Byju's ED Raid : വിദേശ നിക്ഷേപങ്ങളിൽ ക്രമക്കേടെന്ന് പരാതി; ബൈജൂസിൽ ഇഡി റെയ്ഡ്

ED Raid Byju's Office : ബൈജൂസിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കമ്പനി സിഇഒക്ക് നേരത്തെ സമൻസ് അയിച്ചിരുന്നുയെന്ന് ഇഡി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 02:52 PM IST
  • ബൈജൂസ് ഫെമ നിയമം ലംഘിച്ചുയെന്നാണ് പരാതി
  • ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാനായി ഇഡി ബൈജു രവീന്ദ്രന് സമൻസ് അയിച്ചിരുന്നു
  • ബൈജൂസുമായി ബന്ധപ്പെട്ട് 3 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്
  • കമ്പനിയിൽ നിന്നും വിവിധ രേഖകൾ കമ്പനി പിടിച്ചെടുത്തു
Byju's ED Raid : വിദേശ നിക്ഷേപങ്ങളിൽ ക്രമക്കേടെന്ന് പരാതി; ബൈജൂസിൽ ഇഡി റെയ്ഡ്

ബെംഗളൂരു : എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ ഓഫീസുകളിലും കമ്പനി സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ബെംഗളൂരു ഓഫീസിലാണ് ഇഡി റെയ്ഡ് നടത്തിയത്. വിദേശ നിക്ഷേപ നിയമങ്ങൾ (ഫെമ) ലംഘിച്ചുയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എഡ് ടൈക് കമ്പനിയുമായി ബന്ധപ്പെട്ട മൂന്ന് ഇടങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. പരിശോധനയുടെ ഭാഗമായി ചില രേഖകളും ഡിജിറ്റൽ ഡാറ്റകളും ഇഡി പിടിച്ചെടുക്കുകയും ചെയ്തു.

കമ്പനിയുടെ ബെംഗളൂരുവിലുള്ള രണ്ട് ഓഫീസുകളിലും ബൈജൂസിന്റെ സഹ സ്ഥാപകനായ ബൈജു രവീന്ദ്രന്റെ വീട്ടിലുമാണ് പരിശോധന നടത്തിയതെന്ന് ഇഡി അറിയിച്ചു. 2011 മുതൽ 2023 കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപ വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചു. ഇതെ കാലയളവിൽ കമ്പനി 9754 കോടി രൂപ മറ്റ് വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസി വ്യക്തമാക്കി. ഇത് സംബന്ധിച്ച് സ്വകാര്യ വ്യക്തികളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയിരിക്കുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈജു രവീന്ദ്രന് നേരത്തെ സമ്മൻസ് അയച്ചിരുന്നുയെന്നും എന്നാൽ ചോദ്യം ചെയ്യലിന് കമ്പനിയുടെ സിഇഒ ഹാജരായില്ലെന്നും ഇഡി അറിയിച്ചു.

ALSO READ : CBI Questioned Satyapal Malik: രഹസ്യം തേടി സിബിഐ, സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്തത് 5 മണിക്കൂർ!!

അതേസമയം ഇഡിയുടെ പതിവ് പരിശോധന മാത്രമാണ് നടന്നതെന്ന് ബൈജൂസിന്റെ നിയമ സംഘത്തിന്റെ വക്താവ് അറിയിച്ചു. കമ്പനിയുടെ പ്രവർത്തനം രാജ്യത്തിന്റെ നിയമവ്യവസ്ഥകളോട് സുതാര്യമാണെന്നും ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചുയെന്നും ബൈജൂസ് വ്യക്തമാക്കി. ഇഡി ആവശ്യപ്പെടുന്ന ഏത് രേഖയും കമ്പനി സമർപ്പിക്കാൻ ഇനിയും തയ്യാറാണെന്ന് ബൈജൂസ് തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഈ പ്രശ്നം ഉടൻ തന്നെ പരിഹരിക്കാനാൻ ആകമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. വിദ്യാഭാസ് മേഖലയിലെ തങ്ങളുടെ പ്രവർത്തനം മുന്നോട്ട് തന്നെ തുടരുമെന്ന് ബൈജൂസ് അറിയിച്ചു.

മലയാളി സംരംഭകനായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്നാണ് ബെംഗളൂരു ആസ്ഥാനമായി എഡ് ടെക് കമ്പനിയായ ബൈജൂസ് ആരംഭിക്കുന്നത്. മാർച്ച് 2022ലെ കണക്ക് പ്രകാരം ആഗോളതലത്തിൽ 22 ബില്യൺ യുഎസ് ഡോളറാണ് ബൈജൂസിന്റെ മാർക്കറ്റ് നിലവാരം. അതേസമയം കോസ്റ്റ് കട്ടിങ്ങിന്റെ ഭാഗമായി കമ്പനി 2500 ജീവനക്കാരെ പിരിച്ച് വിടുമെന്നും ഒപ്പം ആറ് മാസത്തിനുള്ളിൽ 10,000 അധ്യാപകരെ നിയമിക്കുമെന്നും ബൈജൂസ് ഓക്ടോബറിൽ അറിയിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസിനുണ്ടായത്. അതായത് 2019-20 സാമ്പത്തിക വർഷത്തെക്കാൾ 19 മടങ്ങ് നഷ്ടമാണ് കമ്പനി നേരിട്ടത്. 2022 സാമ്പത്തിക വർഷത്തിന്റെ കണക്ക് കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News