Gold Rate Today: സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേയ്ക്ക്, മൂന്നാം ദിവസവും വിലയില്‍ ഇടിവ്

Kerala Gold Rate Today: ഉപയോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമാണ് ഇത്. അതായത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില.

Written by - Zee Malayalam News Desk | Last Updated : Jan 5, 2024, 12:44 PM IST
  • വിപണി പരിശോധിച്ചാല്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിട്ടുണ്ട്.
Gold Rate Today: സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേയ്ക്ക്, മൂന്നാം ദിവസവും വിലയില്‍ ഇടിവ്

Kerala Gold Rate Today: ക്രിസ്തുമസ് വിപണി കഴിഞ്ഞതോടെ സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. സ്വര്‍ണവില കുറയുന്നു എങ്കിലും സാമാന്യ നിരക്കില്‍ നിന്നും വളരെ ഉയര്‍ന്നു തന്നെയാണ് സ്വര്‍ണവില നിലകൊള്ളുന്നത്.  

Also Read: Weather Update: ഉത്തരേന്ത്യയില്‍ ശീതക്കാറ്റ്, വരും ദിവസങ്ങളില്‍ അതിശക്തമായ തണുപ്പിന് സാധ്യത 

വിപണി നിരക്ക് അനുസരിച്ച് ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.  ഇന്ന്  22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്‌. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

Also Read:  Career Astro Tips: കരിയറിൽ അടിക്കടി പുരോഗതി, ഈ നടപടികൾ വർഷം മുഴുവനും നിങ്ങൾക്ക് സമ്പത്ത് സമ്മാനിക്കും  

അതേസമയം, ഉപയോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമാണ് ഇത്. അതായത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. വിപണി പരിശോധിച്ചാല്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിട്ടുണ്ട്.

അതേസമയം, സ്വര്‍ണത്തിന് കൂടുതൽ വില ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യത. 2013 അവസാനിക്കുമ്പോള്‍ സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.  ഓഹരി വിപണിയും സ്വര്‍ണവിലയും ഒരുപോലെ ഉയരുന്നത് വിപണി നിരീക്ഷകരില്‍ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. 

സ്വര്‍ണ വിപണി പരിശോധിച്ചാല്‍ ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46,000 ത്തിന് മുകളിലാണ്  സ്വർണവില.  

രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. ഈ മാസം ആരംഭം മുതല്‍ സ്വർണവില തുടർച്ചയായി വര്‍ദ്ധിക്കുകയാണ്. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്‌. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

വെള്ളി വില (Silver Price Today)  

വെള്ളിയുടെ വില ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 624 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News