Driving License Apply Online: ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഇനി RTO യിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല, വീട്ടിലിരുന്നെടുക്കാം!

Learning Licence Apply Online: ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയതിന് ശേഷം നിങ്ങൾക്ക് ഇപ്പോൾ RTO-യുടെ 58 സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ചില സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.  ഇതിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കഴിയും.

Written by - Ajitha Kumari | Last Updated : Oct 9, 2022, 06:14 PM IST
  • ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഇനി RTO യിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല
  • മുൻപ് ഡ്രൈവിംഗ് ലൈസൻസിനായി ആർടിഒയിൽ കയറിയിറങ്ങേണ്ട ആവശ്യമുണ്ടായിരുന്നു
  • ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച് മന്ത്രാലയം ചില സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്
Driving License Apply Online: ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഇനി RTO യിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല, വീട്ടിലിരുന്നെടുക്കാം!

Apply for Driving License Online: മുൻപ് ഡ്രൈവിംഗ് ലൈസൻസിനായി ആർടിഒയിൽ (RTO) മാസങ്ങളോളം കയറിയിറങ്ങേണ്ട ആവശ്യമുണ്ടായിരുന്നു.  എന്നാൽ ഇപ്പോൾ സർക്കാർ ജനങ്ങളുടെ ഈ പ്രശ്‌നം മറികടക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. അതനുസരിച്ച് ഇപ്പോൾ നിങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിന് ആർടിഒയിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല അതുപോലെ അതിനായി ഏജന്റ് മുഖേന അപേക്ഷിക്കുകയോക്കേണ്ട ആവശ്യവുമില്ല.  ഇനി നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് ഡ്രൈവിംഗ് ലൈസൻസ്  (Driving license) മുതൽ വാഹന രജിസ്ട്രേഷൻ (Vehicle Registration) തുടങ്ങിയ കാര്യങ്ങൾക്കായി ഓൺലൈനായി അപേക്ഷിക്കാം. ഇപ്പോഴിതാ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയം (Ministry of Road Transport and Highways of India) പൗരന്മാർക്കായി ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നീ പെർമിറ്റുമായി  ബന്ധപ്പെട്ട 58 ഓളം സേവനങ്ങൾ ഓൺലൈനായി ചെയ്യാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്.

Also Read: ഗ്യാസ് സിലിണ്ടർ സംബന്ധിച്ച് പുതിയ നിയമം നടപ്പാക്കി, സബ്‌സിഡി ലഭിക്കുന്നതും ചുരുക്കി

 

ഈ സൗകര്യം ഓൺലൈനിൽ ലഭ്യമാകും (This facility will be available online)

ഈ 58 ഓൺലൈൻ സേവനങ്ങളുടെ പ്രയോജനം ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയ ആളുകൾക്ക് മാത്രമേ ലഭ്യമാകൂ. ആധാർ വെരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ ലേണിംഗ് ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിരവധി ജോലികൾ വീട്ടിലിരുന്ന് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് അപേക്ഷിക്കുന്നത്തിനും, ലൈസൻസിലെ വിലാസം പുതുക്കുന്നതും വാഹന കൈമാറ്റത്തിന് അപേക്ഷിക്കുന്നതും ഇപ്പോൾ ഓൺലൈനായി ചെയ്യാം.

Also Read: വധുവിനെ കണ്ടതും ബോധംകെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 

ആധാർ കാർഡ് ആവശ്യമായി വരുമോ? (Will Aadhar card be necessary?)

ഏതൊരു വ്യക്തിക്കും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.  പക്ഷെ അവരുടെ കയ്യിൽ ആധാർ കാർഡ് ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്.. ഇതോടൊപ്പം ആ വ്യക്തി തന്റെ ആധാർ കാർഡിന്റെ വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. അപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടായിരിക്കും ഇനി ആധാർ കാർഡ് ഇല്ലാത്തവർ എന്തുചെയ്യുമെന്ന് അല്ലെ.  അതായത് ഇതുവരെ ആധാർ കാർഡ് ഇല്ലാത്തവരുടെ കാര്യത്തിലും സർക്കാർ പൂർണ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, CMVR- 1989 റൂൾ അനുസരിച്ച് ആധാറല്ലാതെ മറ്റേതെങ്കിലും രേഖകളും സമർപ്പിക്കാം. മന്ത്രലയത്തിന്റെ അഭിപ്രായത്തിൽ ഓൺലൈൻ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് ആർടിഒ ഓഫീസിലെ തിരക്ക് കുറയ്ക്കുമെന്നാണ്. ഇതോടൊപ്പം ആളുകളുടെ സമയവും ലാഭിക്കും.

Also Read: എരുമയുടെ മുന്നിൽ ഡാൻസ് കളിച്ച പെൺകുട്ടിയ്ക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

 

16-18 വയസ് പ്രായമുള്ളവർക്കും അപേക്ഷിക്കാം! (16-18 year olds can also apply!)

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ 18 വയസ്സ് അനിവാര്യമാണെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അത് തെറ്റാണ്.   നിലവിലുള്ള നിയമമനുസരിച്ച് 16 മുതൽ 18 വയസ്സുവരെയുള്ളവർക്കും ലേണിംഗ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം. എന്നാൽ ഈ ലൈസൻസെടുക്കുന്ന ആളുകൾക്ക് ഗിയർ ഇല്ലാത്ത വാഹനമോടിക്കാൻ മാത്രമേ കഴിയൂ. കൂടാതെ ഈ ലൈസൻസ് ലഭിക്കുന്നതിന് മാതാപിതാക്കളുടെസമ്മതംകൂടി ആവശ്യമാണ്. ഈ ലൈസൻസിന്റെ പ്രത്യേകത ഇത് നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് അപ്ലൈ ചെയ്യാം എന്നതാണ്. ഇതിനായി നിങ്ങൾക്ക് ഒരു സാധാരണ ടെസ്റ്റ് നൽകേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News