LPG Price: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

LPG Cylinder Price: മാസത്തിന്റ ആദ്യ ദിനത്തിൽ തന്നെ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികൾ പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

Written by - Ajitha Kumari | Last Updated : Jun 1, 2023, 10:49 AM IST
  • മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത
  • LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്
  • 83 രൂപ കുറഞ്ഞിരിക്കുകയാണ്
LPG Price: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

LPG Gas Cylinder Price Today: ജൂൺ മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് എൽപിജി സിലിണ്ടറിന്റെ വിലയിൽ വൻ കുറവുണ്ടായിരിക്കുകയാണ്.  എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വിലയിൽ (LPG Gas Cylinder Price)  എണ്ണക്കമ്പനികൾ ഇളവ് നൽകിയിരിക്കുകയാണ്. സർക്കാർ എണ്ണക്കമ്പനിയുടെ (OMCs) ഭാഗത്തുനിന്നും പുറത്തുവിട്ട വില അനുസരിച്ച് വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില ജൂൺ ഒന്നു മുതൽ 83 രൂപ കുറഞ്ഞിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് 1773 രൂപ നൽകിയാൽ മതി. ഇത് നേരത്തെ 1856.50 രൂപയായിരുന്നു.

Also Read: LPG Cylinder in Rs 500: എൽപിജി സിലിണ്ടർ വെറും 500 രൂപയ്ക്ക്, എങ്ങനെ? അറിയാം

വിമാന യാത്രയെ ബാധിച്ചേക്കാം

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ആശ്വാസം നൽകുന്നതിനു പുറമേ വിമാന ഇന്ധനത്തിന്റെ വിലയിലും എണ്ണ കമ്പനികൾ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.  വിലയിൽ ഏകദേശം 6,600 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് വരും കാലങ്ങളിലെ വിമാന യാത്രകളിൽ ഗുണം ചെയ്യും. ജൂൺ ഒന്നു മുതലാണ് പുതിയ നിരക്ക് നിലവിൽ വന്നിരിക്കുന്നത്. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതിനായി തലസ്ഥാന നഗരിയായ ഡൽഹിയിൽ 1103 രൂപ തന്നെ നൽകേണ്ടിവരും.

Also Read: Lucky Zodiac Signs: ഇവരാണ് വ്യാഴത്തിന്റെ പ്രിയ രാശിക്കാർ, ഇതിൽ നിങ്ങളും ഉണ്ടോ?

വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ പുതിയ നിരക്ക്

ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1856.50 രൂപയിൽ നിന്നും 1773 രൂപയായി കുറഞ്ഞിട്ടുണ്ട്. അതുപോലെ കൊൽക്കത്തയിൽ നേരത്തെ 1960.50 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 1875.50 രൂപയാണ് വില.  മുംബൈയിൽ 1808.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ സിലിണ്ടർ ഇപ്പോൾ 1725 രൂപയ്ക്ക് ലഭിക്കും. ചെന്നൈയിൽ 2021.50 രൂപയിൽ നിന്നും 1937 രൂപയായി കുറഞ്ഞിട്ടുണ്ട്.

Also Read: Budh Surya Yuti 2023: വെറും 6 ദിവസം.. ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

ATF വിലയിലും കനത്ത കുറവ്

എൽപിജിക്ക് പുറമെ എടിഎഫിന്റെ വിലയും എണ്ണക്കമ്പനികൾ കുത്തനെ കുറച്ചിട്ടുണ്ട്. ഒരു കിലോ ലിറ്ററിന്റെ വിലയിൽ 6600 രൂപയോളം കുറഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ എടിഎഫിന്റെ വില നേരത്തെ 95935.34 രൂപയിൽ നിന്നും ഇപ്പോൾ 89,303.09 രൂപയായി കുറഞ്ഞിട്ടുണ്ട്. നേരത്തെ മുംബൈയിൽ കിലോലിറ്ററിന് 89348.60 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോൾ കിലോലിറ്ററിന് 83,413.96 രൂപ നിരക്കിൽ ലഭിക്കും. കൊൽക്കത്തയിൽ കിലോലിറ്ററിന് 95,963.95 രൂപയായും ചെന്നൈയിൽ 93,041.33 രൂപയായും കുറഞ്ഞിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News