Rajayoga 2024: 500 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

Shash Malavya Rajayoga 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ നിശ്ചിത കാലയളവില്‍ സംക്രമിക്കുകയും അതിലൂടെ ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.  500 വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ച്ചില്‍ ഒരേസമയം രണ്ട് രാജയോഗങ്ങള്‍ രൂപപ്പെടാന്‍ പോകുകയാണ്. ഇത് ശുക്രനും ശനിയും ചേര്‍ന്നാണ് സൃഷ്ടിക്കുന്നത്.

Written by - Ajitha Kumari | Last Updated : Jan 18, 2024, 07:05 PM IST
  • ഗ്രഹങ്ങള്‍ നിശ്ചിത കാലയളവില്‍ സംക്രമിക്കുകയും അതിലൂടെ ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും
  • 500 വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ച്ചില്‍ ഒരേസമയം രണ്ട് രാജയോഗങ്ങള്‍ രൂപപ്പെടാന്‍ പോകുകയാണ്
  • ഇത് ശുക്രനും ശനിയും ചേര്‍ന്നാണ് സൃഷ്ടിക്കുന്നത്
Rajayoga 2024: 500 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

Double Rajayoga 2024: ശനി ശശ രാജയോഗവും ശുക്രന്‍ മാളവ്യ രാജയോഗവും സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും തൊഴില്‍ പുരോഗതിയും ലഭിച്ചേക്കാം. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക യോഗം; ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

തുലാം (Libra): മാളവ്യയോഗവും ശശ രാജയോഗവും നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. കാരണം ശനി നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തിലേക്ക് നീങ്ങുമ്പോള്‍ ശുക്രന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ആറാം ഭാവത്തിലേക്ക് നീങ്ങും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ രാശിയുടെ ലഗ്‌ന ഭവനത്തിന്റെ അധിപന്‍ ശുക്രനാണ്. അതിനാല്‍ ഈ സമയത്ത് ഈ രാശിയിലുള്ള ആളുകള്‍ക്ക് ഏകാഗ്രത വര്‍ദ്ധിക്കും. ജീവിത പുരോഗതിക്കായി നല്ല തീരുമാനങ്ങള്‍ എടുക്കാനും കഴിയും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ ഈ സമയം നിങ്ങളുടെ ബന്ധം വിവാഹത്തിന്റെ ഘട്ടത്തില്‍ എത്തിയേക്കാം.

കുംഭം (Aquarius): മാളവ്യ യോഗവും ശശ രാജയോഗവും കുംഭം രാശിക്കാർക്കും അനുകൂലമായേക്കാം. കാരണം ശനി ദേവന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ലഗ്‌ന ഗൃഹത്തില്‍ ശശ രാജയോഗം സൃഷ്ടിക്കുന്നു. ശുക്ര ഗ്രഹം സംക്രമ ജാതകത്തിന്റെ സമ്പത്ത് ഭവനം സന്ദര്‍ശിക്കും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും.  ഇതുകൂടാതെ തൊഴില്‍പരമായ പുരോഗതിക്ക് നല്ല അവസരങ്ങള്‍ ധാരാളം ഉണ്ടാകും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തും. നിങ്ങള്‍ പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ലഭിച്ചേക്കാം. 

Also Read: Ayodhya Ram Mandir: അയോധ്യ പ്രാണപ്രതിഷ്ഠ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഓണവില്ല് ഉപഹാരമായി സമർപ്പിക്കും

മിഥുനം (Gemini): മാളവ്യ യോഗവും ശശ രാജയോഗവും നിങ്ങള്‍ക്ക് കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ ശുഭകരമാണെന്ന് തെളിയും. കാരണം ശുക്രന്‍ 12 മത്തെ ഭാവത്തില്‍ എത്തുമ്പോള്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തിലേക്ക് ശനി ദേവന്‍ എത്തുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കരിയറിലും ബിസിനസ്സിലും മികച്ച വിജയം നേടാന്‍ കഴിയും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങളുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. ഇത് നിങ്ങളെ കരിയറില്‍ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News