Viral Video: മൂർഖൻ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Video: മൂർഖൻ പാമ്പ് മുട്ടയിടുന്ന വീഡിയോ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?  ഇല്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. 

Written by - Ajitha Kumari | Last Updated : Oct 11, 2022, 01:00 PM IST
  • മൂർഖൻ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ
  • വീഡിയോ ഒരു മൂർഖൻ പാമ്പിനെ സംബന്ധിച്ചതാണ്
Viral Video: മൂർഖൻ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Video: വിവിധ തരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ നിങ്ങൾക്ക് എന്ത് എപ്പോൾ കാണാൻ സാധിക്കും എന്ന് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല.  സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ പലപ്പോഴും പാമ്പുകളുമായി ബന്ധപ്പെട്ടവയും ഉണ്ടാകാറുണ്ട്.  അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   വീഡിയോ ഒരു മൂർഖൻ പാമ്പിനെ സംബന്ധിച്ചതാണ്. കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകൾ ഒന്നാണ് മൂർഖൻ (Cobra) എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. മൂർഖൻ കഴുത്തിലെ വാരിയെല്ലുകൾ വികസിപ്പിച്ച് ഒരു പത്തി രൂപപ്പെടുത്തുന്നു. ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടെന്ന് പ്രകോപിതരാകാറുള്ള ഇനമാണ്. മൂർഖന്റെ കടിയേറ്റാൽ കാഴ്ച്ചമങ്ങൽ, ഛർദ്ദി , തളർച്ച , ബോധക്ഷയം , മരവിപ്പ് ,കലശലായ വേദന, പക്ഷാഘാതം എന്നിവ ഉണ്ടാവുന്നു. ചില മൂർഖൻ ഇനങ്ങൾക്ക് വിഷം ചീറ്റാനല്ല കഴിവുമുണ്ട് ഇവയെ സ്പിറ്റിങ്ങ് കോബ്ര എന്നാണ് പറയാറ്.  ഏറ്റവും വിഷവീര്യമുള്ള മൂർഖൻ കാസ്പിയൻ കോബ്രയാണ്. 

Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ 

ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ മൂർഖൻ മുട്ടയിടുന്ന ഒരു വീഡിയോയാണ്.  ഇങ്ങനൊരു വീഡിയോ നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടോ?   സാധാരണ കോഴികൾ, പക്ഷികൾ മുതലായവ മുട്ടയിടുന്നത് നാമ്മൾ കണ്ടിട്ടുണ്ടാകാം അല്ലെ. പക്ഷെ ഒരു പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ പാമ്പെന്നു കേൾക്കുമ്പോഴേ പേടിച്ചു ഓടുന്ന നമുക്ക് അത് മുട്ടയിടുന്നത് കാണാനുള്ള ധൈര്യമൊന്നും ഉണ്ടാവില്ലയെന്നത് സ്വാഭാവികം മാത്രം.  ചിലർക്ക് ഇപ്പോഴും സംശയമാണ് പാമ്പ് മുട്ടയിടുന്നത് വായിൽ നിന്നാണോ അതോ വാലിൽ നിന്നാണോ എന്നത്. എന്തായാലും ഇത്തരക്കാർക്ക് ഈ വീഡിയോ കണ്ടാൽ പൂർണ്ണ വ്യക്തത ലഭിക്കുമെന്നതിൽ സംശയമില്ല. മുട്ടയിടുമ്പോൾ ഇവ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഈ വീഡിയോ കണ്ടാൽ തന്നെ നമുക്ക് മനസിലാകുകയുള്ളു.  നമ്മൾ പറയുമ്പോൾ അത്ര എളുപ്പമുള്ള കാര്യമല്ലിത്. വീഡിയോ കാണാം...

Also Read: ക്ലബിൽ കണ്ട യുവാവിനൊപ്പം വീട്ടിലെത്തി പണവും സ്വർണവും തട്ടിയെടുത്ത യുവതിക്ക് കിട്ടി തടവുശിക്ഷ

Also Read: ഗ്യാസ് സിലിണ്ടർ സംബന്ധിച്ച് പുതിയ നിയമം നടപ്പാക്കി, സബ്‌സിഡി ലഭിക്കുന്നതും ചുരുക്കി! 

ഒഡീഷയിലെ ഏറ്റവും പ്രശസ്തനായ പാമ്പ് പിടുത്തക്കാരനായ മിർസ എംഡി ആരിഫാണ് പാമ്പ് മുട്ടയിടുന്ന ഈ വീഡിയോ സ്വന്തം യൂട്യൂബ് ചാനലിലൂടെ (MIRZA MD ARIF) പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ കുറച്ചു  പഴയതാണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാക്കുകയാണ്. സോഷ്യൽ മീഡിയ ആരാധകർ വീഡിയോ കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ്.  പാമ്പുകൾ മുട്ടയിടുന്നത് കാണുന്നത് അത്ഭുതകരമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും വീഡിയോയിലൂടെ കാണുന്നത് കൗതുകകരമാണ്.  വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 46,463,836 വ്യൂസും 186 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News