവേളയില്‍ കറുകപ്പുല്ല് സമര്‍പ്പിക്കുന്നത് ഗണപതിയെ സന്തോഷിപ്പിക്കുകയും അതുവഴി ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും ചെയ്യുന്നു. 

2. ബുധനാഴ്ച ക്ഷേത്രത്തിൽ പോയി ഗണപതിയ്ക്ക് ശർക്കര സമർപ്പിക്കുക. 7 ബുധനാഴ്ചകളിൽ തുടർച്ചയായി ഇത് ചെയ്യുക. ഇത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമാകുകയും ജോലിയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മാറ്റുകയും ചെയ്യും.

3.  ഏറെ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് വിജയം ലഭിക്കുന്നില്ല, ഏതെങ്കിലും കാരണത്താൽ ആരെങ്കിലും നിങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയാണെങ്കിൽ, വിഷമിക്കേണ്ട. അതിന് പരിഹാരം ഗണപതി പൂജയില്‍ ലഭിക്കും. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ബുധനാഴ്ച ഗണേശ രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമാണ്. എന്നാല്‍,ഗണേശ രുദ്രാക്ഷം ധരിയ്ക്കുന്നതിനുമുന്‍പ് വിദഗ്ദ്ധനുമായി ആലോചിയ്ക്കുക. 
 
4. ഗണപതിയ്ക്ക് ഏറെ പ്രിയമുള്ള ഒന്നാണ് ലഡ്ഡു. നിങ്ങൾ ഏതെങ്കിലും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അവസത്തില്‍ ഗണപതിയ്ക്ക് ലഡ്ഡു സമർപ്പിക്കുക. ഗണപതിയുടെ കൃപ ഉണ്ടാവും. 

5. ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുന്നതും ഐശ്വര്യമായി കണക്കാക്കുന്നു. ഇപ്രകാരം ചെയ്യുന്നതിലൂടെ, തൊഴിൽ അല്ലെങ്കിൽ ബിസിനസ്സ് മേഖലകളിൽ വന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ നീങ്ങുന്നു. പശുവിന് പുല്ല് നല്‍കാന്‍ സാധിക്കുന്നില്ല എങ്കില്‍ ഏതെങ്കിലും ഗോശാലയിൽ പുല്ല് ദാനം ചെയ്യുക.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News