Planetary Changes : ഗ്രഹങ്ങളുടെ സംഗമം; ഇനി ഈ രാശിക്കാരുടെ ഭാഗ്യ കാലം തെളിയും

ഗ്രഹങ്ങളുടെ ഈ രാശിമാറ്റം ചില ആളുകളുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ ചില ആളുകളുടെ ജീവിതത്തിൽ ദുരിതങ്ങളും ഉണ്ടാക്കും.   

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 04:26 PM IST
  • ഗ്രഹങ്ങളുടെ ഈ സംഗമം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ പ്രതിഫലിക്കും.
  • ഗ്രഹങ്ങളുടെ ഈ രാശിമാറ്റം ചില ആളുകളുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ ചില ആളുകളുടെ ജീവിതത്തിൽ ദുരിതങ്ങളും ഉണ്ടാക്കും.
  • ഇനി കുറച്ച് ദിവസങ്ങൾ മൂന്ന് ഗ്രഹങ്ങളും മീനം രാശിയിൽ തന്നെ കുടിക്കൊള്ളും
  • ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ഇത് വളരെ നല്ല സമയമാണ്. പഠനത്തിൽ താല്പര്യമുള്ളവർക്ക് ഈ സമയം വലിയ വിജയങ്ങൾ കൈവരിക്കാൻ സാധിക്കും
Planetary Changes : ഗ്രഹങ്ങളുടെ സംഗമം; ഇനി ഈ രാശിക്കാരുടെ ഭാഗ്യ കാലം തെളിയും

ബുധനും സൂര്യനും ശുക്രനും ഒരേ രാശിയിലേക്ക് എത്തുകയാണ്. ഇന്ന്, ജൂലൈ 13 നാണ് ഈ അത്യപൂർവ സംഗമം നടക്കുന്നത്. ഗ്രഹങ്ങളുടെ ഈ സംഗമം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ പ്രതിഫലിക്കും. ഗ്രഹങ്ങളുടെ ഈ രാശിമാറ്റം ചില ആളുകളുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ ചില ആളുകളുടെ ജീവിതത്തിൽ ദുരിതങ്ങളും ഉണ്ടാക്കും. ഇനി കുറച്ച് ദിവസങ്ങൾ മൂന്ന് ഗ്രഹങ്ങളും മീനം രാശിയിൽ തന്നെ കുടിക്കൊള്ളും. ഇനി ഇത് മൂലം ഗുണഫലങ്ങൾ ഉണ്ടാകുന്ന രാശികൾ ഏതൊക്കെയെന്ന് നോക്കാം

കന്നി : കന്നി രാശിക്കാർക്കും ഈ സമയത്ത് തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വരുമാനവും, ബിസിനെസ്സ് ചെയ്യുന്നവർക്ക് ലാഭവും വർധിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് ഈ സമയത്ത് മനസിന് സമാധാനം ലഭിക്കും. ജീവിതത്തിൽ ഊടുത്താൽ ആഡംബരങ്ങളും സൗകര്യങ്ങളും വന്ന് ചേരും. വാഹങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉത്തമമായ സമയമാണിത്. ജീവിതത്തിൽ നിരവധി സന്തോഷങ്ങൾ വന്ന ചേരും.

ALSO READ: Jupiter Retrograde 2022 : വ്യാഴത്തിന്റെ വക്രഗതി; ഈ രാശിക്കാർക്ക് ഇനി വിജയത്തിന്റെ നാളുകൾ

കുംഭം : കുംഭം രാശിക്കാർക്ക് ഈ സമയത്ത് മത്സര പരീക്ഷകളിൽ വിജയം കൈവരിക്കാൻ കഴിയും. ഈ രാശിക്കാർക്ക് ഈ സമയത്ത് വിദേശ യാത്രയ്ക്കും അവസരങ്ങൾ ലഭിക്കും. ഏന്നാൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. അപകടങ്ങൾക്ക് സാധ്യത വളരെയധികം കൂടുതലാണ്. പഠനകാര്യങ്ങൾ വിജയം കൈവരിക്കുകയും, ആവശ്യമായ സമയത്ത് സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കുകയും ചെയ്യും.

ചിങ്ങം : ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ഇത് വളരെ നല്ല സമയമാണ്. പഠനത്തിൽ താല്പര്യമുള്ളവർക്ക് ഈ സമയം വലിയ വിജയങ്ങൾ കൈവരിക്കാൻ സാധിക്കും. വീട്ടിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കുകയും ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും. എന്നാൽ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് ഈ സമയത്ത് അത്യാവശ്യമാണ്. കൂടാതെ ജോലി കാര്യങ്ങൾ തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

മകരം : മകരം രാശിക്കാർക്ക് ഏറ്റവും കൂടുതൽ സന്തയോഷം ലഭിക്കുന്ന സമയമാണിത്. പുതിയ ജോലി ലഭിക്കാനും സാധ്യത കൂടുതലാണ്. ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ധാരാളം സഹായം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News