Shukra Mangal Yuti: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി ചേര്‍ന്ന് ശുഭ-അശുഭ യോഗങ്ങള്‍ ഉണ്ടാക്കും. ഈ യോഗങ്ങളുടെ സ്വാധീനം മനുഷ്യജീവിതത്തിലും ലോകത്തിലും കാണപ്പെടും
Dhana Shakti Yoga: ഈ സമയം മകരത്തില്‍ ശുക്ര-ചൊവ്വ സംയോഗം രൂപപ്പെടുന്നുണ്ട്. അതുകൊണ്ടാണുതന്നെ ഈ ഗ്രഹ സംയോഗത്താല്‍ ശുഭകരമായ ധനശക്തി യോഗം രൂപപ്പെട്ടിരിക്കുകയാണ്.
ഈ സമയം മകരത്തില്‍ ശുക്ര-ചൊവ്വ സംയോഗം രൂപപ്പെടുന്നുണ്ട്. അതുകൊണ്ടാണുതന്നെ ഈ ഗ്രഹ സംയോഗത്താല്‍ ശുഭകരമായ ധനശക്തി യോഗം രൂപപ്പെട്ടിരിക്കുകയാണ്.
ധനശക്തിയോഗം രൂപപ്പെടുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം സമ്പത്തില്‍ വര്‍ദ്ധനവുണ്ടായേക്കാം. ധനശക്തിയോഗത്താൽ ഭാഗ്യം തെളിയുന്ന ആ രാശികള്‍ ഏതൊക്കെയെന്ന് നോക്കാം...
മേടം (Aries): ധനശക്തി യോഗത്തിലൂടെ മേട രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും. പ്രണയ ബന്ധങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ബന്ധങ്ങളില്‍ മാധുര്യം ഉണ്ടാകും. ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. കരിയറില്‍ പ്രമോഷന് ലഭിക്കാന്‍ സാധ്യത, പൂര്‍വ്വിക സ്വത്തില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കും, നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും നിറവേറും ഒപ്പം ദൈനംദിന വരുമാനവും വര്‍ദ്ധിക്കും.
കന്നി (Vrigo): ധനശക്തി യോഗം കന്നി രാശിക്കാർക്കും പ്രയോജനകരമായിരിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് മാനസിക സമാധാനം ലഭിക്കും. പ്രണയത്തിലും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ഈ സമയത്ത് ലഭിക്കും. കാലാകാലങ്ങളില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത ധനനേട്ടന് ഉണ്ടാകും. നിങ്ങളുടെ വരുമാന സ്രോതസും വര്‍ദ്ധിക്കും.
മകരം (Capricorn): ധനശക്തി യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ യോഗം രൂപപ്പെട്ടിരിക്കുന്നത്. വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂർണ്ണ പിന്തുണ ലഭിക്കും. അവിവാഹിതനാണെങ്കില്‍ വിവാഹാലോചന വരും. ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വളരെ ശക്തമായിരിക്കും. വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)