Venus Transit 2022: ജൂൺ 18 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധന വർധനവും

Venus Transit: ശുക്രൻ രാശി മാറി സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. അവിടെ നിലവിലുള്ള ബുധനുമായി ശുക്രൻ സംക്രമിക്കും. അതിന്റെ ഫലം എല്ലാ രാശികളേയും ബാധിക്കും.

Written by - Ajitha Kumari | Last Updated : Jun 17, 2022, 07:48 AM IST
  • ശുക്രന്റെ രാശി മാറ്റം
  • ജൂൺ 18 മുതൽ അതായത് നാളെ ശുക്രൻ രാശി മാറും
  • അതിന്റെ ഫലം എല്ലാ രാശികളേയും ബാധിക്കും
Venus Transit 2022: ജൂൺ 18 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം  ധന വർധനവും

Shukra Rashi Parivartan 2022: ജൂൺ 18 മുതൽ അതായത് നാളെ ശുക്രൻ രാശി മാറും.  ഇപ്പോൾ അത് മേടത്തിലാണ് ഇനി ഇടവത്തിലേക്ക് മാറും.  മേടരാശിയുടെ അധിപൻ ചൊവ്വയാണ്. ശുക്രൻ അതിന്റെ രാശി മാറുമ്പോൾ ഇടവ രാശിയിൽ ഐശ്വര്യം വർദ്ധിക്കും. ജൂലൈ 13 വരെ ബുധൻ ഇവിടെ തുടരും. ഗ്രഹങ്ങളുടെ ഈ ചലനം ഓരോ രാശിയിലും വ്യത്യസ്തമായ സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് നമുക്ക് നോക്കാം...

Also Read: Saturday Remedies: ശനിയാഴ്‌ച ഈ സാധനം വിളക്കിൽ വെക്കൂ, ഭാഗ്യം ഉണരും!

മേടം (Aries):  ഈ രാശിക്കാർ ഈ സമയം സൂക്ഷിച്ചു സംസാരിക്കുക. ആരോടും കടുത്ത ഭാഷയിൽ സംസാരിക്കരുത്. ഈ സമയം തീരുമാനങ്ങൾ അനുകൂലമായിരിക്കും. ഈ കാലയളവിൽ സാമ്പത്തിക പുരോഗതിയും ഉണ്ടാകും.

ഇടവം (Taurus): ഈ സമയം ഇടവം രാശിക്കാർ അവരുടെ സൗന്ദര്യത്തിൽ ശ്രദ്ധിക്കുകയും കൂടുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുകായും ചെയ്യും. വ്യക്തിത്വ വികസനമുണ്ടാകും. ആത്മവിശ്വാസവും വർദ്ധിക്കും.

മിഥുനം (Gemini): വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം നടക്കും.  ഈ സമയം നിങ്ങൾക്ക് പണം ചെലവഴിക്കാനും ആസ്വദിക്കാനുമുള്ള സമയമാണ്. നിങ്ങൾ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ സമയം.  നിങ്ങളുടെ കുടുംബം ഏതെങ്കിലും ക്ഷേത്രത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോകുക.

കർക്കടകം (Cancer): വരുമാനം വർദ്ധിക്കും. സ്ത്രീകളുമായി ഒരു തരത്തിലുമുള്ള തർക്കവും പാടില്ല അത് മേലധികാരിയായാലും ശരി സഹപ്രവർത്തകയായാലും ശരി.  ഒരു തരത്തിലുള്ള വഴക്കും ആരോടും പാടില്ല. നിങ്ങളുടെ മൊബൈൽ മാറ്റാനുള്ള സമയമായി. 

Also Read: Maha Lakshmi Yoga: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മിന്നിത്തിളങ്ങും!

ചിങ്ങം (Leo): അലസത വർദ്ധിക്കും. പദ്ധതികൾ  ആസൂത്രണം ചെയ്യുക, സാങ്കേതിക പരിജ്ഞാനം ഉയർത്തുക. അതായത് വരാനിരിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ പഠിക്കുകയും അത് ഉപയോഗിക്കുകയും വേണം.  ഇത് നിങ്ങൾക്ക് ജോലി ചെയ്യുന്നത് എളുപ്പമാകുന്നതിന് സാഹായിക്കും.

കന്നി (Virgo): കന്നി രാശിക്കാർക്ക് ഈ സമയം ഭാഗ്യം കൂടെയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും,  സ്ഥാനക്കയറ്റമുണ്ടാകും.

തുലാം (Libra): ഏത് കാര്യവും നല്ല രീതിയിൽ മനസ്സിലാക്കുക. പെട്ടെന്ന് വിവരങ്ങൾ ലഭിക്കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകില്ല. ഭാവി ആസൂത്രണം ചെയ്യാം. ഭാവിയിലേക്കുള്ള നിക്ഷേപ പദ്ധതി തയ്യാറാക്കുക.  ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം (Scorpio): ഈ രാശിക്കാർ ഈ സമയം നല്ല ആളുകളുമായി സമ്പർക്കം ഉണ്ടാക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. പുതിയ കൂട്ടുകെട്ടുകളും രൂപപ്പെടാം. സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത.

Also Read: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ! 

ധനു (Sagittariu): മത്സരത്തിന് തയ്യാറെടുക്കുന്ന ആളുകൾക്ക് നേട്ടമുണ്ടാകും. ബാങ്കിംഗ്, സിഎ, റവന്യൂ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലമാറ്റവും സ്വീകരിക്കേണ്ടി വരും.

മകരം (Capricorn): ഈ രാശിക്കാർ ഇപ്പോഴും സജീവമാക്കിയിരിക്കുക. നിങ്ങളുടെ മനസ്സിൽ എന്ത് നല്ല ചിന്തകൾ വന്നാലും അത് നിങ്ങളുടെ ഡയറിയിൽ രേഖപ്പെടുത്തുക. സന്താനങ്ങളുടെ ഭാഗത്തുനിന്നും ചില ശുഭവാർത്തകൾ ലഭിക്കും.

കുംഭം (Aquarius): ഈ രാശിക്കാർ ഈ സമയം വീടിന്റെ ഭംഗി, അലങ്കാരം എന്നിവയിൽ ശ്രദ്ധിക്കാൻ അവസരം. എന്തെങ്കിലും ജോലികൾ ബാക്കിയുണ്ടെങ്കിൽ അത് പൂർത്തിയാക്കുക. ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാൻ സാധ്യത. തൊഴിലന്വേഷകർക്കും ബിസിനസുകാർക്കും നല്ല സമയം.

Also Read: റീൽ വീഡിയോ എടുക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

മീനം (Pisces): ഈ രാശിക്കാർക്ക് ശുക്രന്റെ രാശി മാറ്റം അനുകൂലമല്ല. നിങ്ങളുടെ ഉള്ളിലെ കഴിവുകൾ പുറത്തെടുക്കാൻ അവസരം ലഭിക്കും. കംപ്യൂട്ടർ, ബാങ്കിംഗ്, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ അവരുടെ ടീമിനൊപ്പം പ്രവർത്തിച്ചാൽ നല്ല ഫലം ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News