Surya Guru Yuti: 12 വർഷങ്ങൾക്ക് ശേഷമുള്ള വ്യാഴ-സൂര്യ സംഗമം; ഇവരുടെ തലവര മാറ്റും, വരുമാനം ഇരട്ടിക്കും!

Surya Guru Yuti: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്. ഇതിന്റെ സ്വാധീനം ജീവിതത്തിലും ഭൂമിയിലും ദൃശ്യമാകും. 

Written by - Ajitha Kumari | Last Updated : Feb 24, 2024, 12:01 PM IST
  • ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്
  • ഇതിന്റെ സ്വാധീനം ജീവിതത്തിലും ഭൂമിയിലും ദൃശ്യമാകും
  • ജ്യോതിഷ കലണ്ടര്‍ അനുസരിച്ച് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്
Surya Guru Yuti: 12 വർഷങ്ങൾക്ക് ശേഷമുള്ള വ്യാഴ-സൂര്യ സംഗമം; ഇവരുടെ തലവര മാറ്റും, വരുമാനം ഇരട്ടിക്കും!

Surya Budh Yuti: ജ്യോതിഷ കലണ്ടര്‍ അനുസരിച്ച് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ തന്റെ ഉന്നത രാശിയായ മേടം രാശിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. വ്യാഴം ഇതിനകം ഇവിടെയുണ്ട്. ഇതിലൂടെ മേടത്തില്‍ വ്യാഴ-സൂര്യ സംയോഗം സൃഷ്ടിക്കും. ഏകദേശം 12 വര്‍ഷത്തിന് ശേഷമാണ് ഈ സംയോജനം രൂപപ്പെടാന്‍ പോകുന്നതെന്നത് ശ്രദ്ധേയം. ഈ സംയോഗത്തിന്റെ സ്വാധീനം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവർക്ക് സ്ഥാനവും ബഹുമാനവും ലഭിക്കും. അപ്രതീക്ഷിത ഭാഗ്യനേട്ടങ്ങളും ഇവരെ തേടിയെത്തും. വ്യാഴ-സൂര്യ സംയോഗത്താല്‍ പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികള്‍ ഏതൊക്കെയാണെന്ന് അറിയാം...

Also Read: ബുധ-സൂര്യ സംയോഗത്തിലൂടെ സ്പെഷ്യൽ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സാമ്പത്തിക നേട്ടവും പുരോഗതിയും!

 

മിഥുനം (Gemini):  സൂര്യ-വ്യാഴ സംയോഗെയിം മിഥുനം രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ഇവരുടെ വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ഈ സംയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും ലഭിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കാനാകും.

മേടം (Aries): സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം മേട രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം ഈ സംയോഗം നിങ്ങളുടെ ജാതകത്തിന്റെ ലഗ്‌നഭാവത്തിലാണ് നടക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും, എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും, പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വളരെ ശക്തമാകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് ഒരു നല്ല ബന്ധം ലഭിക്കും.

Also Read: ശുക്ര ചൊവ്വ സംയോഗത്തിലൂടെ ധനശക്തി യോഗം; ഈ രാശിക്കാരുടെ സമയം തെളിയും!

ചിങ്ങം (Leo): സൂര്യ-വ്യാഴ സംയോഗെയിം ചിങ്ങം രാശിക്കാർക്ക് ശുഭകരമായിരിക്കും. കാരണം നിങ്ങളുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ പല ജോലികളും ഈ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ജോലിക്കും ബിസിനസ്സിനുമായി യാത്രകള്‍ ചെയ്യേണ്ടിവരും. ഈ കാലയളവില്‍ നിങ്ങള്‍ വളരെ സന്തോഷവാനും ഊര്‍ജ്ജസ്വലനുമായി കാണപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.

കര്‍ക്കിടകം (Cancer): സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം നിങ്ങള്‍ക്ക് അനുകൂലമായേക്കും. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഭവനത്തിലാണ് ഈ സംയോഗം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ കരിയറും ബിസിനസും തിളങ്ങും. തൊഴിലില്ലാത്തവര്‍ക്ക് ജോലി ലഭിക്കും. കുടുങ്ങിയ പണവും വീണ്ടെടുക്കാനാകും. ജോലിയുമായി ബന്ധപ്പെട്ട് ഒരു വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. കരിയര്‍ പുരോഗമിക്കും, ജോലിയുള്ള ആളുകള്‍ക്ക് ഈ സമയത്ത് പ്രമോഷന്‍ ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവില്‍ നിന്ന് പിന്തുണ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News