Vishu Bumper 2024: വിഷു ബമ്പർ നേടാൻ നാൾപ്രകാരം ഈ നമ്പർ ലോട്ടറി എടുത്തോളൂ

Vishu Bumper Lottery 2024: ലോട്ടറി എടുക്കുമ്പോൾ തന്നെ ഈ നമ്പറുകൾ പരീക്ഷിച്ചാൽ ലോട്ടറി അടിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്

Written by - Ajitha Kumari | Last Updated : Apr 12, 2024, 11:56 PM IST
  • ഓണമായാലും വിഷുവായാലും അതിന്റെ ഒരു പ്രധാന ആകർഷണം ലോട്ടറി തന്നെയാണ്
  • ആഘോഷവേളകളിൽ സമ്മാനതുകയും ആകർഷകമായിരിക്കും
  • ആഘോഷവേളകളിലെ വൻതുക സമ്മാനമായി ലഭിക്കാൻ ഭാഗ്യമുള്ള ചില ഭാഗ്യവാന്മാരുണ്ട്
Vishu Bumper 2024: വിഷു ബമ്പർ നേടാൻ നാൾപ്രകാരം ഈ നമ്പർ ലോട്ടറി എടുത്തോളൂ

Vishu Bumper 2024: കേരളത്തിൽ ഓണമായാലും വിഷുവായാലും അതിന്റെ ഒരു പ്രധാന ആകർഷണം എന്ന് പറയുന്നത് ലോട്ടറി തന്നെയാണ്. ആഘോഷവേളകളിൽ സമ്മാനതുകയും ആകർഷകമായിരിക്കും.  ഈ സമയം തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചു നോക്കാൻ നിരവധി പേർ മുന്നോട്ടുവരികയും ചെയ്യാറുണ്ട്.

Also Read: 12 കോടിയല്ല, വിഷു ബമ്പർ അടിച്ചാൽ കിട്ടുന്ന തുക ഇത്രയും?

ആഘോഷവേളകളിലെ വൻതുക സമ്മാനമായി ലഭിക്കാൻ ഭാഗ്യമുള്ള ചില ഭാഗ്യവാന്മാരുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ അതുപോലെ ചില ഭാഗ്യ നമ്പറുകളുമുണ്ട്.  ലോട്ടറി എടുക്കുമ്പോൾ തന്നെ ഈ നമ്പറുകൾ പരീക്ഷിച്ചാൽ ലോട്ടറി അടിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നതും. അതുപോലെ ലോട്ടറിയുടെ നമ്പർ കൂട്ടി നിങ്ങളുടെ ഭാഗ്യസംഖ്യ വരുന്ന ലോട്ടറി എടുക്കുന്നത് ലോട്ടറി അടിക്കാനുള്ള സാധ്യതയേറുമെന്നാണ് പറയുന്നതും.

Also Read: ചൈത്ര നവരാത്രിയിൽ 5 രാജയോഗങ്ങളുടെ അപൂർവ സംഗമം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

 

ഈ ഭാഗ്യനമ്പർ എന്ന് പറയുന്നത് ഭാഗ്യക്കുറിയുടെ എല്ലാ അക്കങ്ങളും കൂട്ടി വരുമ്പോൾ ലഭിക്കുന്ന സംഖ്യയാണ്. അതായത് ലോട്ടറിയിലെ നമ്പറുകൾ കൂട്ടി വരുമ്പോൾ കിട്ടുന്നത് 1 ആണെങ്കിൽ അതാണ് ഭാഗ്യ സംഖ്യ. ഇനി കൂട്ടിവരുമ്പോൾ ഇരട്ടയക്കമോ മറ്റോ ആണ് വരുന്നതെങ്കിൽ അവ രണ്ടും കൂടി കൂട്ടുമ്പോൾ കിട്ടുന്ന ഒറ്റ സംഖ്യയാണ് ഭാഗ്യസംഖ്യ.  അതായത് ഭാഗ്യസംഖ്യ എന്ന് പറയുന്നത് ഒറ്റസംഖ്യയാണ്. 

ഇതനുസരിച്ചു 27 നക്ഷത്രക്കാരുടെയും ഭാഗ്യസംഖ്യ ഏതെന്നറിയാം.  ഇതിൽ ചില നക്ഷത്രക്കാർക്ക് രണ്ടെണ്ണമുണ്ടാകും.  അത് ശ്രദ്ധിച്ച് ലോട്ടറിയെടുത്താൻ ലോട്ടറി അടിക്കാനുള്ള സാധ്യതയുണ്ടാകുമെന്നാണ് പറയുന്നത്.    ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യസംഖ്യ എത്രയെന്ന് അറിയാം...

Also Read: നവരാത്രിയിൽ 30 വർഷത്തിന് ശേഷം 4 അപൂർവ്വ സംയോഗം; ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ!

 

അശ്വതി നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ 5 ആണ്, ഭരണിയുടേത് 8, കാർത്തിക നക്ഷത്രത്തിന് രണ്ടെണ്ണമുണ്ട് അത് 4 , 9 ആണ്, രോഹിണി നക്ഷത്രത്തിന്റേത് 3, 8 എന്നിവയാണ്, മകീര്യം നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ  4, 7 ആണ് അതുപോലെ തിരുവോണം നക്ഷത്രക്കാർക്ക് 6, 4 എന്നിവയിൽ ഏതെങ്കിലുമാണ്, പുണർതം നക്ഷത്രക്കാർക്ക് 6, 9 ഉം പൂയത്തിന് 3, 7 ഉം ആയില്യത്തിന് 3, 9 മകം നക്ഷത്രക്കാർക്ക് 4, 8 ഉം പൂരം നക്ഷത്രക്കാർക്ക് 4, 7 ഉം ആണ്  ഭാഗ്യ നമ്പർ.  

Also Read: ചൊവ്വാഴ്ച ഹനുമത് കൃപയാൽ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

 

അതുപോലെ ഉത്രം നക്ഷത്രക്കാരുടേത് 4, 8 ഉം അത്തം നക്ഷത്രക്കാ ർക്ക് 6, 7 ഉം ചിത്തിരക്ക് 3, 9 ഉം ചോതിക്ക് 8 അല്ലെങ്കിൽ 9 ഉം വിശാഖത്തിന് 7, 9 ഉം അനിഴത്തിന് 3, 7 ഉം തൃക്കേട്ടയ്ക്ക് 6, 8 ഉം അതുപോലെ മൂലം നക്ഷത്രത്തിന് 4, 7 എന്നിവയുമാണ്. പൂരാടം നക്ഷത്രക്കാർക്ക് 3, 9 ഉം ഉത്രാടത്തിന് 8, 9 ഉം തിരുവോണാ നക്ഷത്രക്കാർക്ക് 3, 9 അതുപോലെ അവിട്ടം നക്ഷത്രക്കാർക്ക് 4, 9 ഉം ചതയം നക്ഷത്രക്കാർക്ക് 4, 9 ഉം പൂരുരുട്ടാതി നാലുകാർക്ക് 3, 9 ഉം ഉത്രട്ടാതിക്കാർക്ക് 5,9 ഉം രേവതിക്കാർക് 6, 8 ഉം ആണ് ഭാഗ്യനമ്പർ.   ഈ നക്ഷത്രക്കാർ ഈ സംഖ്യയിലുള്ള ലോട്ടറി എടുത്താൽ ലോട്ടറി അടിക്കാനുള്ള സാധ്യതയേറെയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News