Shukra Gochar 2022: ശുക്ര രാശിമാറ്റം: ഒക്ടോബർ 18 മുതൽ 'ത്രികോണ രാജയോഗം', ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

Venus Transit 2022: ജ്യോതിഷ പ്രകാരം ശുക്രൻ ഒക്ടോബർ 18 ന് തുലാം രാശിയിൽ സംക്രമിക്കും. ശുക്രന്റെ ഈ രാശിമാറ്റം 'ത്രികോണം രാജയോഗം' ഉണ്ടാക്കും. അത് ഈ 3 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും.

Written by - Ajitha Kumari | Last Updated : Oct 13, 2022, 03:19 PM IST
  • ശുക്രൻ ഒക്ടോബർ 18 ന് തുലാം രാശിയിൽ സംക്രമിക്കും
  • ശുക്രന്റെ ഈ രാശിമാറ്റം 'ത്രികോണം രാജയോഗം' ഉണ്ടാക്കും
  • ഈ 3 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും.
Shukra Gochar 2022: ശുക്ര രാശിമാറ്റം: ഒക്ടോബർ 18 മുതൽ 'ത്രികോണ രാജയോഗം', ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

Venus Planet Transit In Tula: സമ്പത്ത്-ആഡംബരം, പ്രണയം റൊമാൻസ് എന്നിവയുടെ കാരകനായ ശുക്രൻ 2022 ഒക്ടോബർ 18-ന് സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ സംക്രമണം 3 രാശിക്കാർക്ക് ത്രികോണ രാജയോഗം സൃഷ്ടിക്കും.   ഇത് ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയം ഈ രാശിക്കാർക്ക് ധനലാഭം, പുതിയ ജോലി എന്നിവ ലഭിക്കും.  കൂടാതെ ഇവർക്ക് ഈ സമയം പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സ്നേഹം വർദ്ധിക്കും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ശുക്രസംക്രമണം ഭാഗ്യം കൊണ്ടുവരുന്നതെന്ന് നമുക്ക് നോക്കാം.

Also Read: Managl-Shani Yuti: ചൊവ്വ-ശനി കൂടിച്ചേരൽ: ഉത്സവങ്ങൾക്ക് മുമ്പ് തന്നെ ഈ രാശിക്കാർക്ക് ലഭിക്കും കുബേര അനുഗ്രഹം! 

കന്നി (Virgo): ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന ത്രികോണ രാജയോഗം കന്നി രാശിക്കാർക്ക് വൻ ഗുണമുണ്ടാക്കും.  ജോലി ചെയ്യുന്നവരുടെ ശമ്പളം വർധിച്ചേക്കാം. ബിസിനസുകാർക്ക് മുടങ്ങിക്കിടക്കുന്ന പണം ലഭിച്ചേക്കും.  വലിയ ഓർഡറുകൾ ലഭിക്കും. സംസാരം ഗുണം ചെയ്യും. നിങ്ങൾക്ക് ഒരു പുതിയ വീട്,
കാറ് എന്നിവ വാങ്ങാനുള്ള യോഗമുണ്ടാകും.  വീട്ടിൽ സന്തോഷം ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. മേലധികാരികളും സഹപ്രവർത്തകരും നിങ്ങളിൽ  സന്തുഷ്ടരായിരിക്കും.

Also Read: ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്ന പ്രശ്നം പലരും അഭിമുഖീകരിക്കുന്നുണ്ട് 

മകരം (Capricorn): ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. തൊഴിൽ രഹിതരായവർക്ക് ജോലി ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവരുടെ അന്വേഷണവും പൂർത്തിയാകും. ബിസിനസ്സിൽ വലിയ ഡീലുകൾക്ക് അന്തിമരൂപം ലഭിക്കും. മൊത്തത്തിൽ ഈ സമയം കരിയറിൽ മെച്ചപ്പെടും. ധനലാഭമുണ്ടാകും.  കഠിനാധ്വാനം പൂർണ ഫലം നൽകും. ബന്ധങ്ങൾ മികച്ചതായിരിക്കും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും.

Also Read: മൂർഖൻ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ശുക്രന്റെ സംക്രമം വളരെയത്തധികം ശുഭകരമായിരിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. നിങ്ങൾക്ക് ഒരു യാത്ര പോകാനുള്ള അവസരം ലഭിക്കും.  അത് ശുഭകരമായ ഫലങ്ങൾ നൽകും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. ഉയർന്ന സ്ഥാനവും പണവും ബഹുമാനവും ലഭിക്കും. ഈ സമയത്ത് ചെയ്യുന്ന കഠിനാധ്വാനം ഭാവിയിൽ നേട്ടമുണ്ടാക്കും. തൊഴിൽ, ബിസിനസ് എന്നിവയിൽ ഏർപ്പെട്ടവർക്ക് നല്ല സമയം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News