Shani Dev Favourite People: ഇവര്‍ ശനി ദേവന് പ്രിയപ്പെട്ടവര്‍!! ശനി ദേവനെ എങ്ങനെ പ്രസാദിപ്പിക്കാം?

Shani Dev Favourite People: ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്‍റെ അനുഗ്രഹം അനിവാര്യമാണ്. വിശ്വാസമനുസരിച്ച് ശനി ദേവന്‍റെ കോപം ആ വ്യക്തിയുടെ പതനത്തിന് വഴിയൊരുക്കും. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജകള്‍ ശനിയാഴ്ച ദിവസം  ഭക്തര്‍ ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 04:28 PM IST
  • ജ്യോതിഷം പറയുന്നതനുസരിച്ച് ശനി ദേവന്‍റെ കോപം ഒഴിവാക്കാൻ, ഒരു വ്യക്തി ചില കാര്യങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. നീതിയുടെ ദൈവമായ ശനി ദേവന്‍റെ കോപത്തിനിടയാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
Shani Dev Favourite People: ഇവര്‍ ശനി ദേവന് പ്രിയപ്പെട്ടവര്‍!! ശനി ദേവനെ എങ്ങനെ പ്രസാദിപ്പിക്കാം?

Shani Dev Favourite People: ഹൈന്ദവ വിശ്വാസത്തില്‍ ഒരേസമയം ക്രൂരനും എന്നാല്‍ നീതിമാനുമായ ദൈവമായി ശനി ദേവന്‍ കണക്കാക്കപ്പെടുന്നു. കർമ്മഫലദാതാ എന്നും ശനിദേവന്‍ അറിയപ്പെടുന്നു. ശനി ദേവന്‍ ജീവജാലങ്ങള്‍ക്ക് അവരുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നീതി പുലർത്തുകയും ഫലം നല്‍കുകയും ചെയ്യും.  

Also Read:  Mars Transit 2023: രുചക് രാജയോഗം, ഈ രാശിക്കാരുടെ മേല്‍ ചൊവ്വ സമ്പത്ത് വര്‍ഷിക്കും!!  

ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്‍റെ അനുഗ്രഹം അനിവാര്യമാണ്. വിശ്വാസമനുസരിച്ച് ശനി ദേവന്‍റെ കോപം ആ വ്യക്തിയുടെ പതനത്തിന് വഴിയൊരുക്കും. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജകള്‍ ശനിയാഴ്ച ദിവസം  ഭക്തര്‍ ചെയ്യുന്നത്. 

Also Read:   Ketu Transit 2023: കേതു സംക്രമണം, ഈ 3 രാശിക്കാര്‍ക്ക് ദുരിതം!! പണവും ആരോഗ്യവും നഷ്ടപ്പെടും
 
ശനി ദേവ് പ്രസാദിച്ചാൽ, ദേവന്‍റെ  കൃപയാൽ ഒരു വ്യക്തി ദാരിദ്യത്തിന്‍റെ പടുകുഴിയില്‍ നിന്ന്  മാളികയില്‍ എത്തുന്നു. നികൃഷ്ടനിൽ നിന്ന് നീതിമാനാകുന്നു, ആ വ്യക്തിയുടെ ജീവിതത്തിൽ എല്ലാ സന്തോഷവും സമ്പത്തും പ്രതാപവും ഐശ്വര്യവും ലഭിക്കുന്നു. നേരെമറിച്ച്, ഒരു നിഷേധാത്മക അനുഭവം ഉണ്ടാകുമ്പോൾ, വ്യക്തി സിംഹാസനത്തിൽ നിന്ന് നേരെ നിലം പതിക്കുന്നു...

Also Read: 2024 Lucky Zodiac People: പുതുവര്‍ഷം ഈ രാശിക്കാര്‍ക്ക് ലോട്ടറി, ലക്ഷ്മിദേവിയ്ക്കൊപ്പം കുബേര്‍ ദേവനും പടികടന്നെത്തും!! 
 
ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്. മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്.  ശനിയുടെ കോപത്താൽ മനുഷ്യർ മാത്രമല്ല ദൈവങ്ങളും വിറയ്ക്കുന്നതായി മതഗ്രന്ഥങ്ങൾ പറയുന്നു. 

   
അതിലാല്‍ ശനിയുടെ കോപം നിങ്ങളുടെ മേല്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതായത്, ജ്യോതിഷം പറയുന്നതനുസരിച്ച്  ശനി ദേവന്‍റെ കോപം ഒഴിവാക്കാൻ, ഒരു വ്യക്തി ചില കാര്യങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. നീതിയുടെ ദൈവമായ ശനി ദേവന്‍റെ കോപത്തിനിടയാകാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം... 

ശനി ദേവനെ പ്രീതിപ്പെടുത്തി ജീവിക്കാന്‍ ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക
   
 ജ്യോതിഷ പ്രകാരം കള്ളം പറയുന്നവർക്കും ചതിക്കുന്നവർക്കും ശനി ദേവൻ വളരെയധികം വേദന നൽകുന്നു. അതിനാൽ, നിങ്ങൾ ശനിയുടെ  ദുഷിച്ച കണ്ണ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആരോടും കള്ളം പറയരുത്, ആരെയും വഞ്ചിക്കരുത്.

ജ്യോതിഷ പ്രകാരം, പ്രായമായവരെയും നിസ്സഹായരായ ആളുകളെയും അനാദരിക്കുന്ന ആളുകളെ ശനി ദീവ്ന്‍ ഒരിയ്ക്കലും വെറുതെ വിടില്ല. ശനി ദേവന്‍ ഇത്തരക്കാരുടെ ജീവിതത്തില്‍ കഷ്ടതകൾ നിറയ്ക്കുന്നു.

ജ്യോതിഷ പ്രകാരം, ഒരു കാരണവുമില്ലാതെ കാലുകൾ ഇളക്കുന്നത് അല്ലെങ്കില്‍ കാലാട്ടുന്നത് ശുഭമല്ല. ഇത്തരക്കാരോട് ശനി ദേവന്‍ കോപിക്കുന്നു. അനാവശ്യമായി കാലുകൾ കുലുക്കുന്നത് വേദങ്ങളിലും ശുഭമായി കണക്കാക്കുന്നില്ല. 

രാത്രിയിൽ അടുക്കളയില്‍ ഉപയോഗിച്ച പാത്രങ്ങള്‍ അതേപടി ഉപേക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ ഉടൻ അത് മാറ്റുക. അടുക്കളയില്‍ ഇത്തരത്തില്‍ പാത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുക മാത്രമല്ല, ഇതുമൂലം ശനി ദേവന്‍ കോപിക്കുന്നു.  ആ വീട്ടിലെ അംഗങ്ങൾക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുകയും ചെയ്യുന്നു.

ജ്യോതിഷ പ്രകാരം, കടം വാങ്ങിയ ശേഷം പണം തിരികെ നൽകാത്ത ഒരാൾക്ക് ജീവിതത്തിൽ ശനിയുടെ കോപം നേരിടേണ്ടിവരും. ശനി ദേവന്‍ ഇത്തരക്കാരുടെ ജീവിതത്തില്‍ ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.

ജ്യോതിഷ പ്രകാരം, ഭക്ഷണം പാഴാക്കുന്ന ഒരാളോട് ശനി ദേവന്‍ ഒരിക്കലും ക്ഷമിക്കില്ല. നിങ്ങൾക്ക് കഴിക്കാൻ കഴിയുന്നത്ര ഭക്ഷണം മാത്രം എടുക്കാന്‍ ശ്രമിക്കുക.

ശനി ദേവനെ എങ്ങനെ പ്രസാദിപ്പിക്കാം? 

ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതിലൂടെ, ശനി ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുന്നു. ഈ ദിവസത്തെ വ്രതാനുഷ്ഠാനത്തോടൊപ്പം ദാനം ചെയ്യുക. പാവപ്പെട്ടവർക്കും ദരിദ്രർക്കും  ഭക്ഷണം നൽകുന്നതിലൂടെ, ഒരാൾക്ക് ശനി ദേവനിൽ നിന്ന് വളരെയധികം അനുഗ്രഹങ്ങൾ ലഭിക്കുന്നു. വീട്ടിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. 

ശ്രാദ്ധ ചടങ്ങുകൾ

പൂർവ്വികരുടെ ശ്രാദ്ധം അനുഷ്ഠിക്കുന്നവർക്ക് ശനി ദേവന്‍റെ അനുഗ്രഹം ലഭിക്കുന്നു. ശനിദേവൻ പൂർവ്വികരുടെ ശ്രാദ്ധത്തിൽ പ്രസാദിക്കുകയും അവരുടെ എല്ലാ വിഷമങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു. പിതൃ പക്ഷ കാലത്ത് ശനിയാഴ്ചയും അമാവാസിയും ശനിയെ ആരാധിക്കുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു.

വീട് വൃത്തിയായി സൂക്ഷിക്കുക 

ശനി ദേവിന് ശുചിത്വം വളരെ ഇഷ്ടമാണ്. അത്തരമൊരു സാഹചര്യത്തിൽ, വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ശാരീരികമായി ആരോഗ്യവാനായിരിക്കുക, നിങ്ങളുടെ നഖങ്ങൾ പതിവായി വൃത്തിയാക്കുക, അവ വളരാൻ അനുവദിക്കരുത്. വൃത്തിയിൽ പ്രത്യേകം ശ്രദ്ധിക്കുന്നവരെ ശനി ഒരിക്കലും ബുദ്ധിമുട്ടിക്കില്ല.

പ്രാർത്ഥന

ശനിയാഴ്‌ച വൈകുന്നേരം ആല്‍ മരച്ചുവട്ടില്‍ വിളക്ക് കൊളുത്തുന്നത് ഉത്തമമാണ്. കാരണം ശനി ദേവൻ ആല്‍ മരത്തെ പൂജിയ്ക്കുന്നതില്‍ പ്രസാദിക്കുന്നു.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News