CBI Questioned Satyapal Malik: രഹസ്യം തേടി സിബിഐ, സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്തത് 5 മണിക്കൂർ!!

CBI Questioned Satyapal Malik: ജമ്മു കശ്മീർ ഗവർണറായിരിക്കെ രണ്ട് ഫയലുകൾ തീർപ്പാക്കാൻ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി മാലിക് അവകാശപ്പെട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 11:26 PM IST
  • കഴിഞ്ഞ 7 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മാലിക്കിനെ സിബിഐ ചോദ്യം ചെയ്യുന്നത്.
CBI Questioned Satyapal Malik: രഹസ്യം തേടി സിബിഐ, സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്തത്  5 മണിക്കൂർ!!

New Delhi: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍  സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്ത് CBI. ജമ്മു കശ്മീരിലെ ഇൻഷുറൻസ് അഴിമതി കേസുമായി ബന്ധപ്പെട്ട സിബിഐയുടെ ചോദ്യം ചെയ്യല്‍ 5 മണിക്കൂര്‍ നീണ്ടു. 

 ജമ്മു കശ്മീരിലെ ഇൻഷുറൻസ്  പദ്ധതിയുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയർ ചെയ്യാൻ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന മാലിക്കിന്‍റെ മൊഴിയെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. മാലിക്കിനെ ചോദ്യം ചെയ്യുന്നതിനായി സിബിഐ സംഘം വെള്ളിയാഴ്ച ഡൽഹിയിലെ ആർകെ പുരത്തുള്ള സോം വിഹാറിലെ വസതിയിൽ രാവിലെ 11.45 ഓടെ എത്തിയിരുന്നു. 

Also Read:  PT Usha: തന്‍റെ പരാമര്‍ശം വളച്ചൊടിച്ചുവെന്ന് IOA അദ്ധ്യക്ഷ പിടി ഉഷ 
 
കഴിഞ്ഞ വർഷം സിബിഐയിൽ രേഖപ്പെടുത്തിയ മൊഴികളിലെ അവകാശവാദങ്ങളെക്കുറിച്ച് ഈ സമയത്ത് തന്നോട് നിരവധി ചോദ്യങ്ങൾ ചോദിച്ചതായി അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.  

Also Read:  Bank RD: നിങ്ങൾക്കും കോടീശ്വരനാകാം, 3000 രൂപയുടെ ഈ ആർഡി സ്കീമില്‍  ഇത്തരത്തില്‍ നിക്ഷേപിക്കൂ!!
 
കഴിഞ്ഞ 7 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മാലിക്കിനെ സിബിഐ ചോദ്യം ചെയ്യുന്നത്.  കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മാലിക്കിന്‍റെ  മൊഴി രേഖപ്പെടുത്തിയത്. അതേസമയം, വിവിധ സംസ്ഥാനങ്ങളുടെ ഗവർണറായിരുന്ന മാലിക് ഇതുവരെ ഈ കേസിൽ പ്രതിയോ  ഒരു സംശയാസ്പദമായ വ്യക്തിയോ ആയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ജമ്മു കശ്മീർ ഗവർണറായിരിക്കെ രണ്ട് ഫയലുകൾ തീർപ്പാക്കാൻ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി മാലിക് അവകാശപ്പെട്ടിരുന്നു. 

സർക്കാർ ജീവനക്കാർക്കുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ കരാർ നൽകിയതിലും ജമ്മു കശ്മീരിലെ കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട 2,200 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളിലും മാലിക് വന്‍ അഴിമതി നടന്നതായി  ആരോപിച്ചിരുന്നു. ഈ കേസില്‍ സിബിഐ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.

2017 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രതികൾ തങ്ങൾക്ക് സാമ്പത്തിക ലാഭവും സംസ്ഥാന ഖജനാവിന് അന്യായമായ നഷ്ടവും ഉണ്ടാക്കിയെന്നും അതുവഴി ജമ്മു കശ്മീർ സർക്കാരിനെ കബളിപ്പിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ കരാർ നൽകിയതിലെ ക്രമക്കേടുകൾ സംബന്ധിച്ച രണ്ടാമത്തെ എഫ്‌ഐആറിൽ, ഇ-ടെൻഡറുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്ന് സിബിഐ ആരോപിച്ചു.

 2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബർ 30 നും ഇടയിൽ ജമ്മു കശ്മീർ ഗവർണറായിരുന്നു സത്യപാൽ മാലിക്.  ബീഹാർ, ജമ്മു കശ്മീർ, ഗോവ, മേഘാലയ എന്നിവയുടെ ഗവർണറായി അദ്ദേഹം  പ്രവർത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News