Lakshmi Yoga: കർക്കടക രാശിയിൽ ശുക്രന്‍റെ സംക്രമം, ഈ 5 രാശിക്കാരുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും!!

ജ്യോതിഷം അനുസരിച്ച്, എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തേക്ക് രാശിചിഹ്നം മാറ്റുന്നു. 12 രാശിചിഹ്നങ്ങളിലും അതിന്‍റെ സ്വാധീനം ദൃശ്യമാകും. അതനുസരിച്ച് മെയ് 30 ന് രാത്രി 7.29 ന് കർക്കടക രാശിയിൽ ശുക്രന്‍റെ സംക്രമം സംഭവിക്കാൻ പോകുന്നു. ഈ സംക്രമണം മൂലം ലക്ഷ്മീയോഗം രൂപപ്പെടും. ഈ ശുഭകരമായ യോഗത്തിന്‍റെ ഫലമായി മെയ് അവസാനം 5 രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യോദയം ഉണ്ടാകും, കൂടാതെ ഇതിന്‍റെ ഗുണഫലം എല്ലാ രാശികളിലും പ്രകടമാവും എങ്കിലും 5 രാശിക്കാരുടെ ജീവിതം ഭാഗ്യത്താല്‍ തിളങ്ങും..   

Lakshmi Yoga Positive effects on Zodiac Signs: ജ്യോതിഷം അനുസരിച്ച്, എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തേക്ക് രാശിചിഹ്നം മാറ്റുന്നു. 12 രാശിചിഹ്നങ്ങളിലും അതിന്‍റെ സ്വാധീനം ദൃശ്യമാകും. അതനുസരിച്ച് മെയ് 30 ന് രാത്രി 7.29 ന് കർക്കടക രാശിയിൽ ശുക്രന്‍റെ സംക്രമം സംഭവിക്കാൻ പോകുന്നു. ഈ സംക്രമണം മൂലം ലക്ഷ്മീയോഗം രൂപപ്പെടും. ഈ ശുഭകരമായ യോഗത്തിന്‍റെ ഫലമായി മെയ് അവസാനം 5 രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യോദയം ഉണ്ടാകും, കൂടാതെ ഇതിന്‍റെ ഗുണഫലം എല്ലാ രാശികളിലും പ്രകടമാവും എങ്കിലും 5 രാശിക്കാരുടെ ജീവിതം ഭാഗ്യത്താല്‍ തിളങ്ങും..   

 

1 /5

മേടം  ( Aries Zodiac Sign)  മേടം രാശിക്കാർക്ക് ലക്ഷ്മിയോഗത്തിന്‍റെ ശുഭഫലം ദൃശ്യമാകും. ഈ സമയത്ത് ഭൂമിയോ വാഹനമോ വീടോ വാങ്ങാനുള്ള യോഗമുണ്ട്. കൂടാതെ, ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ശമ്പള വർദ്ധനവ് ഉറപ്പാണ്. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ബിസിനസില്‍ നല്ല ഇടപാടുകള്‍ ലഭിക്കും. ജീവിതത്തിൽ സ്നേഹവും സന്തോഷവും നിറയും. 

2 /5

മിഥുനം  (Gemini Zodiac Sign)  ഈ കാലയളവിൽ മിഥുനം രാശിക്കാര്‍ക്ക് നല്ല വാർത്തകൾ ലഭിക്കും. ഈ ഗ്രഹസംക്രമണം മിഥുനം രാശിക്കാര്‍ക്ക് ഐശ്വര്യവും സമ്പത്തും നൽകും. കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങളുടെയോ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്‍റെയോ വിവാഹം ഉറപ്പിക്കും. വരുമാന മാർഗ്ഗങ്ങൾ വർദ്ധിക്കും. 

3 /5

കര്‍ക്കിടകം  (Cancer Zodiac Sign)  ഈ ശുഭകരമായ യോഗത്തിന്‍റെ ഗുണഫലം കര്‍ക്കിടക രാശിക്കാരില്‍ ദൃശ്യമാകും. ആളുകൾ ഈ രാശിക്കാരിലേയ്ക്ക് കൂടുതല്‍ ആകർഷിക്കപ്പെടും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ലാഭത്തിലും മൊത്തവരുമാനത്തിലും വര്‍ദ്ധനവുണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം ലഭിക്കും. 

4 /5

കന്നി  (Leo Zodiac Sign)  കന്നി രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. ബിസിനസില്‍ നിക്ഷേപിച്ചാൽ 100% ലാഭം ലഭിക്കും. സാമ്പത്തികം ശക്തമായി നിലനിൽക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം ദൃഢമായിരിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടവും പൂർണ്ണവുമായിരിക്കും.

5 /5

 മകരം ( Capricorn Zodiac Sign)  മകരം രാശിയിൽ ലക്ഷ്മീ യോഗം രൂപപ്പെടാൻ പോകുന്നു. ഈ രാശിക്കാര്‍ക്ക് ധാരാളം പണവും  സ്വത്തുക്കളും ലഭിക്കും. ദാമ്പത്യ സന്തോഷം വർദ്ധിക്കും, ബഹുമാനം ലഭിക്കും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola