Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക യോഗം; ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

Mangal Gochar 2024: ജ്യോതിഷത്തിൽ ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറുകയും ശുഭകരമായ യോഗങ്ങളും രാജയോഗങ്ങളുമൊക്കെ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

Ruchak Rajayoga 2024: ഗ്രഹങ്ങളുടെ സേനാപധിയെന്നറിയപ്പെടുന്ന ചൊവ്വ ഫെബ്രുവരിയുടെ തുടക്കത്തില്‍ മകരത്തില്‍ പ്രവേശിക്കും. ഇതിലൂടെ രുചക രാജയോഗം സൃഷ്ടിക്കും.

1 /6

ജ്യോതിഷത്തിൽ ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറുകയും ശുഭകരമായ യോഗങ്ങളും രാജയോഗങ്ങളുമൊക്കെ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.  ഗ്രഹങ്ങളുടെ സേനാപധിയെന്നറിയപ്പെടുന്ന ചൊവ്വ ഫെബ്രുവരിയുടെ തുടക്കത്തില്‍ മകരത്തില്‍ പ്രവേശിക്കും. ഇതിലൂടെ രുചക രാജയോഗം സൃഷ്ടിക്കും.

2 /6

ജ്യോതിഷ പ്രകാരം ജാതകത്തില്‍ ഈ രാജയോഗം ഉള്ള വ്യക്തി ഒരു രാജാവിനെപ്പോലെ ജീവിക്കുകയും എല്ലാ ഭൗതിക സുഖങ്ങള്‍ നേടുകയും ചെയ്യുമെന്നാണ് പറയുന്നത്.

3 /6

ഇത്തരക്കാര്‍ക്ക് ധാരാളം ഭൂമിയും സ്വത്തുക്കളും ലഭിക്കും. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലുമുള്ളവരില്‍ ദൃശ്യമാകും. എന്നാല്‍ ഈ സമയത്ത് ഭാഗ്യം മിന്നിത്തിളങ്ങുന്ന 3 രാശികളുണ്ട്. രുചക രാജയോഗത്താല്‍ ഭാഗ്യം ഉദിക്കുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.  

4 /6

മേടം (Aries): രുചക രാജയോഗം മേടം രാശിക്കാർക്കും ഗുണം നൽകും. മേട രാശിയുടെ അധിപന്‍ ചൊവ്വയാണ്. ചൊവ്വ നിങ്ങളുടെ രാശിയില്‍ നിന്ന് കര്‍മ്മ ഭവനം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ തൊഴില്‍ തേടുന്നവര്‍ക്ക് ഈ സമയം നല്ല വാര്‍ത്തകള്‍ ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ സമയം അവരുടെ ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കാനാകും. ബിസിനസുകാര്‍ക്ക് ഈ സമയത്ത് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും ഒപ്പം ബിസിനസ്സ് വികസിച്ചേക്കാം.  

5 /6

ധനു (Sagittarius): രുചക രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം ചൊവ്വ ഈ രാശിയുടെ പണത്തിന്റെയും സംസാരത്തിന്റെയും ഗൃഹത്തിലേക്ക് നീങ്ങും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ധനലാഭം ലഭിച്ചേക്കാം. ചൊവ്വ കാരണം മറ്റ് ആളുകള്‍ നിങ്ങളുടെ ചിന്തകളെയും വാക്കുകളെയും വിലമതിക്കും, ആളുകളുമായുള്ള നിങ്ങളുടെ ആശയവിനിമയവും വളരെ ഫലപ്രദമായിരിക്കും. ഈ സമയത്ത് ബിസിനസുകാര്‍ക്ക് ധനനേട്ടം ഉണ്ടാകും. ധനു രാശിയുടെ അഞ്ചാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപന്‍ ചൊവ്വയാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കും. ഈ സമയത്ത് പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും.   

6 /6

തുലാം (Libra): ഈ രാജയോഗം തുലാം രാശിക്കാർക്കും  പ്രയോജനപ്രദമായേക്കാം. കാരണം ചൊവ്വ തുലാം രാശിയുടെ നാലാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനവും വസ്തുവകകളും സ്വന്തമാക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിരവധി നല്ല മാറ്റങ്ങള്‍ ഉണ്ടാകും. അത് നിങ്ങളുടെ കരിയറിനെ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും. കൂടാതെ നിങ്ങള്‍ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ സ്വത്തും സമ്പത്തും വര്‍ദ്ധിച്ചേക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola