Jupiter Retrograde 2022 : വ്യാഴത്തിന്റെ വക്രഗതി; ഈ രാശിക്കാർക്ക് ഇനി വിജയത്തിന്റെ നാളുകൾ

Jupiter Transit 2022 : വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്നത് ജീവിതത്തിൽ നിരവധി ഉയർച്ചകൾ കൊണ്ട് വരാൻ സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 01:22 PM IST
  • വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്നത് ജീവിതത്തിൽ നിരവധി ഉയർച്ചകൾ കൊണ്ട് വരാൻ സഹായിക്കും.
  • നിങ്ങളുടെ രാശിയിൽ വ്യാഴത്തിന്റെ പ്രഭാവം ഉത്തമ സ്ഥാനത്ത് ആണെങ്കിൽ നിങ്ങൾക്ക് വളരെ നല്ല സമയം ആകും ഉണ്ടാകുക.
  • വ്യാഴൻ നിലവിൽ മീനം രാശിയിലാണ് ഉള്ളത്. ഈ മാസം അവസാനത്തോടെ വ്യാഴത്തിന്റെ വക്രഗതി ആരംഭിക്കും
 Jupiter Retrograde 2022 : വ്യാഴത്തിന്റെ വക്രഗതി; ഈ രാശിക്കാർക്ക് ഇനി വിജയത്തിന്റെ നാളുകൾ

വിവാഹത്തിനും, കുട്ടികളുടെ ജനനത്തിനും, ജോലിയിലെ ഉന്നമനത്തിനും ഒക്കെ സഹായിക്കുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്നത് ജീവിതത്തിൽ നിരവധി ഉയർച്ചകൾ കൊണ്ട് വരാൻ സഹായിക്കും. നിങ്ങളുടെ രാശിയിൽ വ്യാഴത്തിന്റെ പ്രഭാവം ഉത്തമ സ്ഥാനത്ത് ആണെങ്കിൽ നിങ്ങൾക്ക് വളരെ നല്ല സമയം ആകും ഉണ്ടാകുക. വ്യാഴൻ നിലവിൽ മീനം രാശിയിലാണ് ഉള്ളത്. ഈ മാസം അവസാനത്തോടെ വ്യാഴത്തിന്റെ വക്രഗതി ആരംഭിക്കും. അതിനാൽ തന്നെ ചില രാശിക്കാരുടെ വികയ്ത്തിന്റെ സമയവും ആരംഭിക്കും.

വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഭാഗ്യത്തിന്റെയും ഗ്രഹമായി വ്യാഴത്തിന്റെ കണക്കാക്കാറുണ്ട്. വ്യാഴ സംക്രമണം രാശികളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ തന്നെ വക്രഗതിക്ക് പ്രാധാന്യം കൂടുതലാണ്. ഒരു ഗ്രഹം പിന്നോട്ട് സഞ്ചരിക്കുന്നതിനെയാണ് ഒരു ഗ്രഹത്തിന്റെ വക്രഗതി എന്ന് വിളിക്കുന്നത്. നിലവിൽ വ്യാഴം സ്വന്തം ഗ്രഹമായ മീനത്തിലാണ് നിലകൊള്ളുന്നത്. വ്യാഴത്തിന്റെ വക്രഗതി ആരംഭിക്കുന്നതും മീനം രാശിയിൽ നിന്ന് തന്നെയാണ്. ജൂലൈ 29 മുതലാണ് വ്യാഴത്തിന്റെ വക്രഗതി ആരംഭിക്കുന്നത്.

ALSO READ: Shani Peyarchi 2022: ശനി സംക്രമണം മൂന്ന് ദിവസത്തിനുള്ളിൽ; ഈ മൂന്ന് രാശിക്കാർക്ക് സമ്പത്ത് വർധിക്കും

ഇടവം :   ഇടവം രാശിക്കാർക്ക് ഇത് വളരെ നല്ല സമയമാണ്. ഇടവം രാശിക്കാരുടെ 11 മത് സ്ഥാനത്താണ് ഇപ്പോൾ വ്യാഴം നിലകൊള്ളുന്നത്. അതിനാൽ തന്നെ ഈ രാശിക്കാരുടെ വരുമാനവും, ബിസിനസിലെ ലാഭവും വർധിക്കും. ബിസ്നെസ്സുകൾ തുടങ്ങാൻ ഏറ്റവും ഉത്തമമായ സമയമാണ് ഇപ്പോൾ. കൂടാതെ ജോലിയിലും വളരെയധികം പുരോഗതിയുണ്ടാകും. പുതിയ ജോലി തേടുന്നവർക്ക് പുതിയ അവസങ്ങൾ വന്നു ചേരും. വരുമാനം വൻതോതിൽ വർധിക്കും. അസുഖങ്ങളിൽ നിന്ന് പൂർണ മുക്തി ലഭിക്കുകയും ചെയ്യും.

മിഥുനം : വ്യാഴത്തിന്റെ സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തിൽ  ഭാഗ്യം കൊണ്ട് വരും. ഈ സമയം ഈ രാശിക്കാർക്ക് ബിസിനസ്സിൽ വൻ വിജയം നേടാൻ കഴിയും. വ്യാഴം നിങ്ങളുടെ പത്താം ഭാവത്തിലേക്ക് കടക്കുന്നതിനാൽ ജോലി, ബിസിനസ്സ്, ജോലിസ്ഥലം എന്നിവയിലെല്ലാം പുരോഗതിയുണ്ടാകും. അതിനാൽ,പുതിയ ജോലി തേടുന്നവർക്ക് പുതിയ അവസങ്ങൾ വന്നു ചേരും.  സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. കൂടാതെ ഈ രാശിക്കാർക്ക് ശമ്പളവർധനയും, ഉദ്യോഗകയറ്റവും ലഭിക്കാൻ സാധ്യത കൂടുതലാണ്. ഈ കാലയളവിൽ ബിസിനസ്സിൽ നല്ല ലാഭം ലഭിക്കും. മാർക്കറ്റിംഗ്, മീഡിയ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം മികച്ച വിജയം ലഭിക്കും. മിഥുന രാശിയുടെ അധിപൻ ബുധനാണ്, ജ്യോതിഷ പ്രകാരം, ബുധനും വ്യാഴവും തമ്മിൽ ഒരു സൗഹൃദ ബോധമുണ്ട്. അതിനാൽ, ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും.

കർക്കിടകം : വ്യാഴത്തിന്റെ സംക്രമണം കര്ക്കിടകം രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സഹായിക്കും. നിലവിൽനിങ്ങളുടെ സംക്രമ ജാതകത്തിൽ വ്യാഴം ഒമ്പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്.  ഈ സമയത്ത്, കഠിനാധ്വാനത്തോടൊപ്പം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയും ഈ രാശിക്കാർക്ക് ഉണ്ടാകും. കൂടാതെ ഏറെ നാളായി മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News