Shani Vakri 2023: 7 ദിവസത്തിനുള്ളിൽ ശശ് മഹാപുരുഷ യോഗം, ജൂൺ അവസാനം ഭദ്ര രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും!

Saturn Retrograde Aquarius 2023: ജൂൺ 17 ന് ശനി വക്രഗതിയിൽ സഞ്ചരിച്ചു ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും അതുപോലെ ജൂൺ അവസാനം ഭദ്രയോഗവും രൂപപ്പെടും. ഇതിലൂടെ ഈ 6 രാശിക്കാരുടെ സമയം തെളിയും.

Written by - Ajitha Kumari | Last Updated : Jun 10, 2023, 10:51 PM IST
  • ശനിയുടെ ചലനം ഏറ്റവും മന്ദഗതിയിലാണ്
  • ശനി രാശി മാറാൻ രണ്ടര വർഷമെടുക്കും
  • 2023 ന്റെ തുടക്കത്തിൽ ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിച്ചു
Shani Vakri 2023: 7 ദിവസത്തിനുള്ളിൽ ശശ് മഹാപുരുഷ യോഗം, ജൂൺ അവസാനം ഭദ്ര രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും!

Shani Vakri Positive Impact: ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും ക്രൂരമായ ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. ശനിയുടെ ചലനം ഏറ്റവും മന്ദഗതിയിലാണ്. ശനി രാശി മാറാൻ രണ്ടര വർഷമെടുക്കും. 2023 ന്റെ തുടക്കത്തിൽ ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിച്ചു. ജൂൺ 17 ന് ശനി സ്വന്തം രാശിയിൽ വിപരീത ദിശയിലേക്ക് നീങ്ങും, അതിനെ ശനി വക്രി എന്ന് പറയും. ശനിയുടെ പിന്നോക്കാവസ്ഥ ജൂൺ അവസാനത്തോടെ ശശ് മഹാപുരുഷ യോഗവും ഭദ്രയോഗവും സൃഷ്ടിക്കും. ഈ സമയത്ത് 6 രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും. ഈ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: Lakshmi Yoga: ശുക്ര രാശിമാറ്റം സൃഷ്ടിക്കും ലക്ഷ്മി യോഗം; ജൂലൈ 7 വരെ ഈ രാശിക്കാർക്ക് അഭീഷ്ടസിദ്ധി!

ശശ് രാജയോഗത്തിന്റെ ഫലം ഈ രാശിക്കാർക്ക് ലഭിക്കും

ജൂൺ 17 ന് 10:48 ന് ശനി വക്രി ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. അതുമൂലം ശശ് രാജയോഗം രൂപപ്പെടും.  ശനി 111 ദിവസം ഈ ഭാവത്തിൽ നിൽക്കുകയും 3 രാശിക്കാർക്ക് ഗുണം നൽകുകയും ചെയ്യും.

വൃശ്ചികം (Scoripo): ജോലിയുള്ളവർക്ക് ശനിയുടെ  ആനുകൂല്യങ്ങൾ ലഭിക്കും. പ്രമോഷനും ഇൻക്രിമെന്റും ഉണ്ടാകും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. ജീവിതത്തിൽ ഐശ്വര്യം വന്നുചേരും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശശ് രാജയോഗം വളരെയധികം അനുകൂലമായിരിക്കും. ഈ സമയം ഒരു ബിസിനസ് തുടങ്ങാൻ യോഗം. ശക്തമായ ലാഭം ലഭിക്കും. സാമ്പത്തിക ജീവിതം മെച്ചപ്പെടും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജോലിസ്ഥലത്ത് ലാഭം നേടാൻ യോഗം.

Also Read: Viral Video: കളി ആനയോട്.. ഒടുവിൽ കണ്ടം വഴി ഓടി കാണ്ടാമൃഗം..! വീഡിയോ വൈറൽ

കുംഭം (Aquarius): കുംഭം രാശിയിലാണ് ശശ് രാജയോഗം  രൂപപ്പെടുന്നത്. ഈ രാശിക്കാർക്ക് ഈ സമയം ശുഭകരമായിരിക്കും. ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും.

ഭദ്രരാജയോഗം ഈ രാശിക്കാർക്ക് നല്ല പാലങ്ങൾ നൽകും

ജൂൺ അവസാനവാരം അതായത് ജൂൺ 24 ന് ബുധൻ രാശി മാറും. അതുമൂലം ഭദ്രരാജയോഗം സൃഷ്ടിക്കപ്പെടും.  ഈ സംക്രമണം വളരെ ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

തുലാം (Libra):  ഭദ്ര രാജയോഗം സൃഷ്ടിച്ചുകൊണ്ട് ബുധൻ നിങ്ങളുടെ ഭാഗ്യം തെളിയിക്കും. നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. തസ്തികയിൽ വർദ്ധനവുണ്ടാകും. മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കും.

കുംഭം (Aquarius): ബുധന്റെ സംക്രമണം കുംഭം രാശിക്കാർക്ക് ശുഭകരമായിരിക്കും.  ഈ സമയം സന്താനങ്ങളുടെ ഭാഗത്തു നിന്നും നല്ല വാർത്തകൾ ലഭിക്കും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം.

Also Read: Shani Favourite Zodiac Signs: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, നൽകും ബമ്പർ നേട്ടങ്ങൾ!

മീനം (Pisces): മീനരാശിക്കാർക്ക് ബുധന്റെ സംക്രമണം ഗുണം ചെയ്യും. ബുധ കൃപയാൽ നിങ്ങൾക്ക് ആഡംബര വസ്തുക്കൾ വാങ്ങാൻ യോഗമുണ്ടാകും. സാമ്പത്തിക വശം ശക്തമായിരിക്കും . ലഭിക്കുന്ന ബഹുമാനത്തിൽ വർദ്ധനവുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News