Vishu Bumper 2024: ഭാഗ്യശാലിയ്ക്ക് ലഭിക്കും 12 കോടി!! 4,08,264 സമ്മാനങ്ങളുമായി വിഷു ബമ്പർ ലോട്ടറി ഇന്ന് പുറത്തിറങ്ങും!!

Vishu Bumper 2024:  സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ പുതിയ ബമ്പർ ലോട്ടറിയായ വിഷു ബമ്പർ ഇന്ന് പുറത്തിറങ്ങും. സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് വേളയിലാണ് ഭാഗ്യക്കുറി വകുപ്പ് വിഷു ബമ്പർ ടിക്കറ്റ് പുറത്തിറക്കുക. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2024, 01:07 PM IST
  • ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് വിഷു ബമ്പർ നൽകുന്നത്. കൂടാതെ, ഇത്തവണ സമ്മാനങ്ങളുടെ എണ്ണത്തിൽ വര്‍ദ്ധനവുമുണ്ട്. .
Vishu Bumper 2024: ഭാഗ്യശാലിയ്ക്ക് ലഭിക്കും 12 കോടി!! 4,08,264 സമ്മാനങ്ങളുമായി വിഷു ബമ്പർ ലോട്ടറി ഇന്ന് പുറത്തിറങ്ങും!!

Vishu Bumper 2024: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ പുതിയ ബമ്പർ ലോട്ടറിയായ വിഷു ബമ്പർ ഇന്ന് പുറത്തിറങ്ങും. സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് വേളയിലാണ് ഭാഗ്യക്കുറി വകുപ്പ് വിഷു ബമ്പർ ടിക്കറ്റ് പുറത്തിറക്കുക. 

ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് വിഷു ബമ്പർ നൽകുന്നത്. കൂടാതെ, ഇത്തവണ സമ്മാനങ്ങളുടെ എണ്ണത്തിൽ വര്‍ദ്ധനവുമുണ്ട്. . 

Also Read: Rahu Shukra Yuti: 4 ദിവസങ്ങള്‍ക്ക്ശേഷം, മീനരാശിയിൽ രാഹു-ശുക്ര സംഗമം, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം 
 
മുൻവർഷത്തില്‍ നിന്നും വ്യത്യസ്തമായി 6,474 അധിക സമ്മാനങ്ങളാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. മൊത്തം സമ്മാനങ്ങളുടെ എണ്ണം 4,08,264 ആണ്. ആറ് സീരിസുകളിലാണ് വിഷു ബമ്പർ വിൽപ്പനയ്ക്കെത്തുക. ഒന്നാം സമ്മാനം 12 കോടി രൂപയ്ക്ക് പുറമെ, രണ്ടുമുതൽ നാലുവരെയുള്ള സമ്മാനങ്ങൾ എല്ലാ സീരിസിലും ലഭിക്കും. 300 രൂപയാണ്  ലോട്ടറി ടിക്കറ്റ് വില.

Also Read: Surya Grahan 2024: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8-ന്, ഈ രാശിക്കാര്‍ക്ക് അടിപൊളി ഭാഗ്യം!!
   
വിഷു ബമ്പര്‍ സമ്മാനങ്ങള്‍ ഇപ്രകാരം....

ഒന്നാം സമ്മാനം 12 കോടി  

രണ്ടാം സമ്മാനം ഒരു കോടി രൂപവീതം ആറുപേർക്ക്.

മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്ക്. 

നാലാം സമ്മാനം അഞ്ചുലക്ഷം വീതം ആറു പേർക്ക്. 

അഞ്ചാം സമ്മാനം മുതലുള്ള സമ്മാനങ്ങൾ അവസാന നാലക്കത്തിനാണ് ലഭിക്കുക. 5000, 2000, 1000, 500 എന്നിങ്ങനെ പോകും മറ്റു സമ്മാനങ്ങൾ. ബാക്കിയെല്ലാ സമ്മാനവും അവസാന നാലക്കത്തിനാണ് നൽകുന്നത്. 5000, 2000, 1000, 500, 300 എന്നിങ്ങനെയാണ് സമ്മാനം.

മെയ് 29നാണ് വിഷു ബമ്പർ നറുക്കെടുപ്പ് നടക്കുക. ഇന്ന് ടിക്കറ്റ് പുറത്തിറക്കുമെങ്കിലും പെസഹ വ്യാഴം, ദുഃഖ വെള്ളി അവധി കഴിഞ്ഞശേഷം മാത്രമേ  ടിക്കറ്റ് വിപണിയില്‍ എത്തുകയുള്ളൂ. 

കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും 54 ലക്ഷം ടിക്കറ്റ് അച്ചടിക്കാനാണ് അനുമതി നല്‍കിയിരിയ്ക്കുന്നത്. കൂടാതെ ടിക്കറ്റ് വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിൽ നൽകുന്ന കമ്മിഷനു പുറമേ ഏജന്‍റുമാർക്ക്  ടിക്കറ്റിന് ഒരു രൂപ അധികസഹായമായി നൽകും.  ടിക്കറ്റ് വില്‍പ്പന പ്രോത്സാഹിപ്പിക്കുക എന്നതും സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News