Maha Lakshmi Yoga: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മിന്നിത്തിളങ്ങും!

Mercury and Venus Conjunction: ജ്യോതിഷ പ്രകാരം ജൂണിൽ ബുധനും ശുക്രനും ചേർന്ന് മഹാലക്ഷ്മിയോഗം രൂപപ്പെടാൻ പോകുകയാണ്. 

Written by - Ajitha Kumari | Last Updated : Jun 16, 2022, 07:25 AM IST
  • ജ്യോതിഷ പ്രകാരം ജൂണിൽ ബുധനും ശുക്രനും ചേർന്ന് മഹാലക്ഷ്മിയോഗം രൂപപ്പെടാൻ പോകുകയാണ്
  • ജൂൺ 18 ന് ബുധൻ ശുക്രൻ എന്നീ ഗ്രഹങ്ങൾ കൂടിച്ചേരും
  • ജ്യോതിഷത്തിന്റെ വീക്ഷണത്തിൽ ഈ യോഗം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു
Maha Lakshmi Yoga: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മിന്നിത്തിളങ്ങും!

Mercury and Venus Conjunction: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശി മാറുകയോ മറ്റേതെങ്കിലും ഗ്രഹവുമായി സഖ്യമുണ്ടാക്കുകയോ ചെയ്യുമ്പോൾ അത് എല്ലാ രാശിക്കാരുടെ ജീവിതത്തിലും നേരിട്ട് സ്വാധീനം ചെലുത്തും. ബുധൻ സ്ഥിതി ചെയ്യുന്ന ഇടവത്തിൽ ശുക്രൻ പ്രവേശിക്കാൻ പോകുകയാണ്. അതായത് ജൂൺ 18 ന് ബുധൻ ശുക്രൻ എന്നീ ഗ്രഹങ്ങൾ കൂടിച്ചേരും. ജൂൺ 18 ന് ശുക്രൻ തന്റെ രാശിയായ ഇടവത്തിൽ പ്രവേശിക്കും ഇവിടെ ബുധൻ ആദ്യമേ പ്രവേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ രണ്ടു ഗ്രഹങ്ങളുടെ കൂടിച്ചേരൽ മഹാലക്ഷ്മിയോഗമുണ്ടാക്കും.

Also Read: Rahu Nakshatra Parivartan 2022: ഭരണി നക്ഷത്രത്തിൽ രാഹു സംക്രമണം; ഈ 4 രാശിക്കാർ ജാഗ്രത പാലിക്കുക!

ആഡംബരം, സമ്പത്ത്, തേജസ്സ്, പ്രണയം, സമൃദ്ധി എന്നിവയുടെ ദാതാവായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. മറുവശത്ത് ബുധനെ ബുദ്ധി, യുക്തി, ആശയവിനിമയം, സംഭാഷണം, ചാതുര്യം എന്നിവയുടെ ഘടകമായിട്ടും കണക്കാക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളുടെയും ഐക്യം ജൂൺ 18 ന് രൂപപ്പെടും. അതുകൊണ്ടുതന്നെ  മഹാലക്ഷ്മിയോഗം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.  ജ്യോതിഷത്തിന്റെ വീക്ഷണത്തിൽ ഈ യോഗം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ എല്ലാ രാശികളിലും ഈ യോഗത്തിന്റെ സ്വാധീനം ഉണ്ടാകുമെങ്കിലും ഈ 4 രാശിക്കാർക്ക് ഈ യോഗം ഗുണപ്രദമാകും. അത് ഏതൊക്കെ രാശിക്കാരാണെന്നു നോക്കാം....

മേടം (Aries): ജ്യോതിഷ പ്രകാരം മേടരാശിക്കാർക്കിടയിൽ രണ്ടാം സ്ഥാനത്ത് ലക്ഷ്മീ നാരായണയോഗം രൂപപ്പെടും. ഇതിനെ പണത്തിന്റെയും സംസാരത്തിന്റെയും യോഗം എന്ന് വിളിക്കും. അതിനാൽ ഈ സമയം നിങ്ങൾക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. അതൊരു മികച്ച ബിസിനസ് അവസരവുമാകാം. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് അത് ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സംസാരവുമായി ബന്ധപ്പെട്ട പ്രവർത്തന മേഖലയിലുള്ളവർക്ക് ഈ കാലയളവ് ഗുണകരമാണ്. മേടം രാശിക്കാർ നല്ല പണം നേടാൻ  ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയത്ത് ഇവർക്ക് മരതക രത്നങ്ങൾ ധരിക്കാം.

Also Read: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ! 

കർക്കടകം (Cancer):  മഹാലക്ഷ്മിയോഗം കർക്കടക രാശിക്കാർക്ക് ബഹുമാനം വർദ്ധിപ്പിക്കും. കാരണം നിങ്ങളുടെ രാശിയിൽ 11-ാം ഭാവത്തിലാണിത്.  ഇത് ലാഭത്തിന്റെയും-വരുമാനത്തിന്റെയും ഭാവമാണ്. അതിനാൽ ഈ കാലയളവിൽ ഈ ആളുകളുടെ വരുമാനം വർദ്ധിക്കും. കൂടാതെ പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. ബിസിനസിൽ വലിയ നേട്ടമുണ്ടാകും. ഒരു വലിയ ഇടപാട് അന്തിമമാകാം, അത് ഭാവിയിൽ നിങ്ങൾക്ക് വൻ ധനലാഭമുണ്ടാക്കും. ഈ സമയത്ത് ലക്ഷ്മി കൃപ നിങ്ങൾക്ക് ഉണ്ടാകും. 

ചിങ്ങം (Leo): ഈ രാശിയിൽ മഹാലക്ഷ്മി യോഗം പത്താം സ്ഥാനത്താണ് ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നത്. ഇത് സ്ഥാനം, ജോലി, തൊഴിൽ മേഖല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ കാലയളവിൽ നിങ്ങൾക്ക് ഒരു പുതിയ ജോലിയുടെ ഓഫർ ലഭിക്കും.  പുതിയ ഓർഡറുകൾ ലഭിക്കും. ജോലിയുണ്ടെങ്കിൽ പ്രമോഷൻ ലഭിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവർക്ക് ഇപ്പോഴും ഉണ്ടാകും. ഈ രാശിക്കാർ മരതകം ധരിക്കുന്നത് ഐശ്വര്യം നൽകും.

Also Read: റോഡിലൂടെ ഇഴഞ്ഞുവന്ന പാമ്പിനെ പൂച്ച ചെയ്തത്..! വീഡിയോ കണ്ടാൽ ഞെട്ടും 

വൃശ്ചികം (Scorpio): മഹാ ലക്ഷ്മിയോഗം വൃശ്ചികം രാശിക്കാർക്കും അനുകൂലമാണ്. ഇവരുടെ വരുമാനം ഈ സമയം ഉയരാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭമുണ്ടാകും. ഈ രാശിക്കാരുടെ പ്രണയ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News