Mars Transit 2023: രുചക് രാജയോഗം, ഈ രാശിക്കാരുടെ മേല്‍ ചൊവ്വ സമ്പത്ത് വര്‍ഷിക്കും!!

Mars Transit 2023: ജ്യോതിഷം അനുസരിച്ച് നവംബറിൽ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ അതിന്‍റെ സ്വന്തം രാശിയായ വൃശ്ചിക രാശിയിൽ സംക്രമിക്കും. നവംബറില്‍ സംഭവിക്കുന്ന ഈ ചൊവ്വ സംക്രമണം ഏറെ ശുഭകരമായ രുചക് രാജയോഗം (Ruchak Rajyog 2023) സൃഷ്ടിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 12:27 PM IST
  • രുചക് രാജയോഗം ചില രാശിക്കാര്‍ക്ക് ഏറെ അഭൂതപൂര്‍വമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവിൽ, എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തിൽ ഈ രാജയോഗത്തിന്‍റെ പ്രഭാവം ദൃശ്യമാകും
Mars Transit 2023: രുചക് രാജയോഗം, ഈ രാശിക്കാരുടെ മേല്‍ ചൊവ്വ സമ്പത്ത് വര്‍ഷിക്കും!!

Ruchak Rajyog 2023:  ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്‍റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണം ജ്യോതിഷത്തിലെ 12  രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു.  

ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ അവരുടെ സ്വന്തം രാശിയിലും ഉന്നതമായ രാശിയിലും സംക്രമിക്കുമ്പോള്‍ രാജയോഗവും ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു. ജ്യോതിഷം പറയുന്നതനുസരിച്ച് നവംബറിൽ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ അതിന്‍റെ സ്വന്തം രാശിയായ വൃശ്ചിക രാശിയിൽ സംക്രമിക്കും. 

Also Read:  2024 Lucky Zodiac People: പുതുവര്‍ഷം ഈ രാശിക്കാര്‍ക്ക് ലോട്ടറി, ലക്ഷ്മിദേവിയ്ക്കൊപ്പം കുബേര്‍ ദേവനും പടികടന്നെത്തും!!  

നവംബറില്‍ സംഭവിക്കുന്ന ഈ ചൊവ്വ സംക്രമണം ഏറെ ശുഭകരമായ രുചക് രാജയോഗം (Ruchak Rajyog 2023) സൃഷ്ടിക്കും. രുചക് രാജയോഗം ചില രാശിക്കാര്‍ക്ക് ഏറെ അഭൂതപൂര്‍വമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവിൽ, എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തിൽ ഈ രാജയോഗത്തിന്‍റെ പ്രഭാവം ദൃശ്യമാകും. എന്നാല്‍, രുചക് രാജയോഗം 3 രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നല്‍കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. രുചക് രാജയോഗം ഭാഗ്യം സമ്മാനിയ്ക്കുന്ന പ്രത്യേക രാശിക്കാര്‍ ആരൊക്കെയാണ് എന്നറിയാം... 

മകരം രാശി (Capricorn Zodiac Sign)  

രുചക് രാജയോഗത്തിന്‍റെ രൂപീകരണം ചിങ്ങം, രാശിക്കാർക്ക് ഏറെ അനുകൂലമാണ് എന്നാണ് ജ്യോതിഷം പറയുന്നത്. ഈ സമയം ഈ രാശിക്കാരുടെ ജീവിതത്തില്‍ ധനലാഭത്തിന് വലിയ സാധ്യത ഉണ്ട്. ഒപ്പം കരിയറിൽ കാര്യമായ പുരോഗതി ഉണ്ടാകും. ഭാഗ്യം എപ്പോഴും ഈ രാശിക്കാര്‍ക്ക് ഒപ്പമുണ്ടാകും. ബിസിനസില്‍ പുരോഗതി, ജോലിയുള്ളവർക്ക് ഈ സമയത്ത് ഇൻക്രിമെന്‍റും പ്രമോഷനും ലഭിക്കാം. കൂടാതെ പിതാവിൽ നിന്ന് പിന്തുണ ലഭിക്കും. 

ചിങ്ങം രാശി  (Leo Zodiac Sign)  

ചിങ്ങം രാശിക്കാര്‍ക്ക് രുചക് രാജയോഗത്തിൽ നിന്ന് വളരെ അനുകൂല ഫലങ്ങൾ ലഭിക്കും.  ഈ കാലയളവിൽ ഈ രാശിക്കാര്‍ക്ക് വാഹനമോ മറ്റ് വസ്തുവകകളോ വാങ്ങാനുള്ള അവസരം ഒത്തുചേരും. വസ്തു, ഭൂമി തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവർത്തിക്കുന്നവർക്കും ഈ സമയം ഗുണകരമാണ്. സാമ്പത്തിക കാര്യങ്ങളിൽ ഈ സമയം ഈ രാശിക്കാര്‍ക്ക് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. അതിനാല്‍ത്തന്നെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടാകും. ജോലിയിലും ബിസിനസ്സിലും മുന്നേറ്റം ഉണ്ടാകും. 

വൃശ്ചികം രാശി (Scorpio Zodiac Sign)   
 
ചൊവ്വ സ്വന്തം രാശിയായ വൃശ്ചികത്തില്‍ പ്രവേശിക്കുന്നത് മൂലം രൂപപ്പെടുന്ന രുചക് രാജയോഗം വൃശ്ചികം രാശിക്കാരുടെ  ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉളവാക്കും. ഈ സമയം ഈ രാശിക്കാരുടെ ധൈര്യവും ബലവും വർദ്ധിക്കും. ഈ രാജയോഗത്തിലൂടെ, വിവിധ മേഖലകളില്‍ വലിയ് മാറ്റങ്ങള്‍ കാണുവാന്‍ സാധിക്കും. ജോലി സംബന്ധമായ പ്രശ്നങ്ങൾ ആശങ്കയ്ക്ക് കാരണമായേക്കാം, എന്നാൽ, അവ ക്രമേണ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടാകും. സമ്പത്തില്‍ വലിയ പുരോഗതി ഉണ്ടാവാം.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News